Friday, 22 Nov 2024

ദക്ഷിണാ മൂർത്തിയെ ഭജിക്കുക, മഞ്ഞ വസ്ത്രം ദാനം ചെയ്യുക

(നിത്യജ്യോതിഷം എന്നും ലഭിക്കാൻ neramonline.com സന്ദർശിക്കുക. അല്ലെങ്കിൽ ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്നും AstroG App ഡൗൺലോഡ് ചെയ്യുക.)

2024 മാർച്ച് 14, വ്യാഴം
കലിദിനം 1871918
പകൽ 12.34 ന് മീന രവി സംക്രമം
കൊല്ലവർഷം 1199 മീനം 01
(൧൧൯൯ മീനം ൦൧)
തമിഴ് വർഷം ശോഭാകൃത് ഫാൽഗുനി 01
ശകവർഷം 1945 ഫാൽഗുനം 24

ഉദയം 06.31 അസ്തമയം 06.35 മിനിറ്റ്
ദിനമാനം 12 മണിക്കൂർ 04 മിനിറ്റ്
രാത്രിമാനം 11 മണിക്കൂർ 56 മിനിറ്റ്

ഇത് അടിസ്ഥാനമാക്കിയുള്ള ഇന്നത്തെ കൃത്യമായ
രാഹുകാലം 02.03 pm to 03.34 pm
(യാത്ര ആരംഭിക്കുന്നതിന് മാത്രം വർജ്ജ്യം)
ഗുളികകാലം 09.32 am to 11.02 am
(എല്ലാ ശുഭകാര്യങ്ങൾക്കും വർജ്ജ്യം)
യമഗണ്ഡകാലം 06.31 am to 08.01 am
(ശുഭകാര്യങ്ങൾക്കു വർജ്ജ്യം)

ഗ്രഹാവസ്ഥകൾ
ചൊവ്വയ്ക്ക് ഉച്ചം ശനിക്കു മൗഢ്യം
ബുധനു നീചം ശനി സ്വക്ഷേത്രത്തിൽ

ഗ്രഹങ്ങളുടെ നക്ഷത്രചാരം
സൂര്യൻ പൂരുരുട്ടാതി (പൂരുരുട്ടാതി ഞാറ്റുവേല) ചൊവ്വ അവിട്ടത്തിൽ ബുധൻ ഉത്രട്ടാതിയിൽ വ്യാഴം ഭരണിയിൽ ശുക്രൻ ചതയത്തിൽ ശനി ചതയത്തിൽ രാഹു രേവതിയിൽ കേതു അത്തത്തിൽ

ഉദയം മുതൽ അസ്തമയം വരെ രാശിപ്രമാണം
കാലത്ത് വരെ 06.32 വരെ കുംഭം പകൽ 08.15 വരെ മീനം പകൽ 10.04 വരെ മേടം പകൽ 12.14 വരെ ഇടവം വൈകിട്ട് 02.18 വരെ മിഥുനം വൈകിട്ട് 04.28 വരെ കർക്കടകം തുടർന്ന് ചിങ്ങം

ഗോധൂളി മുഹൂർത്തം
പകലിന്റെ മുപ്പതാമത്തെ ഭാഗമായതും ശുഭ കാര്യങ്ങൾക്കു ചേർന്നതുമായ ഗോധൂളി മുഹൂർത്തം 06.33 pm to 06.57 pm

ഈശ്വരപ്രീതികരമായ കാര്യങ്ങൾക്ക്
ഉപയോഗിക്കാവുന്ന സമയങ്ങൾ
ബ്രാഹ്മമുഹൂർത്തം 04.58 am to 05.46 am
പ്രാതഃസന്ധ്യ 05.22 am to 06.34 am
സായംസന്ധ്യ 06.35 pm to 07.47 pm

ഇന്നത്തെ നക്ഷത്രം
വൈകിട്ട് 04.56 വരെ ഭരണി
തിഥി ദൈർഘ്യം
രാത്രി 09.59 വരെ ശുക്ലപക്ഷ പഞ്ചമി

ശുഭ കാര്യങ്ങൾ ചെയ്യുന്നതിന് ചേർന്ന ദിനമല്ല
സത്സന്താനയോഗമുള്ള ദിനമാണ്
സിസേറിയൻ പ്രസവം ആവാം

മൃത്യുദോഷം
വൈകിട്ട് 04.56 വരെ പിണ്ഡനൂൽ ദോഷമുള്ളതിനാൽ അതുവരെ സംഭവിക്കുന്ന മരണങ്ങൾക്ക് ഉചിതമായ പരിഹാരം വേണ്ടിവരും.

