Saturday, 23 Nov 2024

ദാരിദ്ര്യം കരിച്ചു ചാമ്പലാക്കാൻ 21 സരസ്വതീ മന്ത്രങ്ങൾ

തന്ത്രരത്നം പുതുമന മഹേശ്വരൻ നമ്പൂതിരി

ആദിപരാശക്തിയായ ഭുവനേശ്വരി ദേവിയുടെ സരസ്വതീ ഭാവത്തെ സ്തുതിക്കുന്ന 21 മന്ത്രങ്ങളുണ്ട്. വിദ്യാ വിജയത്തിനും ദാരിദ്ര്യ ശാന്തിക്കും ഇഷ്ടകാര്യ സിദ്ധിക്കും ഉപകരിക്കുന്നഓം ഹ്രീം കാരായൈ നമ: എന്ന് തുടങ്ങുന്ന ഈ മന്ത്രങ്ങൾ അത്ഭുത ഫലദാനശേഷിയുള്ളതാണ്.നിത്യേന ഈ മന്ത്രങ്ങൾ ജപിച്ചാൽ അഭീഷ്ടങ്ങളെല്ലാം കരഗതമാകും. മനസിന്റെ സ്വസ്ഥത കെടുത്തുന്ന ദാരിദ്ര്യദുഃഖത്തിൽ നിന്നും കരകയറ്റുന്നതിനും ഈ 21 മന്ത്രങ്ങളുടെ നിത്യജപം അത്യുത്തമമാണ്. സാക്ഷാൽ ആദിപരാശക്തി പ്രസാദിച്ചാൽ ദാരിദ്ര്യമാകുന്ന  കനൽ കെട്ട് ചാമ്പലാകുമെന്ന് മാത്രമല്ല ദിനംപ്രതി ഐശ്വര്യവും സമൃദ്ധിയും വർദ്ധിക്കുകയും ചെയ്യും. ഈ മന്ത്രങ്ങൾ രണ്ടുനേരവും ജപിക്കുന്നതാണ് കൂടുതൽ ഉത്തമം. അസൗകര്യമുള്ളവർ ഒരു നേരം മാത്രം ജപിക്കുന്നതിനും വിരോധമില്ല. പൂർണ്ണമായ സമർപ്പണത്തോടെ, ഭക്തിയോടെ  ഭജിച്ചാൽ അതിവേഗം അമ്മ പ്രസാദിക്കും. മന്ത്രോപദേശം നിർബന്ധമില്ല. ജപസമയത്ത് വെള്ള അല്ലെങ്കിൽ ചുവപ്പ് നിറത്തിലുള്ള വസ്ത്രം  ധരിക്കുന്നത് ഫലസിദ്ധി വർദ്ധിപ്പിക്കും. നെയ് ഒഴിച്ച് കത്തിച്ച നിലവിളക്കിന് മുൻപിൽ ഇരുന്ന്  ജപിക്കുന്നത് ഏറ്റവും ഉത്തമമാണ്. സൂര്യോദയത്തിന് മുമ്പായി ഈ മന്ത്രങ്ങൾ ജപിക്കുന്നത്  വിദ്യാപുരോഗതിക്ക് ഏറ്റവും ഗുണകരമാണ്. സായാഹ്ന സമയത്തെ ഈ മന്ത്രജപം ദാരിദ്ര്യം നീങ്ങുന്നതിനും അത്ഭുതകരമായ ധനാഭിവൃദ്ധിക്കും പ്രയോജനപ്പെടും. പരാശക്തി സങ്കൽപ്പത്തിലുള്ള മന്ത്രം ആയതുകൊണ്ടുതന്നെ പാർവതീ ദേവി, ഭുവനേശ്വരി, സരസ്വതീദേവി, ഗായത്രി ദേവി, ദുർഗ, ഭദ്രകാളി എന്നീ മൂർത്തികളെ സങ്കല്പിച്ചും ഈ മന്ത്രങ്ങൾ ജപിക്കാം.

21 മന്ത്രങ്ങൾ

ഓം ഹ്രീം കാരായൈ നമഃ
ഓം പ്രഥമാർച്ചിതായൈ നമഃ
ഓം വശ്യദായിന്യൈ നമഃ
ഓം പ്രാണായൈ നമഃ
ഓം ദീപികായൈ നമഃ
ഓം ബ്രഹ്മ രൂപണ്യൈ നമഃ
ഓം പൂജ്യായൈ നമഃ
ഓം വേദ പാരംഗായൈ നമഃ
ഓം സത്യപ്രകാശായൈ നമഃ
ഓം ജ്ഞാന മാർഗ്ഗായൈ നമഃ
ഓം സ്വരായൈ നമഃ
ഓം കേശിഘ്ന്യൈ നമഃ
ഓം ധനദായിന്യൈ നമഃ
ഓം ബ്രഹ്മാണ്ഡമാലായൈ നമഃ
ഓം സഹസ്രധാര നിലയായൈ നമഃ
ഓം ദീപാംഗ ഭൂഷിണ്യൈ നമഃ
ഓം ഓങ്കാരായൈ നമഃ
ഓം പൂജ്യപൂരകരൂപിണ്യൈ നമഃ
ഓം വർച്ചസ്തരായൈ നമഃ
ഓം നാഥായൈ നമഃ
ഓം സുരാർച്ചിതായൈ നമഃ

തന്ത്രരത്നം പുതുമന മഹേശ്വരൻ നമ്പൂതിരി
(സംശയ നിവാരണത്തിന് വിളിക്കേണ്ട മൊബൈൽ: + 91 944702 0655)

error: Content is protected !!
Exit mobile version