തീരാതടസങ്ങളകറ്റി ഐശ്വര്യം നേടാൻ കുംഭഭരണിക്ക് ഈ മന്ത്രം ജപിക്കൂ
തന്ത്രരത്നം പുതുമന മഹേശ്വരൻ നമ്പൂതിരി
ജീവിതത്തിൽ ദുരനുഭവങ്ങളും കഷ്ടപ്പാടുകളും മാത്രം അനുഭവിക്കേണ്ടി വരുന്നു. ഈ ദുരിതങ്ങൾ പരിഹരിക്കുന്നതിന് എന്തെല്ലാം പൂജകളും വഴിപാടുകളും പ്രാർത്ഥനകളും നടത്തി. പക്ഷേ ഒരു പ്രയോജനവും ഇല്ല. ഇതുവരെ ജീവിതത്തിൽ ഒരു തരത്തിലുള്ള സുഖവും സന്തോഷവും അനുഭവിക്കാൻ കഴിഞ്ഞിട്ടില്ല. ഇങ്ങനെ പറഞ്ഞ് സങ്കടപ്പെടുന്ന എത്രയോ പേർ നമുക്ക് ചുറ്റമുണ്ട്. ഇങ്ങനെ പരിതപിച്ചു കഴിയുന്നതു കൊണ്ട് യാതൊരു കാര്യവുമില്ല. പകരം നിങ്ങൾ കുംഭ ഭരണി വ്രതം നോറ്റ് പ്രാർത്ഥിച്ചു നോക്കൂ. ഉറപ്പായും കാര്യസിദ്ധിയും ജീവിത വിജയവും നേടാനാകും.
ക്ഷിപ്രപ്രസാദിയും ക്ഷിപ്രകോപിയുമായ ദുഷ്ടർക്ക് ഭയങ്കരിയും ശിഷ്ടർക്ക് വശ്യയുമായ ആദിപരാശക്തി ദേവിയെയാണ് ഭരണി വ്രതത്തിലൂടെ പ്രാർത്ഥിക്കുന്നത്. ദേവിയുടെ വ്യത്യസ്തമായ അനേകം ഭാവങ്ങളിൽ ഏറെ പ്രശസ്തവും ശക്തിവിശേഷമേറിയതുമാണ് ഭദ്രകാളീ ഭാവം. ഈ ഭാവത്തിലാണ് ഭരണി വ്രതം നോൽക്കുന്നവർ ദേവിയെ പൂജിക്കേണ്ടത്.
ഈ വർഷം കുംഭഭരണി ഫെബ്രുവരി 25 നാണ്. ഈ ദിവസം വ്രതം നോൽക്കുന്നവർ ഉച്ചയ്ക്ക് ഒരു നേരം മാത്രം ഊണ് കഴിക്കുക. രാവിലെയും, വൈകിട്ടും ഉപവാസമെടുക്കുക. പഴവർഗ്ഗങ്ങളോ, ലഘുഭക്ഷണമോ കഴിക്കാം. ഉച്ചയ്ക്ക് ഭഗവാന് നിവേദിച്ച ശേഷം ആ ഊണു കഴിക്കുന്നത് ഏറെ ഉത്തമം. മത്സ്യമാംസാദി ഭക്ഷണങ്ങൾ ഒഴിവാക്കുന്നതിനൊപ്പം ബ്രഹ്മചര്യം പാലിക്കുകയും വേണം. വ്രതദിവസങ്ങളിൽ രണ്ട് നേരവും ദേവീക്ഷേത്ര ദർശനം നടത്തണം. ചുവന്ന വസ്ത്രം ധരിക്കണം. പ്രത്യേകിച്ച് ജപ വേളകളിൽ പുലവാലായ്മ, മാസാശുദ്ധി എന്നിവയുള്ളവർ ഭരണി വ്രതം നോൽക്കാൻ പാടില്ല. രണ്ട് നേരവും നെയ്‌വിളക്ക് കൊളുത്തി യഥാശക്തി പ്രാർത്ഥിക്കണം.
ഈ ദിവസം രണ്ട് നേരവും കുളിച്ച് മൂലമന്ത്രം ജപിക്കണം. ദേവിയുടെ ഏറ്റവും ശക്തിയുള്ളതും, അത്ഭുതശക്തി ഉള്ളതുമായ മൂലമന്ത്രമാണ് ജപിക്കേണ്ടത്. ദേവിയുടെ ഏറ്റവും ശക്തിയുള്ളതും, അത്ഭുതശക്തിയുള്ളതുമായ മൂലമന്ത്രമാണ് ജപിക്കേണ്ടത്. ‘ഓം ഐം ക്ലീം സൗ: ഹ്രീം ഭദ്രകാള്യൈ നമഃ’ എന്ന മന്ത്രം 48 പ്രാവശ്യം രണ്ട് നേരവും ജപിക്കണം. കാര്യവിജയത്തിന് ശക്തിയുള്ള ഈ മന്ത്രം നിത്യജപത്തിനും നല്ലതാണ്. ശത്രുദോഷം മൂലം വരുന്ന ദുരിതം നീക്കാൻ ഈ മന്ത്രത്തിന് അത്ഭുതശക്തിയുണ്ട്. 12,21,41 തുടങ്ങിയ ദിവസം ജപിക്കാം. കുംഭ ഭരണിക്ക് ജപം തുടങ്ങുന്നത് ഏറ്റവും ഉത്തമം. വ്രതം കഴിഞ്ഞാൽ പിറ്റേ ദിവസം ക്ഷേത്രത്തിൽ നിന്നും തീർത്ഥം സേവിച്ച് വ്രതം മുറിക്കാം.
- തന്ത്രരത്നം പുതുമന മഹേശ്വരൻ നമ്പൂതിരി
+919447020655
Story Summary: Benefits of Bhadrakali worshipping on Kumbha Bharani
Copyright 2023 Neramonline.com. All rights reserved