Friday, 20 Sep 2024

ദാമ്പത്യ ദുരിതം തീർക്കാനും മംഗല്യഭാഗ്യത്തിനും തിരുവാതിര വ്രതം ഉത്തമം

തന്ത്രരത്നം പുതുമന മഹേശ്വരൻ നമ്പൂതിരി
ശിവപാർവ്വതിമാരുടെ അനുഗ്രഹം നേടാൻ ധനുമാസത്തിൽ തിരുവാതിര വ്രതമെടുക്കുന്നവർ തലേന്ന് മുതൽ വ്രതനിഷ്ഠകൾ പാലിക്കണം. മത്സ്യവും
മാംസവും ഉപേക്ഷിച്ച് പഴങ്ങൾ മാത്രം കഴിക്കണം. കഴിയുന്നത്ര തവണ ഓം നമഃ ശിവായ ജപിക്കണം. ശിവപാർവ്വതി സങ്കല്പമുള്ള ക്ഷേത്രത്തിൽ ദർശനം നടത്തണം. അതിന് കഴിയുന്നില്ലെങ്കിൽ ശിവ ക്ഷേത്രത്തിലോ ദേവീ ക്ഷേത്രത്തിലോ ദർശനം നടത്തണം. ശുദ്ധിയും വൃത്തിയും ഉള്ള വസ്ത്രം ധരിച്ച്‌ വേണം ദർശനം. ആർത്തവ കാലത്ത് 7 ദിവസം സ്ത്രീകൾ വ്രതമെടുക്കണ്ട .

തിരുവാതിര വ്രതമെടുക്കുന്നവർ ക്ഷേത്രത്തിൽ രാവിലെത്തെ അഭിഷേകം ദർശിക്കുന്നതാണ് ഏറ്റവും പുണ്യകരം. കഴിയുമെങ്കിൽ ഉഷ:പൂജയും ഉച്ചപൂജയും അത്താഴപൂജയും തൊഴണം. ക്ഷേത്രത്തിന് പ്രദക്ഷിണം ചെയ്യുകയും വേണം. ശംഖാഭിഷേകം, ജലധാര, കൂവളമാല, ത്രിമധുരം എന്നിവ വഴിപാടായി നടത്താം. ശിവസഹസ്രനാമം ജപിക്കുന്നതും നല്ലതാണ്. ഇക്കുറി ഡിസംബർ 26, 27 തീയതികളിലാണ് തിരുവാതിര ആചരണം. എട്ടങ്ങാടി നിവേദ്യം, പാതിരാ പൂ ചൂടൽ,
തിരുവാതിര കളി എന്നിവ ഡിസംബർ 26 ന് രാത്രിയാണ്.

പ്രണയബന്ധം ദൃഢമാകും
വിവാഹം കഴിഞ്ഞവർ നല്ല ദാമ്പത്യ ജീവിതത്തിനും ദാമ്പത്യ കലഹം തീർക്കുന്നതിനും ആയുരാരോഗ്യത്തിനും തിരുവാതിര വ്രതമെടുക്കണം. കളത്രത്തിന്റെ സ്വഭാവശുദ്ധിക്കും ഐശ്വര്യത്തിനും ഇത് ഗുണകരമാണ്. വിവാഹം നടന്നിട്ടില്ലാത്തവർക്ക് ഉത്തമ വിവാഹബന്ധം ലഭിക്കുന്നതിനും പ്രണയബന്ധം ഉള്ളവർക്ക് അത് ദൃഢമാകുന്നതിനും തിരുവാതിര വ്രതം ഉത്തമമാണ്.

ശിവമന്ത്രം
ദാമ്പത്യഭദ്രതയും ഐശ്വര്യവും ആഗ്രഹിച്ച് വ്രതമെടുക്കുന്നവർ ഇനി പറയുന്ന ശിവ മന്ത്രം രാവിലെയും വൈകിട്ടും 108 തവണ 12 ദിവസം മുടങ്ങാതെ ജപിക്കണം. ദാമ്പത്യ അസ്വാരസ്യങ്ങൾ മാറുന്നതിനും പരസ്പര സ്‌നേഹവും അനുരാഗവും വർദ്ധിക്കുന്നതിനും ഇത് ഗുണകരമാണ്. തിരുവാതിര ദിവസം ജപം തുടങ്ങാൻ ഉത്തമമാണ്.

