ദാരിദ്ര്യദു:ഖദുരിതം തുടച്ചു കളഞ്ഞ്
ധനസമൃദ്ധിക്ക് ഇത് ജപിച്ചു നോക്കാം
ജ്യോതിഷരത്‌നം ആറ്റുകാൽ ദേവീദാസൻ
ദാരിദ്ര്യദു:ഖദുരിതങ്ങളെ തുടച്ചു കളയുന്നതിനും ധനസമൃദ്ധിയുണ്ടാകുന്നതിനും ഫലപ്രദമായ ഒന്നാണ് ഗണേശ പഞ്ചരത്ന സ്തോത്രം. എന്നും പ്രഭാതത്തിൽ ജപിക്കുക: വളരെ ശക്തമാണ്. രോഗങ്ങൾ മാറുന്നതിനും ദീർഘായുസിനും ആരോഗ്യം വർദ്ധിക്കുന്നതിനും, ദോഷം ഇല്ലാതാകുന്നതിനും സാഹിത്യഗുണത്തിനും, സദ് പുത്ര ലാഭത്തിനും അഷ്ടൈശ്വര്യങ്ങൾ ക്രമേണ ലഭിക്കാനും ഉത്തമമാണിത്. ഗണേശ ഭഗവാന്റെ കൈയിലിരിക്കുന്ന മോദകത്തെ സ്തുതിച്ചു കൊണ്ടാണ് ശങ്കരഭഗവത്പാദർ
ഗണേശ പഞ്ചരത്ന സതോത്രം ആരംഭിക്കുന്നത്. മോദകം ഇരിക്കുന്ന കിണ്ണം നമ്മുടെ ശരീരവും അതിലെ മോദകം ആത്മാവുമാണ്. ഇതു രണ്ടും ഗണപതിക്ക് സമർപ്പിച്ചാൽ മോക്ഷം അതായത് മുക്തി നിശ്ചയം എന്ന് ആചാര്യർ പറഞ്ഞു തുടങ്ങുന്നു. ഗണേശ പഞ്ചരത്ന സ്തോത്രവും അർത്ഥവും:
ഗണേശ പഞ്ചരത്നസ്തോത്രം
ജയഗണേശ ജയഗണേശ ജയഗണേശപാഹിമാം
ജയഗണേശ ജയഗണേശ ജയ ഗണേശരക്ഷമാം
1
മുദാകരാത്ത മോദകം സദാവിമുക്തി സാധകം
കലാധരാവതംസകം വിലാസിലോക രക്ഷകം
അനായകൈക നായകം വിനാശിതേഭ ദൈത്യകം
നതാശുഭാശു നാശകം നമാമി തം വിനായകം
ജയഗണേശ ജയഗണേശ ജയഗണേശപാഹിമാം
ജയഗണേശ ജയഗണേശ ജയ ഗണേശരക്ഷമാം
2
നതേതരാതി ഭീകരം നവോദിതാർക്ക ഭാസ്വരം
നമത്സുരാരി നിർജ്ജരം നതാധികാപദുദ്ധരം
സുരേശ്വരം നിധീശ്വരം ഗജേശ്വരം ഗണേശ്വരം
മഹേശ്വരം സമാശ്രയേ പരാത്പരം നിരന്തരം
ജയഗണേശ ജയഗണേശ ജയഗണേശപാഹിമാം
ജയഗണേശ ജയഗണേശ ജയ ഗണേശരക്ഷമാം
3
സമസ്ത ലോക ശങ്കരം നിരസ്ത ദൈത്യ കുഞ്ജരം
ദരേതരോദരം വരം വരേഭ വക്ത്രമക്ഷരം
കൃപാകരം ക്ഷമാകരം മുദാകരം യശസ്കരം
മനസ്കരം നമസ്കൃതാം നമസ്കരോമി ഭാസ്വരം
ജയഗണേശ ജയഗണേശ ജയഗണേശപാഹിമാം
ജയഗണേശ ജയഗണേശ ജയ ഗണേശരക്ഷമാം
4
അകിഞ്ചനാർത്തിമാർജ്ജനം ചിരന്തനോക്തി ഭാജനം
പുരാരി പൂർവ്വ നന്ദനം സുരാരി ഗർവ്വ ചർവ്വണം
പ്രപഞ്ച നാശ ഭീഷണം ധനഞ്ജയാദി ഭൂഷണം
കപോല ദാനവാരണം ഭജേ പുരാണ വാരണം
ജയഗണേശ ജയഗണേശ ജയഗണേശപാഹിമാം
ജയഗണേശ ജയഗണേശ ജയ ഗണേശരക്ഷമാം
5
നിതാന്തകാന്ത ദന്ത കാന്തി മന്തകാന്തകാത്മജം
അചിന്ത്യ രൂപമന്തഹീന മന്തരായ കൃന്തനം
ഹൃദന്തരേ നിരന്തരം വസന്തമേവ യോഗിനാം
തമേകദന്തമേവ തം വിചിന്തയാമി സന്തതം
ജയഗണേശ ജയഗണേശ ജയഗണേശപാഹിമാം
ജയഗണേശ ജയഗണേശ ജയ ഗണേശരക്ഷമാം
മഹാഗണേശ പഞ്ചരത്നമാദരേണ യോന്വഹം
പ്രജല്പതി പ്രഭാതകേ ഹൃദി സ്മരൻ ഗണേശ്വരം
അരോഗതാമദോഷതാം സുസാഹിതീം സുപുത്രതാം
സമാഹിതായുരഷ്ടഭൂതി മഭ്യുപൈതി സോചിരാത്
ജയഗണേശ ജയഗണേശ ജയഗണേശപാഹിമാം
ജയഗണേശ ജയഗണേശ ജയ ഗണേശരക്ഷമാം
ഗണേശ പഞ്ചരത്‌നം അർത്ഥം
1
സന്തോഷപൂർവ്വം കൈയിൽ മോദകം വഹിക്കുന്നവനും, എപ്പോഴും മുക്തിയിലേക്ക് നയിക്കുന്നവനും ചന്ദ്രക്കല ശിരസിൽ അണിഞ്ഞവനും ലോകരക്ഷകനും നാഥനില്ലാത്തവരുടെ ഏകനാഥനും ഗജാസുരനെ നശിപ്പിച്ചവനും തന്നെ നമസ്‌കരിക്കുന്നവരുടെ അശുഭങ്ങളെ ക്ഷണത്തിൽ നശിപ്പിക്കുന്നവനുമായ
വിനായകനെ ഞാൻ നമസ്‌കരിക്കുന്നു.
