Friday, 5 Jul 2024

തീരാവ്യഥകളും യാതനകളും
മാറാൻ 12 ചൊവ്വാഴ്ച ഇത് ചെയ്യുക

തന്ത്രരത്നം പുതുമന മഹേശ്വരൻ നമ്പൂതിരി

ശാപദോഷം, ദൃഷ്ടിദോഷം, മരണ തുല്യമായ യാതന എന്നിവ കാരണം ദുരിതദു:ഖങ്ങൾ നേരിടുന്നവര്‍ക്ക് അതിൽ നിന്നും മോചനം നേടാൻ ചൊവ്വാഴ്ച വ്രതം ഒരു മഹാനുഗ്രഹമാണ്. ഈ ദിവസം പൂര്‍ണ്ണമായും ഉപവസിച്ച് ഭദ്രകാളിയെ കഴിവിനൊത്ത വിധം സ്തുതിക്കണം. അന്ന് രണ്ട് നേരവും ഭദ്രകാളിക്ഷേത്രദര്‍ശനം നടത്തണം. കാളീസംബന്ധമായ അഷ്ടോത്തര ശതനാമ മന്ത്രമോ സഹസ്രനാമമോ ജപിക്കുന്നത് പെട്ടെന്ന് ഫലസിദ്ധി നൽകും. ചൊവ്വാഴ്ച ദിവസം ചുവന്ന വസ്ത്രം, ചുവന്ന കുറി, പൂക്കള്‍ എന്നിവ ധരിക്കുന്നതും ഉത്തമമാണ്. ശത്രുദോഷ, ശാപദോഷ, ദൃഷ്ടിദോഷങ്ങൾ മാറ്റാൻ ഈ ദിവസം കാളീ മൂലമന്ത്രം ജപിക്കുന്നതും ഉത്തമമാണ്.

കാളീ മൂലമന്ത്രം
ഓംഐം ക്‌ളീം സൗ: ഹ്രീം ഭദ്രകാള്യൈ നമഃ

ഇതാണ് ഭദ്രകാളിയുടെ മൂലമന്ത്രം. ഇത് 108 പ്രാവശ്യം സമയമുണ്ടെങ്കിൽ 336 പ്രാവശ്യം അല്ലെങ്കിൽ 1008 തവണ തെറ്റുകൂടാതെ ശ്രദ്ധിച്ച് ജപിക്കണം. ശത്രുക്കൾ നമുക്കെതിരായി ചെയ്യുന്ന കർമ്മങ്ങൾ അവർക്ക് തന്നെ തിരിച്ചടിക്കും. എല്ലാ ശത്രുദോഷവും മാറി ഐശ്വര്യവും ഉണ്ടാകും. നിലവിളക്കു കൊളുത്തിവച്ച് അതിനു മുമ്പിൽ ഒരു പലകയിലോ, പായയിലോ പട്ടുവിരിച്ചോ ഇരുന്ന് ജപിക്കണം. വിളക്കിൽ നെയ്യോ എള്ളെണ്ണയോ ഒഴിക്കാം. പീഠത്തിൽ ദേവിയുടെ ചിത്രം അലങ്കരിച്ച് വെച്ച് അതിനു മുമ്പിലിരുന്ന് ജപിക്കുന്നത് കൂടുതൽ ഉത്തമം. ചിത്രം ഇല്ലെങ്കിലും കുഴപ്പമില്ല. പൂജാമുറിയിൽ അല്ലെങ്കിൽ രാവിലെ കിഴക്കു ദർശനമായും വൈകിട്ട് പടിഞ്ഞാറ് ദർശനമായും ഇരുന്ന് ജപിക്കണം. ജപിക്കുമ്പോൾ ചുവന്ന വസ്ത്രം ധരിക്കുകയാണ് നല്ലത്.

ഇങ്ങനെ 12 ചൊവ്വാഴ്ച തുടര്‍ച്ചയായി വ്രതം അനുഷ്ഠിച്ച് ഭദ്രകാളീ മന്ത്രവും സ്തുതികളും ജപിച്ചാൽ എല്ലാ വിധ ദുരിതങ്ങളും കഷ്ടപ്പാടുകളും മാറിക്കിട്ടും. ഭയത്തിൽ നിന്നും മുക്തി നേടാൻ ഇതിനൊപ്പം ഭദ്രകാളീഗായത്രി ജപിക്കുന്നതും ഉത്തമമാണ്. ഈ ജപം ഭയാശങ്കകൾ മാറി ഏതൊരു കാര്യത്തിലും സാമർത്ഥ്യം ഉണ്ടാകാനും ഭാഗ്യം തെളിയുന്നതിനും നല്ലതാണ്.

കാളീഗായത്രി
ഓം രുദ്രസുതായൈവിദ്മഹേ
ശൂല ഹസ്തായൈ ധീമഹേ
തന്ന: കാളീ പ്രചോദയാൽ

സംശയ നിവാരണത്തിന് ബന്ധപ്പെടാം:
തന്ത്രരത്നം പുതുമന മഹേശ്വരൻ നമ്പൂതിരി
+91 094-470-20655
Story Summary: Powerful Bhadrakali Mantra for removing enemies and agony

error: Content is protected !!
Exit mobile version