Saturday, 23 Nov 2024

ദമ്പതിമാർ ഒന്നിച്ച് തൈപ്പൂയ വ്രതമെടുത്താൽ സന്താനഭാഗ്യം

ദുഃഖങ്ങൾ അകറ്റി ആഗ്രഹസാഫല്യം നേടാൻ സഹായിക്കുന്ന  അനുഷ്ഠാനമായ തൈപ്പൂയ വ്രതാചരണത്തിന് പറ്റിയ ദിനങ്ങളാണ് ഫെബ്രുവരി 6,7, 8. എല്ലാവിധത്തിലുള്ള ലൗകിക സുഖങ്ങളും നൽകുന്ന ഭഗവാനായ സുബ്രഹ്മണ്യനെ  പ്രീതിപ്പെടുത്താൻ തൈപ്പൂയ ദിവസമായ ഫെബ്രുവരി 8 ശനിയാഴ്ചയ്ക്ക് 3 ദിവസം മുൻപ്  വ്രതം തുടങ്ങണം.സന്താന ഭാഗ്യം ആഗ്രഹിക്കുന്ന ദമ്പതിമാർ ഒന്നിച്ച്  തൈപ്പൂയ വ്രതമെടുത്താൽ  സന്താനഭാഗ്യം ഉണ്ടാകും. സന്താനങ്ങൾക്ക് അഭിവൃദ്ധി, ശത്രുദോഷ ശമനം, മുജന്മ ദോഷശാന്തി, വിവാഹഭാഗ്യം, പ്രണയസാഫല്യം തുടങ്ങിയവയ്ക്കും  തൈപ്പൂയാചരണം  ഗുണകരമാണ്. ചൊവ്വാദോഷ പരിഹാരത്തിനും ഇത് നല്ലതാണ്. ചൊവ്വാദോഷം കാരണം മംഗല്യഭാഗ്യം ലഭിക്കാത്തവർ മകരത്തിൽ തുടങ്ങി എല്ലാമാസവും പൂയം നാളിൽ ഒരു വർഷം വ്രതമെടുത്താൽ  വിവാഹം നടക്കും. തൈപ്പൂയ വ്രതമെടുക്കുന്നവർ  മത്സ്യമാംസാദികൾ വെടിഞ്ഞ് വ്രതമെടുക്കണം. തലേദവിസം ഒരുനേരമേ അരിയാഹാരം പാടുള്ളൂ. തൈപ്പൂയ നാളിൽ ആരോഗ്യമുള്ളവർ  ഉപവസിക്കുന്നതാണ് നല്ലത്. പറ്റത്തവർ  പഴങ്ങളും ഇളനീരും മറ്റും കഴിച്ച് വ്രതമെടുക്കുക. വ്രതമെടുക്കുന്ന മൂന്ന്  ദിവസവും രാവിലെ കുളിച്ച് സുബ്രഹ്മണ്യക്ഷേത്ര ദർശനം നടത്തി കാര്യസിദ്ധിക്ക് വേണ്ട മന്ത്രങ്ങൾ ജപിക്കണം. അതിന് മുൻപ്  ഓം വചത് ഭവേ നമ: എന്ന സുബ്രഹ്മണ്യ മന്ത്രം കുറഞ്ഞത് 108 പ്രാവശ്യം ജപിക്കണം. തൈപ്പൂയത്തിന്റെ പിറ്റേദിവസം സുബ്രഹ്മണ്യ ക്ഷേത്രദർശനം നടത്തി തീർത്ഥം സേവിച്ച് വ്രതം തീർക്കാം. കാര്യസിദ്ധിക്ക് ഉപകരിക്കുന്ന ചില സുബ്രഹ്മണ്യമന്ത്രങ്ങൾ; ഇവ രാവിലെയും വൈകിട്ടും കുറഞ്ഞത് 144 തവണ വീതം ജപിക്കുക.

1 ഓം സ്‌കന്ദായ നമ:  (തൊഴില്‍ ലബ്ധി, ഉന്നതി )
2  ഓം സനല്ക്കുമാരായനമ: (ആയൂര്‍ബലം)
3 ഓം നീലകണ്ഠാത്മജായ നമ:  (ഭാഗ്യ വർദ്ധന ) 
4  ഓം കുമാരായ നമ: (കര്‍മ്മവിജയം)
5 ഓം മയൂരവാഹായ നമ: (രോഗശാന്തി)
6  ഓം വിശാഖായ നമ: (വിദ്യഗുണം)

– കുമാരൻ നമ്പൂതിരി

error: Content is protected !!
Exit mobile version