2
നമസ്കരിക്കാത്തവർക്ക് ഭയം നൽകുന്നവനും ഉദയസൂര്യനെപ്പോലെ തിളങ്ങുന്നവനും ദേവാസുരന്മാരാൽ നമസ്‌കരിക്കപ്പെടുന്നവനും ആശ്രയിക്കുന്നവരെ ആപത്തുകളിൽ നിന്നും കരകയറ്റുന്നവനും ദേവന്മാർക്കും സമ്പത്തിനും ഗജങ്ങൾക്കും ഗണങ്ങൾക്കും ഈശ്വരനും പരമ ശ്രേഷ്ഠനുമായ മഹാഗണപതിയെ ഞാൻ സദാ ആശ്രയിക്കുന്നു.
3
സമസ്ത ലോകത്തിനും മംഗളം പ്രദാനം ചെയ്യുന്നവനും ഗജാസുരനെ നശിപ്പിച്ചവനും വലിയ വയറുള്ളവനും ശ്രേഷ്ഠനും ഗജനായകന്റെ മുഖം ഉള്ളവനും നാശമില്ലാത്തവനും കാരുണ്യത്തിന്റെയും ക്ഷമയുടെയും വിളനിലമായവനും നമസ്‌കരിക്കുന്നവർക്ക് സന്തോഷവും യശസും സദ്ബുദ്ധിയും നൽകുന്നവനും വിശ്വസിക്കുന്നവർക്ക് ഉള്ളിൽ പ്രകാശിക്കുന്നവനുമായ ഭഗവാനെ ഞാൻ നമസ്‌കരിക്കുന്നു.
4
ദാരിദ്ര്യദു:ഖദുരിതങ്ങളെ തുടച്ചു കളയുന്നവനും വേദോക്തികൾക്ക് വിഷയമായവനും
പരമശിവന്റെ ആദ്യമകനും അസുരന്മാരുടെ അഹങ്കാരം തീർത്തവനും പ്രഞ്ചത്തെ നശിപ്പിക്കാൻ കഴിയുംവിധം ഭയങ്കരനും ധനഞ്ജയൻ എന്ന സർപ്പം തുടങ്ങിയ ഭൂഷണങ്ങളോട് കൂടിയവനും കവിൾത്തടത്തിൽ മദജലം ഒഴുകുന്നവനുമായ ആദി ഗജ മൂർത്തിയെ ഞാൻ നമസ്‌കരിക്കുന്നു.
5
എപ്പോഴും അത്യന്തം മനോഹരമായ കൊമ്പുകളുടെ കാന്തിയുള്ളവനും അന്തകന്റെ അന്തകനായ ശിവന്റെ മകനും ചിന്തിക്കാനാകാത്ത സ്വരൂപത്തോടുകൂടിയവനും അവസാനമില്ലാത്തവനും വിഘ്‌നങ്ങളെ വെട്ടിമുറിക്കുന്നവനും യോഗികളുടെ ഹൃദയത്തിൽ എപ്പോഴും വസിക്കുന്നവനും ഏകദന്തനുമായ ആ ഒരുവനെത്തന്നെ ഞാൻ എപ്പോഴും സ്‌മരിക്കുന്നു.
ഫലശ്രുതി
ഈ മഹാഗണേശ പഞ്ചരത്നം എന്നും പ്രഭാതത്തിൽ ആദരവോടെ ഗണേശനെ സ്മരിച്ച് ജപിക്കുന്നവർക്ക് ആരോഗ്യം, ദോഷം ഇല്ലായ്മ, സാഹിത്യഗുണം, സദ് പുത്രലാഭം, ദീർഘായുസ്സ്, അഷ്ടൈശ്വര്യങ്ങൾ എന്നിവ ക്രമേണ കരഗതമാകും.
ജ്യോതിഷരത്‌നം ആറ്റുകാൽ ദേവീദാസൻ
+91 9847475559
Story Summary: Significance and Benefits Of
Genesha Pancha Rathana Sthothram Recitation
Maheswara Vritham