Friday, 22 Nov 2024

തിരുപ്പതി ഭഗവാനെ പ്രാർത്ഥിച്ചാൽ മാസത്തിനുള്ളിൽ ആഗ്രഹ സാഫല്യം

തരവത്ത് ശങ്കരനുണ്ണി
സപ്തഗിരീശ്വരന്‍ അഥവാ ബാലാജി എന്നറിയപ്പെടുന്ന തിരുപ്പതി വെങ്കിടേശ്വരന്റെ ദർശനം ലഭിക്കുന്നത് മഹാപുണ്യമാണെന്നാണ് ഭക്തരുടെ വിശ്വാസം. ഭക്തന്റെ അർഹതയ്ക്കനുസരിച്ച് ദേവൻ അനുഗ്രഹവും സൗഭാഗ്യവും നൽകുമെന്നും ഇവിടെനിന്ന് എന്തെങ്കിലും കവർന്നെടുക്കാൻ ശ്രമിച്ചാൽ അവർക്കു ദുരന്തം സംഭവിക്കുമെന്നുമാണ് വിശ്വാസം.

മഹാവിഷ്ണുവിന്റെ അവതാരമായ തിരുപ്പതി വെങ്കിടേശ്വരന് നിത്യേന ആറു പൂജകളാണുള്ളത്. പുലർച്ചെ 2.30 ന് പ്രത്യുഷ പൂജ അഥവാ സുപ്രഭാതസേവ, സൂര്യോദയത്തിനു ശേഷം ഉഷഃപൂജയായ പ്രാതഃകാല പൂജ, മധ്യാഹ്നപൂജ, സൂര്യാസ്തമയം തുടങ്ങുമ്പോഴുള്ള അപരാഹ്നപൂജ, പ്രദോഷസന്ധ്യയ്ക്കു നടക്കുന്ന സന്ധ്യാകാലപൂജ, അത്താഴപൂജ എന്നിവയാണ്. തിങ്കളാഴ്ചകളില്‍ വിശേഷപൂജ, ചൊവ്വാഴ്ചകളില്‍ അഷ്ടദളപാദ പത്മാരാധന, ബുധനാഴ്ചകളില്‍ സഹസ്രകലശാഭിഷേകം, വ്യാഴാഴ്ചകളില്‍ തിരുപ്പാവാട സേവ, വെള്ളിയാഴ്ചകളില്‍ അഭിഷേകം എന്നിവ പ്രധാനമാണ്.

തിരുപ്പതി ഭഗവാനെ പ്രാർത്ഥിച്ചാൽ മാസത്തിനുള്ളിൽ ഭക്തന്റെ ആഗ്രഹങ്ങള്‍ സഫലമാകുമെന്ന് പറയുന്നു.
തിരുപ്പതിഭഗവാനെ ദർശിച്ചിട്ട് ‘എനിക്ക് ദർശനം കിട്ടി’ എന്ന് ഒരിക്കലും പറയരുത് ‘എനിക്ക് ദർശനം തന്നൂ’ എന്നേ പറയാവൂ. തിരുപ്പതി വെങ്കിടേശ്വര ഭജിക്കുന്നവർ നിത്യവും വെങ്കടേശ്വരഗായത്രി ജപവും ഉത്തമമാണ്.

വെങ്കിടേശ്വരഗായത്രി
നിരഞ്ജനായ വിദ്മഹേ
നിരപശായ ധീമഹേ
തന്വോ ശ്രീനിവാസപ്രചോദയാത് .

വെങ്കിടേശ്വര ദർശന ഫലം
1
സാമ്പത്തിക അഭിവൃദ്ധിക്കും ദുരിതമോചനത്തിനും മംഗല്യഭാഗ്യത്തിനും തിരുപ്പതിദർശനം ഉത്തമമാണ്.
2
ശനിദോഷം ശമിപ്പിക്കും. ഏഴര ശനി, കണ്ടകശനി, അഷ്ടമശനി, ശനി ദശാദോഷം എന്നിവ അനുഭവിക്കുന്നവർ തിരുപ്പതി ദർശനം നടത്തിയാൽ ദുരിത ശാന്തി ലഭിക്കും.
3
അനേകം പുണ്യസ്ഥലങ്ങളില്‍ യാഗങ്ങളും തപസ്സും ദാനധര്‍മാദികളും അനുഷ്ഠിച്ചാൽ ലഭിക്കുന്നത്ര ഫലം തിരുപ്പതി ദർശനത്തിൽ ലഭിക്കും.
4
നാഗദോഷങ്ങളെല്ലാം തീർക്കുന്ന തിരുപ്പതിദർശനം രാഹു–കേതു ദോഷനിവാരണത്തിനും ഉത്തമത്രേ.
5
ഭഗവാൻ പ്രസാദിച്ചാൽ ഭക്തരുടെ ജീവിതത്തില്‍ അപ്രതീക്ഷിത ഭാഗ്യാനുഭവങ്ങളുണ്ടാകും.
6
വൈകുണ്ഠ മാസത്തിലെ ഏകാദശി നാളില്‍
ഭഗവാനെ ദർശിച്ചാൽ സകല പാപങ്ങളില്‍ നിന്നും
മുക്തി ലഭിക്കുമെന്നാണ് വിശ്വാസം. മരണാന്തരം മോക്ഷപ്രാപ്തിയും ലഭിക്കും
7
കലിയുഗദുരിതങ്ങളിൽ നിന്നുള്ള മോക്ഷപ്രാപ്തിക്ക് ഉത്തമമാർഗ്ഗമാണ് തിരുപ്പതിദർശനം.

തരവത്ത് ശങ്കരനുണ്ണി, പാലക്കാട്
+91 9847118340

Story Summary: Blessings of Thirupati Sri Balaji Dershan

error: Content is protected !!
Exit mobile version