ശ്രാദ്ധം
ഇന്നത്തെ ശ്രാദ്ധം ആചരിക്കേണ്ട
നക്ഷത്രം ഇല്ല തിഥി ശുക്ല പക്ഷ ഇല്ല
പിറന്നാൾ
ഇന്നത്തെ പിറന്നാൾ ആചരിക്കേണ്ട
നക്ഷത്രം ഇല്ല

പ്രതികൂല നക്ഷത്രങ്ങൾ
ഇന്ന് ദിനം പ്രതികൂലമായ നക്ഷത്രങ്ങൾ
അനിഴം, തൃക്കേട്ട, രേവതി, പൂരുരുട്ടാതി, അവിട്ടം

അനുകൂല നക്ഷത്രങ്ങൾ
ഇന്ന് ദിനം അനുകൂലമായ നക്ഷത്രങ്ങൾ
അശ്വതി, ആയില്യം, തൃക്കേട്ട, ഉത്രട്ടാതി, ചതയം, തിരുവോണം

ലാൽ – കിതാബ് പരിഹാരം
ദിവസത്തിന് ചേർന്ന ലാൽ – കിതാബ് നിർദ്ദേശം:
മഞ്ഞ വസ്ത്രം ദാനം ചെയ്യുക.

ദിവസഗുണ വർദ്ധനവിന്
ദിവസഗുണ വർദ്ധനവിനും ദോഷശാന്തിക്കുമായി
ശ്രീ ദക്ഷിണാമൂർത്തിയെ ഭജിക്കുക. പഠന വൈകല്യം, അലസത ഇവയുള്ള വർക്ക് പൊതുവായും കൂടാതെ എല്ലാ വിദ്യാർത്ഥികൾക്കും മുതിർന്നവർക്കും ജപിക്കാവുന്നതാണ് ശ്രീ ദക്ഷിണാമൂർത്തി സ്തുതി.
ഒരു സ്തുതി ചേർക്കുന്നു:
നമഃശ്ശിവായഃ ശാന്തായഃ
ശുദ്ധായ പരമാത്മനെ
നിർമ്മലായ പ്രസന്നായ
ദക്ഷിണാമൂർത്തയേ നമഃ

ഇന്നത്തെ നിറം
ദിവസത്തിന് ചേർന്ന നിറം: മഞ്ഞ, ക്രീം പ്രതികൂല നിറം : കറുപ്പ്, കടുംനീല

ഗുരു പീഡകൾ മാറാൻ
ഇന്ന് വ്യാഴാഴ്ച. ജനനസമയത്ത് വ്യാഴത്തിന് നീചം , മൗഢ്യം , ദുർബ്ബല ക്ഷേത്ര സ്ഥിതി എന്നിവയുള്ളവർ, വലിയ സാമ്പത്തിക ബാദ്ധ്യത യുള്ളവർ ,എത്ര ശ്രമിച്ചിട്ടും കട ബാദ്ധ്യത തീരാതെ വിഷമിക്കുന്നവർ തുടങ്ങിയവയ്ക്ക് ജപിക്കുവാൻ വ്യാഴ സ്തോത്രം ചേർക്കുന്നു . ഉദിച്ച് ഒരു മണിക്കൂറിനുള്ളിൽ (വ്യാഴ ഹോരയിൽ) ഭക്തിയോടെ ജപിക്കുക:
ദേവാനാം ച: ഋഷീണാം ച:
ഗുരും കാഞ്ചനസന്നിഭം
ബുദ്ധിഭൂതം ത്രിലോകേശം
തം നമാമി ബൃഹസ്പതിം

(ഗണിത സ്ഥലം: ചങ്ങനാശ്ശേരി)
വി സജീവ് ശാസ്‌താരം, + 91 9656377700
ശാസ്‌താരം അസ്‌ട്രോളജി, പെരുന്ന, ചങ്ങനാശ്ശേരി
sastharamastro@gmail.com
www.sastharamastro.in

Story Summary: Nithya Jothisham: Accurate Malayalam Panchangam With Events and Fasts by Sajeev Sastharam

Copyright 2024 Neramonline.com. All rights reserved

error: Content is protected !!
Exit mobile version