Saturday, 23 Nov 2024

ദാരിദ്ര്യദുഃഖം അകറ്റി വീട്ടിൽ സ്വര്‍ണ്ണമഴ പെയ്യിക്കാൻ കനകധാരാ സ്തോത്രം

ജോതിഷരത്നം വേണു മഹാദേവ്

കനകധാരാ സ്തോത്രം ജപിച്ച് ശങ്കരാചാര്യർ സ്വർണ്ണ നെല്ലിക്കകൾ പൊഴിച്ചത് ഒരു അക്ഷയ തൃതീയ ദിനത്തിലാണെന്ന് ഐതിഹ്യമുണ്ട്. ആ കഥ ഇങ്ങനെ: ഒരിക്കൽ ശങ്കരാചാര്യർ ഒരു ദരിദ്രഭവനം സന്ദർശിച്ച് അവിടെ ഉണ്ടായിരുന്ന വൃദ്ധയോട് ഭിക്ഷ യാചിച്ചു. വിശപ്പടക്കാനുള്ള ഉണക്ക നെല്ലിക്ക അല്ലാതെ മറ്റൊന്നും അവരുടെ കൈയിൽ ഇല്ലായിരുന്നു. അത് പ്രകടിപ്പിക്കാതെ തന്റെ കൈയിൽ ആകെ ഉണ്ടായിരുന്ന നെല്ലിക്ക ആ അമ്മ സ്വാമിക്ക് നൽകി. ദരിദ്രയായിട്ടും അവരുടെ ദാനശീലത്തിൽ സംതൃപ്തനായ ശങ്കരാചാര്യർ ഐശ്വര്യദായിനിയായ ലോകമാതാവിനെ സ്തുതിച്ച് അവിടെ നിന്ന് രചിച്ചതാണ് കനകധാരാ സ്തോത്രം. ഈ സ്തുതിയിൽ പ്രസന്നയായ സാക്ഷാൽ ധനലക്ഷ്മി സാത്വികയായ ആ വൃദ്ധയുടെ മേൽ സ്വർണ്ണനെല്ലിക്കകൾ വർഷിച്ച് അവരുടെ ദാരിദ്ര്യം ഇല്ലാതാക്കി. അതിനാൽ ദാരിദ്ര്യദുഃഖം അനുഭവിക്കുന്നവരും സാമ്പത്തിക വിഷമതകൾ നേരിടുന്നവരും അതിൽ നിന്നും കരകയറുവാൻ കനകധാരാ സ്തോത്ര ജപം നല്ലതാണ്. ഈ സ്തോത്രം അക്ഷയ തൃതീയ ദിവസം ജപിക്കുന്നത് അതീവ ശ്രേഷ്ഠമാണ്. ഇത് തുടർച്ചയായി ജപിച്ചാൽ ജീവിതത്തതിൽ അളവറ്റ തരത്തിൽ ലക്ഷ്മീ കടാക്ഷം ലഭിക്കും. ക്രമേണ സമ്പത്ത് കുന്നു കുടും. ഈ സ്തോത്രം ജപിക്കും മുൻപ് ലളിതാ സഹസ്രനാമം കൂടി ജപിച്ചാൽ മൂന്നിരട്ടിഫലം കിട്ടും. ലളിതാ സഹസ്രനാമജപ ശേഷം ലക്ഷ്മീവാസുദേവ മന്ത്രം 108 തവണ ജപിക്കുക:

ലക്ഷ്മീവാസുദേവ മന്ത്രം
ഓം ഹ്രീം ഹ്രീം ശ്രീം ശ്രീം ലക്ഷ്മീവാസുദേവായ നമഃ

അതിനുശേഷം കനകധാരാ സ്തോത്രം ചൊല്ലിയാൽ സകല സാമ്പത്തിക ബുദ്ധിമുട്ടുകളും മാറി അടിക്കടി ധനവർദ്ധനവും ഐശ്വര്യവും ഉണ്ടാകും.