ഓം നമോ ഭഗവതേ സുന്ദരാംഗായ
സദാശിവായ ശ്രീ ശങ്കരായ
ഐം ഐം ഐം ഉമാപ്രിയായ
സർവ്വവശ്യ പ്രദായിനേ നമഃ

പാർവ്വതീശ മന്ത്രം
വിവാഹതടസം മാറുന്നതിന് ഇനി പറയുന്ന പാർവ്വതീശ മന്ത്രം 84 തവണ വീതം തിരുവാതിര നാൾ മുതൽ 12 ദിവസം രാവിലെയും വൈകിട്ടും ജപിക്കണം. ജപസമയത്ത് ചുവന്ന വസ്ത്രം ധരിക്കണം. നെയ്‌വിളക്ക് കൊളുത്തി വയ്ക്കുന്നതും ഗുണകരമാണ്.
ഓം ഹ്രീം യോഗിന്യൈ
യോഗവിദ്യായൈ
സർവ്വസൂക്ഷ്മായൈ
ശാന്തിരൂപായൈ
ഹരപ്രിയംകര്യൈ
ഭഗമാലിന്യൈ
ശ്രീരുദ്രപ്രിയാ
യൈ ഹ്രീം ഹ്രീം നമ:

അശ്വാരൂഢ മന്ത്രം
രാഷ്ട്രീയ, കലാ വ്യാപാര രംഗങ്ങളിൽ പ്രവർത്തിക്കുന്നവർക്ക് അത്ഭുതകരമായ ജനപ്രീതിക്കും വശ്യശക്തിക്കും വ്യാപാര വിജയത്തിനും അശ്വാരൂഢ മന്ത്രം ഗുണകരമാണ്. തിരുവാതിര ദിവസം തുടങ്ങി 108 വീതം നിത്യേന 21 ദിവസം രണ്ടുനേരം ജപിക്കുക.
ഓം ആം ഹ്രീം ക്രോം
ഏഹ്വേഹി പരമേശ്വരി സ്വാഹാ

തിരുവാതിര പൂജ
പാർവ്വതിസമേതനായ ശിവനെ അഷ്ടദളപത്മത്തിൽ ആവാഹിച്ച് പൂജിക്കണം. തിരുവാതിര നക്ഷത്രത്തിൽ ചെയ്യുന്നത് ഉത്തമമാണ്. കൂവളത്തിലകൊണ്ട് അർച്ചന ചെയ്യണം. വേദസാര ശിവ സഹസ്രനാമ അർച്ചനയാണ് ചെയ്യേണ്ടത്. ദാമ്പത്യ കലഹം ഇല്ലാതെ ദീർഘകാലം കഴിയുന്നതിന് ദമ്പതികൾക്ക് ഇത് പ്രയോജനപ്പെടും.

സന്താനശങ്കരമന്ത്രം
തിരുവാതിര ദിവസം തുടങ്ങി വ്രതനിഷ്ഠയോടെ ഭാര്യയും ഭർത്താവും ഒന്നിച്ചിരുന്ന് രാവിലെയും വൈകിട്ടും 84 വീതം 18 ദിവസം സന്താനശങ്കര മന്ത്രം ജപിക്കുക. ഒരു മാസം 18 ദിവസം വീതം മൂന്നു മാസം ചെയ്യുക. സന്താനതടസം മാറും:
പാർവ്വതീശ മഹാദേവ സൂതം
മേ ദേഹി ശങ്കര
യുവാനം ധർമ്മനിരതം
ആയുഷ്മന്തം യശസ്വിനം

  • തന്ത്രരത്നം പുതുമന മഹേശ്വരൻ നമ്പൂതിരി
    +91 9447020655

Story Summary: Dhanumasa Thiruvathira Vritham Procedures


error: Content is protected !!
Exit mobile version