Friday, 22 Nov 2024

തൃക്കാർത്തികയ്ക്ക് എത്ര ദീപം,
ഏത് ആകൃതിയിൽ തെളിക്കണം

തൃക്കാർത്തിക നാളിലെ ഏറ്റവും പ്രധാന ആചാരമാണ് കാർത്തിക ദീപം തെളിക്കൽ. തൃക്കാർത്തിക ദിവസം വൈകിട്ട് നെയ്‌വിളക്ക് തെളിക്കുന്നത് ഏറ്റവും ഐശ്വര്യകരമാണ്. മൺചെരാതിലോ നിലവിളക്കിലോ തെളിക്കാം. വിളക്കു കൊളുത്തി അതിനു മുമ്പിലിരുന്ന് ലക്ഷ്മീദേവിയെയും വിഷ്ണുഭഗവാനെയും പ്രാർത്ഥിക്കുന്നത് ഐശ്വര്യം നൽകും. ഒരോ ആഗ്രഹ സാഫല്യത്തിനും തെളിക്കേണ്ട ദീപങ്ങളുടെ സംഖ്യയും ദീപങ്ങൾ ക്രമീകരിക്കേണ്ട ആകൃതിയും തെളിക്കേണ്ട സ്ഥലവും വ്യത്യസ്തമാണ്. ഏറ്റവും ഉത്തമം എത്ര ദീപങ്ങൾ തെളിക്കുന്നതാണ് ? കർമ്മമേഖലയിലെ ദുരിതവും തടസവും മാറുന്നതിന് എത്ര വീതം ദീപം തെളിക്കണം? രോഗശാന്തിക്കും പ്രേമ വിജയത്തിനും ഇഷ്ടകാര്യ വിജയത്തിനും ശത്രുദോഷശാന്തിക്കും ധനാഭിവൃദ്ധിക്കും വിദ്യാവിജയത്തിനും തെളിക്കേണ്ട ദീപങ്ങളുടെ സംഖ്യ എത്രയാണ് ? ഷഡ്കോണ ദീപം തെളിയിക്കുന്നതിന്റെ ഫലം എന്താണ് ? ചതുരശ്ര ത്രിശൂല ദീപം, ത്രികോണ ത്രിശൂല ദീപം, വൃത്ത ദീപം, അഷ്ടദള ദീപം തുടങ്ങിയവയുടെ ഫലം എന്താണ് ? ഇക്കാര്യങ്ങൾ വിശദീകരിക്കുകയാണ് ഈ വീഡിയോയിൽ താന്ത്രിക – മാന്ത്രിക ആചാര്യൻ തന്ത്രരത്നം പുതുമന മഹേശ്വരൻ നമ്പൂതിരി. ഭക്തർക്ക് ഉപകാരപ്രദമായ ഇത്തരം വീഡിയോകൾ പതിവായി ലഭിക്കാൻ നേരം ഓൺലൈൻ യൂ ട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക. പുതിയ വീഡിയോകൾ ലഭിക്കാൻ ബെൽ ഐക്കൺ എനേബിൾ ചെയ്യുക. https://youtubecom/channel/UCFsbg8xBbicWlll8HaIxVg – ഈ വീഡിയോഷെയർ ചെയ്ത് എല്ലാ ഭക്തജനങ്ങളിലും എത്തിക്കുക. വീഡിയോയുടെ യൂട്യൂബ് ലിങ്ക് താഴെ:

Summary: Different Benefits Of Karthika Deepam

error: Content is protected !!
Exit mobile version