ജപവിധി
കുളിച്ച് ശുദ്ധമായി വൃത്തിയുള്ള നെയ് വിളക്ക് യ്കൊളുത്തി കിഴക്കോട്ട് ദർശനമായിരുന്ന് ജപിക്കണം. രാവിലെയോ വൈകിട്ടോ ജപിക്കുന്നതാണ് ഉത്തമം. വൈകിട്ട് പടിഞ്ഞാറ് ദർശനമായിരിക്കണം. വെറും തറയിൽ ഇരിക്കരുത്. പൂജാ മുറിയിൽ ആണെങ്കിൽ ദിക്ക് നോക്കണ്ടതില്ല. ലക്ഷ്മീദേവിയുടെ ചിത്രവും കുങ്കുമവും വച്ച് ജപിക്കുകയും ശേഷം ദേവിയെ നമസ്കരിക്കുകയും ചെയ്താൽ കൂടുതൽ നല്ലത്.
കനകധാരാ സ്തോത്രം

അംഗം ഹരേഃ പുളകഭൂഷണമാശ്രയന്തി
ഭൃഗാംഗനേവ മുകുളാഭരണം തമാലം
അംഗീകൃതാഖില വിഭൂതിരപാംഗലീലാ
മാംഗല്യ ദാസ്തു മമ മംഗലദേവതായാഃ

മുഗ്ദ്ധാ മുഹുർ വിദധതി വദനേ മുരാരേ
പ്രേമത്രപാ പ്രണിഹിതാനി ഗതാഗതാനി
മാലാദൃശോർമ്മധുകരീവ മഹോത്പലേയാ
സ മേ ശ്രിയം ദിശതു സാഗരസംഭവായാഃ

ആമീലിതാർദ്ധ മധിഗമ്യ മുദാ മുകുന്ദം
ആനന്ദമന്ദമനിമേഷമനംഗതന്ത്രം
ആകേകരസ്ഥിത കനീനിക പക്ഷ്മനേത്രം
ഭൂത്യൈ ഭവേന്മമ ഭുജംഗ ശയാംഗനായാഃ

ബാഹ്വന്തരേ മധുജിതഃ ശ്രിതകൗസ്തുഭേ യാ
ഹാരാവലീവ ഹരിനീലമയീ വിഭാതി
കാമപ്രദാ ഭഗവതോപി കടാക്ഷമാലാ
കല്യാണമാവഹതു മേ കമലാല യായാഃ

കാളാംബുദാളി ലളിതോരസി കൈടഭാരേ:
ധാരാധരേ സ്ഫുരതി യാ തടിതംഗനേവ
മാതു: സമസ്ത ജഗതാം മഹനീയമക്ഷി
ഭദ്രാണി മേ ദിശതു ഭാർഗവ നന്ദനായാഃ

പ്രാപ്തം പദം പ്രഥമതഃ ഖലുയല് പ്രഭാവാത്
മംഗല്യ ഭാജി മധുമാഥിനി മന്മഥേന
മയ്യാപതേത്തദിഹ മന്ഥരമീക്ഷണാർദ്ധം
മന്ദാക്ഷസാക്ഷി മകരാലയ കന്യകായാഃ

വിശ്വാമരേന്ദ്ര പദവിഭ്രമദാനദക്ഷ-
മാനന്ദഹേതുരധികം മധു വിദ്വിഷോപി
ഈഷന്നിഷീദതു മയി ക്ഷണ മീക്ഷണാർദ്ധം
ഇന്ദീവരോദര സഹോദരമിന്ദിരായാഃ

ഇഷ്ടാ വിശിഷ്ട മതയോപി നരാ യയാ ദയാർദ്ര
ദൃഷ്ടാ ത്രിവിഷ്ടപ ദിഗീശപദം ഭജന്തേ
ദൃഷ്ടിഃ പ്രഹൃഷ്ടകമലോദര ദീപ്തിരിഷ്ടാം
പുഷ്ടിം കൃഷീഷ്ട മമ പുഷ്കര വിഷ്ടരായാഃ

ദദ്യാദ്ദയാനുപവനോ ദ്രവിണാം ബുധാരാ-
മസ്മിന്ന കിഞ്ചന വിഹംഗ ശിശൗ വിഷണ്ണേ
ദുഷ്കർമ്മ ഘർമ്മമപനീയ ചിരായ ദൂരം
നാരായണ പ്രണയിനീ നയനാംബുവാഹഃ

