Friday, 20 Sep 2024

തിരുവാതിര നാളിൽ
ശിവാഷ്ടോത്തരം ജപിച്ചാൽ

മംഗള ഗൗരി
ശിവാരാധനയിൽ ഏറ്റവും പ്രധാനമാണ് ഓം നമഃ ശിവായ എന്ന മൂലമന്ത്ര ജപം. അതിനൊപ്പം ശ്രേഷ്ഠമാണ് ശിവാഷ്ടോത്തര ജപം. ചില മന്ത്രങ്ങൾ ഗുരുപദേശം വാങ്ങിയ ശേഷം മാത്രമേ ജപിക്കാവൂ എന്നുണ്ട്. എന്നാൽ അഷ്ടോത്തരം ജപിക്കാൻ ആ നിബന്ധന ബാധകമല്ല.

പ്രദോഷം, ഞായർ, തിങ്കൾ, ശിവരാത്രി, തിരുവാതിര തുടങ്ങിയ ശിവഭഗവാന്റെ വിശേഷ ദിവസങ്ങളിൽ ക്ഷേത്രത്തിലിരുന്ന് അഷ്ടോത്തരം ജപിക്കുന്നതും ജലാധാര, കുവള ദളാർച്ചന, മൃത്യുഞ്ജയഹോമം തുടങ്ങിയ വഴിപാടുകൾ നടത്തി പ്രാർത്ഥിക്കുന്നതും ക്ഷിപ്രഫലസിദ്ധിക്ക് ഉത്തമമാണ്. കാര്യസാധ്യത്തിന് അഷ്ടോത്തരം ജപിക്കാൻ ആഗ്രഹിക്കുന്നവർ ശുഭ ദിവസം നോക്കി വീട്ടിൽ പൂജാമുറിയിൽ നിലവിളക്ക് കൊടുത്തി ഗണപതി സ്മരണയോടെ ശിവാഷ്ടോത്തര ജപം ആരംഭിക്കണം. വ്രതം നോറ്റ് പ്രാർത്ഥിക്കുന്നത് ഏറെ നല്ലത്. അർത്ഥം മനസിലാക്കി 41 ദിവസം തുടർച്ചയായി ജപിച്ചാൽ പെട്ടെന്ന് ഫലസിദ്ധിയുണ്ടാകും.

ശ്രീ മഹാദേവന്റെ അഷ്ടോത്തര ശതനാമാവലി രാവിലെയും വൈകിട്ടും ജപിക്കാം. കുളിച്ച് ശുദ്ധമായി ഭസ്മം ധരിച്ചുകൊണ്ട് ജപിച്ചാൽ എല്ലാ വിഷമങ്ങളും അകലും. സകല പാപങ്ങളും നശിച്ച് ഐശ്വര്യം ലഭിക്കും. കുടുംബൈശ്വര്യം, അഭിഷ്ടസിദ്ധി, ഗ്രഹദോഷ മുക്തി, രോഗ ദുരിത മോചനം, ആഗ്രഹസാഫല്യം എന്നിവയാണ് ശിവാഷ്ടോത്തര ശതനാമാവലി ജപഫലം.


ശിവാഷ്ടോത്തരശതനാമാവലി

ഓം ശിവായ നമഃ
ഓം മഹേശ്വരായ നമഃ
ഓം ശംഭവേ നമഃ
ഓം പിനാകിനേ നമഃ
ഓം ശശിശേഖരായ നമഃ

ഓം വാമദേവായ നമഃ
ഓം വിരൂപാക്ഷായ നമഃ
ഓം കപർദ്ദിനേ നമഃ
ഓം നീലലോഹിതായ നമഃ
ഓം ശങ്കരായ നമഃ (10)

ഓം ശൂലപാണയേ നമഃ
ഓം ഖട്വാംഗിനേ നമഃ
ഓം വിഷ്ണുവല്ലഭായ നമഃ
ഓം ശിപിവിഷ്ടായ നമഃ
ഓം അംബികാനാഥായ നമഃ

ഓം ശ്രീ കണ്ഠായ നമഃ
ഓം ഭക്തവത്സലായ നമഃ
ഓം ഭവായ നമഃ
ഓം ശർവായ നമഃ
ഓം ത്രിലോകേശായ നമഃ (20)

ഓം ശിതി കണ്ഠായ നമഃ
ഓം ശിവാപ്രിയായ നമഃ
ഓം ഉഗ്രായ നമഃ
ഓം കപാലിനേ നമഃ
ഓം കൗമാരയേ നമഃ

