Thursday, 3 Apr 2025

തിങ്കളാഴ്ച ചന്ദ്രനെ കണ്ടാൽ അപമാനം

കറുത്തവാവു കഴിഞ്ഞ് ചന്ദ്രനെ ആദ്യമായി കാണുന്നതിന്‍റെ അടിസ്ഥാനത്തില്‍ ഫലപ്രവചനം നടത്തുന്നരീതി ജ്യോതിഷ ത്തിലുണ്ട്. വെളുത്തപക്ഷത്തിലെ ചന്ദ്രനെ ആദ്യമായി കാണുന്നത് ഞായറാഴ്ചയാണെങ്കില്‍ സുഖം. തിങ്കളാഴ്ചയാണെങ്കില്‍ അപമാനസാധ്യത. ചൊവ്വാഴ്ചയാണെങ്കില്‍ മരണം, ബുധനാഴ്ചയാണെങ്കില്‍ ഭയം, വ്യാഴാഴ്ചയെങ്കില്‍ ധനലാഭം, വെള്ളിയാഴ്ചയെങ്കില്‍ രതിസുഖം, ശനിയാഴ്ചയെങ്കില്‍ രോഗം എന്നിങ്ങനെയാണ് ചന്ദ്രദര്‍ശന ഫലം.

ഇതില്‍തന്നെ ചന്ദ്രനെ ആദ്യമായി കാണുന്നത് മഴക്കാറിനിടയിലാണെങ്കില്‍ ശത്രുക്കളുടെ ഉപദ്രവം. മരങ്ങള്‍ക്കിടയിലൂടെയാണെങ്കില്‍ ധനനാശം സംഭവിക്കും. വെള്ളത്തില്‍ പ്രതിബിംബരൂപത്തിലാണ് കാണുന്നതെങ്കില്‍ രോഗം വരും.

error: Content is protected !!
Exit mobile version