Friday, 22 Nov 2024

ദാരിദ്ര്യം മാറി ഐശ്വര്യം വരാൻ 12 ദിവസം

തന്ത്രരത്നം പുതുമന മഹേശ്വരൻ നമ്പൂതിരി

ഐശ്വര്യത്തിന്റെയും ധനത്തിന്റെയും ദേവതയായ ശ്രീമഹാലക്ഷ്മിയെ ഉപാസിച്ചാൽ ദാരിദ്ര്യദു:ഖം മാറും. താഴെ പറയുന്ന 12 മന്ത്രങ്ങൾ ലക്ഷ്മീകടാക്ഷത്തിന് ഏറ്റവും വിശേഷപ്പെട്ടതാണ്. ഈ മന്ത്രങ്ങൾ വ്രതം നോറ്റ് ജപിക്കുന്നത് ദാരിദ്ര്യ മോചനത്തിനും ഐശ്വര്യം വർദ്ധിക്കുന്നതിനും ഗുണകരമാണ്. നെയ്‌വിളക്ക് കൊളുത്തി അതിനു മുമ്പിലിരുന്ന് 12 ദിവസമാണ് ജപിക്കേണ്ടത്. ഈ പന്ത്രണ്ട് ദിവസവും വ്രതമെടുക്കണം. വെള്ളിയാഴ്ച, അഷ്ടമി രോഹിണി, കന്നി മാസത്തിലെ മകം, ദീപാവലി, തൃക്കാർത്തിക എന്നിവ ജപം തുടങ്ങാൻ പറ്റിയ ദിനങ്ങളാണ്. 12 ദിവസവും രാവിലെയും വൈകിട്ടും മൂന്നു പ്രാവശ്യം വീതം ജപിക്കണം.

പാലാഴി മഥനത്തിൽ ഉത്ഭവിച്ച, മഹാവിഷ്ണുവിന്റെ പ്രിയതമയായ ലക്ഷ്മിദേവിയെ എട്ട് ഭാവങ്ങളിലാണ് ആരാധിക്കുന്നത്. ക്രിയാശക്തിയുടെ പ്രത്രീകമായ ലക്ഷ്മിയെ ആരാധിക്കുന്നതിന് വെള്ളിയാഴ്ചകൾ ഏറ്റവും വിശേഷമാണ്. ശുക്രന്റെ ദേവതയായ ദേവി നമുക്ക് സൗന്ദര്യവും സമ്പത്തും ആഡംബരങ്ങളും നൽകുന്നു. ശുക്രദശാ കാലത്ത് എല്ലാവരും ജന്മനക്ഷത്ര ദിവസവും വെള്ളിയാഴ്ചകളിലും ലക്ഷ്മിദേവിയെ വിശേഷാൽ ഉപാസിക്കണം.

മഹാലക്ഷ്മി ദ്വാദശ മന്ത്രം

ഓം കം കാർത്ത്യായന്യൈ നമ:
ഓം മഹാലക്ഷ്മമ്യൈ നമ:
ഓം കമലാവാസിന്യൈ നമ:
ഓം ശ്രീകരാംബികായൈ നമ:
ഓം ത്രിപുരാക്ഷ്യൈ നമ:
ഓം യോഗദായിന്യൈ നമ:
ഓം പാപാരയേ നമ:
ഓം സമൃദ്ധിദായൈ നമ:
ഓം മോഹിന്യൈ നമ:
ഓം മേധായൈ നമ:
ഓം സനാതനായൈ നമ:
ഓം ഉഗ്രപ്രഭായൈ നമ:

തന്ത്രരത്നം പുതുമന മഹേശ്വരൻ നമ്പൂതിരി
(സംശയ നിവാരണത്തിന് വിളിക്കേണ്ട മൊബൈൽ: + 91 944702 0655)

Story Summary: 12 Maha Lakshmi Mantras For Removing Poverty


error: Content is protected !!
Exit mobile version