ദാമ്പത്യവിജയം, കാര്യസിദ്ധി, തൊഴിൽ,സന്താനം; എല്ലാ തരും ശ്രീകൃഷ്ണാരാധന
ബ്രഹ്മശ്രീ വേദാഗ്നി അരുൺ സൂര്യഗായത്രി
കഠിനമായ വ്രതനിഷ്ഠകൾ ഇല്ലാതെ ആരാധിച്ച് പ്രീതിപ്പെടുത്താവുന്ന ദേവനാണ് ശ്രീകൃഷ്ണ ഭഗവാൻ. ശ്രദ്ധ, ഭക്തി, സമർപ്പണ മനോഭാവം എന്നിവയോടുള്ള ശ്രീകൃഷ്ണ ഉപാസന എല്ലാ ജീവിത ദുരിതങ്ങളും അകറ്റും. ദാമ്പത്യ വിജയത്തിനും ഇഷ്ടകാര്യലബ്ധിക്കും തൊഴിൽവിജയത്തിനും സന്താനലബ്ധിക്കും സന്താനദോഷ പരിഹാരത്തിനും ശ്രീകൃഷ്ണാരാധന നല്ലതാണ്. ശ്രീകൃഷ്ണ ഉപാസനയിൽ ഏറ്റവും പ്രധാനം മൂലമന്ത്രജപമാണ്. ഭഗവാന് വിവിധ മൂലമന്ത്രങ്ങൾ ഉണ്ടെങ്കിലും ഏറ്റവും പ്രധാനം ഓം ക്ലീം കൃഷ്ണായ നമഃ എന്നതാണ്. മറ്റൊന്ന് ഓം ക്ലീം കൃഷ്ണ ക്ലീം നമഃ എന്ന മന്ത്രമാണ്. ഇത് രണ്ടും നിത്യജപത്തിന് ഉത്തമമാണ്. ഇതിൽ ഒരെണ്ണം കഴിയുമെങ്കിൽ എന്നും രാവിലെയും വൈകിട്ടും 108 തവണ വീതം ജപിക്കുക. ദ്വാദശാക്ഷര മന്ത്രമായ ഓം നമോ ഭഗവതേ വാസുദേവായ മന്ത്രവും ഇത്തരത്തിൽ രണ്ടുനേരവും 108 തവണ ജപിച്ചാൽ പാപങ്ങൾ അകന്ന് ആഗ്രഹസിദ്ധി ലഭിക്കും.
ശ്രീകൃഷ്ണ ഉപാസനയ്ക്ക് ഏറ്റവും നല്ല ദിവസങ്ങൾ ബുധൻ, വ്യാഴം എന്നിവയും അഷ്ടമി, പൗർണ്ണമി തിഥികളും രോഹിണി, തിരുവോണം നക്ഷത്രങ്ങളും ശ്രീകൃഷ്ണാവതാര ദിവസമായ അഷ്ടമി രോഹിണിയും ആണ്. ശ്രീകൃഷ്ണ മന്ത്രജപത്തിന് ഇരട്ടിഫലം തരുന്ന ദിവസമാണ് അഷ്ടമിരോഹിണി. ഭാഗവതം ദശമസ്‌കന്ധം പാരായണം ചെയ്യുന്നതും കൃഷ്ണപ്രീതിക്ക് നല്ലതാണ്. ദശമസ്‌കന്ധമാണ് ഏറ്റവും പ്രധാനം. ശ്രീകൃഷ്ണന്റെ ജനനം മുതലുള്ള പ്രധാന സംഭവങ്ങളെല്ലാം വർണ്ണിക്കുന്നത് ഈ സ്കന്ധത്തിലാണ്. മേൽപ്പറഞ്ഞ ദിവസങ്ങളിൽ ദശമം മുഴുവനും വായിക്കുന്നതാണ് ഉത്തമം. അതിന് കഴിഞ്ഞില്ലെങ്കിൽ ഇനി പറയുന്ന അവതാര ഭാഗം മാത്രം പാരായണം ചെയ്യുക.
വിശേഷ ദിവസങ്ങൾ അല്ലെങ്കിൽ പോലും കഴിയുന്നത്ര നേരം നാരായണനാമം ജപിക്കുക. നാരായണ നാമജപം പാപങ്ങളെല്ലാം തീർക്കും. ദാരിദ്ര്യം, വിശപ്പ് ഇവയും മാറ്റും. ദു:ഖങ്ങൾ തീരുകയും സങ്കടങ്ങൾ ഇല്ലാതാവുകയും
വാക് വൈഭവം കൂടുകയും നാവിലൂടെ നല്ല വാക്കുകൾ പൊഴിയുകയും ചെയ്യും. പ്രത്യേകമായി നാരായണ നാമ മാഹാത്മ്യം വർണ്ണിക്കേണ്ടതില്ലല്ലോ.
കൃഷ്ണായ വാസുദേവായ
ദേവകി നന്ദനായച
നന്ദ ഗോപകുമാരായ
ഗോവിന്ദായ നമോ നമഃ
നന്ദനം വസുദേവസ്യ
നന്ദഗോപസ്യനന്ദനം
യശോദാനന്ദനം വന്ദേ!
ദേവകീനന്ദനം സദാ
രാജഗോപാലം, വിദ്യാഗോപാലം തുടങ്ങിയ ഗോപാല മന്ത്രങ്ങൾ 108,144,1008 ഇങ്ങനെ കഴിവിനൊത്ത വിധം ജപിക്കുന്നത് യഥാക്രമം തൊഴിൽപരമായ വിജയത്തിനും വിദ്യാവിജയത്തിനും വളരെ നല്ലതാണ്.
രാജഗോപാലമന്ത്രം
കൃഷ്ണ കൃഷ്ണ മഹായോഗിൻ
ഭക്താനാമഭയങ്കര ഗോവിന്ദപരമാനന്ദ
സർവം മേ വശമാനയ
വിദ്യാഗോപാല മന്ത്രം
കൃഷ്ണ കൃഷ്ണ ഹരേ കൃഷ്ണ
സർവജ്ഞത്വം പ്രസീദേ മേ
രമാ രമണ വിശ്വേശാ
വിദ്യാമാശു പ്രയച്ഛേമേ
സംശയങ്ങൾക്കും മന്ത്രോപദേശത്തിനും
ബ്രഹ്മശ്രീ വേദാഗ്നി അരുൺ സൂര്യഗായത്രി
+91 960 500 2047
Story Summary: Simple and Powerful Sree Krishna worshipping methods
Copyright 2024 Neramonline.com. All rights reserved