ഗീർദ്ദേവതേതി ഗരുഡദ്ധ്വജഭാമിനീതി
ശാകംഭരീതി ശശിശേഖരവല്ലഭേതി
സൃഷ്ടി സ്ഥിതി പ്രളയസിദ്ധിഷു സംസ്ഥിതായൈ
തസ്യൈ നമസ്ത്രിഭുവനൈകഗുരോസ്തരുണ്യൈ

ശ്രുത്യൈ നമോസ്തു ശുഭകർമ്മ ഫലപ്രസൂത്യൈ
രത്യൈ നമോസ്തു രമണീയഗുണാശ്രയായൈ
ശക്ത്യൈ നമോസ്തു ശതപത്രനികേതനായൈ
പുഷ്ട്യൈ നമോസ്തു പുരുഷോത്തമവല്ലഭായൈ.

നമോസ്തു നാളീകനിഭാനനായൈ
നമോസ്തു ദുഗ്ദ്ധോദധിജന്മഭൂമ്യൈ
നമോസ്തു സോമാമൃതസോദരായൈ
നമോസ്തു നാരായണ വല്ലഭായൈ
നമോസ്തു ഹേമാംബുജപീഠീകായൈ
നമോസ്തു ഭൂമണ്ഡലനായികായൈ
നമോസ്തു ദേവാദി ദയാപരായൈ
നമോസ്തു ശാർങ്ഗായുധവല്ലഭായൈ

നമോസ്തു ദേവ്യൈ ഭൃഗുനന്ദനായൈ
നമോസ്തു വിഷ്ണോരുരസി സ്ഥിതായൈ
നമോസ്തു ലക്ഷ്മ്യൈ കമലാലയായൈ
നമോസ്തു ദാമോദരവല്ലഭായൈ
നമോസ്തു കാന്ത്യൈ കമലേക്ഷണായൈ
നമോസ്തു ഭൂത്യൈ ഭുവന പ്രസൂത്യൈ
നമോസ്തു ദേവാദിഭിരർച്ചിതായൈ
നമോസ്തു നന്ദാത്മജ വല്ലഭായൈ

സമ്പദ് കരാണി സകലേന്ദ്രിയ നന്ദനാനി
സാമ്രാജ്യ ദാന വിഭവാനി സരോരുഹാക്ഷി
ത്വദ് വന്ദനാനി ദുരിതാ ഹരണോദ്യ താനി
മാമേവ മാതര നിശം കലയന്തു മാന്യേ

യത് കാടാക്ഷ സമുപാസനാ വിധിഃ
സേവകസ്യ സകലാർത്ഥ സംപദഃ
സംതനോതി വചനാംഗമാനസൈഃ:
ത്വാം മുരാരി ഹൃദയേശ്വരീം ഭജേ

സരസിജനിലയേ സരോജഹസ്തേ
ധവള തമാംശുക ഗന്ധമാല്യേശോഭേ
ഭഗവതി ഹരിവല്ലഭേ മനോജ്ഞേ
ത്രിഭുവനഭൂതികരി പ്രസീദ മഹ്യം

ദിഗ്ഘസ്തിഭിഃ കനക കുംഭ മുഖാവസൃഷ്ട-
സ്വർവാഹിനി വിമല ചാരു ജലാപ്ലുതാംഗീം
പ്രാതർ നമാമി ജഗതാം ജനനീ മശേഷ –
ലോകാധിനാഥ ഗൃഹിണീ മമൃതാബ്ധി പുത്രീം

ഫലശ്രുതി :

സ്തുവന്തി യേ സ്തുതിഭിരമൂഭിര ന്വഹം
ത്രയീം മയിം ത്രിഭുവനമാതരം രമാം
ഗുണാധികാ ഗുരുധന ധ്യാന്യഭാഗിനോ
ഭവന്തി തേ ഭവമനുഭാവിതാശയാഃ

ജോതിഷരത്നം വേണു മഹാദേവ്
+91 9847475559
Story Summary: Benefits of Reciting the Kanakadhara Stotram

error: Content is protected !!
Exit mobile version