ഓം അന്ധകാസുര സൂദനായ നമഃ
ഓം ഗംഗാധരായ നമഃ
ഓം ലലാടാക്ഷായ നമഃ
ഓം കാലകാലായ നമഃ
ഓം കൃപാനിധയേ നമഃ (30)

ഓം ഭീമായ നമഃ
ഓം പരശുഹസ്തായ നമഃ
ഓം മൃഗപാണയേ നമഃ
ഓം ജഡാധരായ നമഃ
ഓം കൈലാസ വാസിനേ നമഃ

ഓം കവചിനേ നമഃ
ഓം കഠോരായ നമഃ
ഓം ത്രിപുരാന്തകായ നമഃ
ഓം വൃഷങ്കായ നമഃ
ഓം വൃഷഭാരൂഢായ നമഃ (40)

ഓം ഭസ്മോദ്ധൂളിത വിഗ്രഹായ നമഃ
ഓം സാമപ്രിയായ നമഃ
ഓം സ്വരമയായ നമഃ
ഓം ത്രയീ മൂർത്തയേ നമഃ
ഓം അനീശ്വരായ നമഃ

ഓം സർവജ്ഞായ നമഃ
ഓം പരമാത്മനേ നമഃ
ഓം സോമസൂര്യാഗ്നി ലോചനായ നമഃ
ഓം ഹവിഷേ നമഃ
ഓം യജ്ഞമയായ നമഃ (50)

ഓം സോമായ നമഃ
ഓം പഞ്ചവക്ത്രായ നമഃ
ഓം സദാശിവായ നമഃ
ഓം വിശ്വേശ്വരായ നമഃ
ഓം വീരഭദ്രായ നമഃ

ഓം ഗണനാഥായ നമഃ
ഓം പ്രജാപതയേ നമഃ
ഓം ഹിരണ്യരേതസേ നമഃ
ഓം ദുർധർഷായ നമഃ
ഓം ഗിരീശായ നമഃ (60)

ഓം ഗിരിശായ നമഃ
ഓം അനഘായ നമഃ
ഓം ഭുജംഗ ഭൂഷണായ നമഃ
ഓം ഭർഗായ നമഃ
ഓം ഗിരിധന്വനേ നമഃ

ഓം ഗിരിപ്രിയായ നമഃ
ഓം കൃത്തിവാസസേ നമഃ
ഓം പുരാരതയേ നമഃ
ഓം ഭഗവതേ നമഃ
ഓം പ്രമഥാധിപായ നമഃ (70)

ഓം മൃത്യുഞ്ജയായ നമഃ
ഓം സൂക്ഷ്മതനവേ നമഃ
ഓം ജഗദ് വ്യാപിനേ നമഃ
ഓം ജഗദ്ഗുരവേ നമഃ
ഓം വ്യോമകേശായ നമഃ

ഓം മഹാസേന ജനകായ നമഃ
ഓം ചാരുവിക്രമായ നമഃ
ഓം രുദ്രായ നമഃ
ഓം ഭൂതപതയേ നമഃ
ഓം സ്ഥാണവേ നമഃ (80)

ഓം അഹിർബുധ്ന്യായ നമഃ
ഓം ദിഗംബരായ നമഃ
ഓം അഷ്ട മൂർത്തയേ നമഃ
ഓം അനേകാത്മനേ നമഃ
ഓം സ്വാത്ത്വികായ നമഃ

ഓം ശുദ്ധവിഗ്രഹായ നമഃ
ഓം ശാശ്വതായ നമഃ
ഓം ഖണ്ഡപരശവേ നമഃ
ഓം അജായ നമഃ
ഓം പാശവിമോചകായ നമഃ (90)

ഓം മൃഡായ നമഃ
ഓം പശുപതയേ നമഃ
ഓം ദേവായ നമഃ
ഓം മഹാദേവായ നമഃ
ഓം അവ്യയായ നമഃ

ഓം ഹരയേ നമഃ
ഓം പൂഷ ദന്തഭിദേ നമഃ
ഓം അവ്യഗ്രായ നമഃ
ഓം ദക്ഷാധ്വരഹരായ നമഃ
ഓം ഹരായ നമഃ (100)

ഓം ഭഗനേത്രഭിദേ നമഃ
ഓം അവ്യക്തായ നമഃ
ഓം സഹസ്രാക്ഷായ നമഃ
ഓം സഹസ്രപാദേ നമഃ
ഓം അപവർഗ്ഗപ്രദായ നമഃ

ഓം അനന്തായ നമഃ
ഓം താരകായ നമഃ
ഓം പരമേശ്വരായ നമഃ (108)

മംഗള ഗൗരി

Story Summary: Significance of Shiva Ashtothara Mantra Japam on Shiva Parvati Festival’s

error: Content is protected !!
Exit mobile version