Friday, 22 Nov 2024

ദീപാവലിക്ക് എത്ര ദീപം കൊളുത്തിയാൽ ആഗ്രഹം നടക്കും?

ദീപാവലിയെ സംബന്ധിച്ച് ധാരാളം ഐതിഹ്യങ്ങളുണ്ട്. ശ്രീകൃഷ്ണൻ നരകാസുരനെ നിഗ്രഹിച്ച് ലോകത്തെ രക്ഷിച്ചതിന്റെ സ്മരണക്കായണ് ദീപാവലി ആചരിക്കുന്നത് എന്ന ഐതിഹ്യത്തിനാണ് ഇതിൽ ഏറ്റവും പ്രചാരം. ദീപാവലി വിധി പ്രകാരം ആചരിച്ചാൽ ശ്രീകൃഷ്ണന്റെയും ലക്ഷ്മി ഭഗവതിയുടെയും അനുഗ്രഹം ലഭിക്കും. 

ദീപാലങ്കാരങ്ങളുടെ ഉത്സവമായ ദീപാവലി ഏറ്റവും സൗമ്യഭാവത്തിലുള്ള ദേവതയായ ശ്രീകൃഷ്ണനെ ശത്രുസംഹാരഭാവത്തിൽ സങ്കല്പിക്കുന്ന ദിവസവുമാണ്.  കഴിയുന്നത്ര ദീപങ്ങൾ തെളിച്ചും പടക്കം പൊട്ടിച്ചുമാണ് ദീപാവലി ആചരിക്കുന്നത്. ഇതിൽ ദീപാവലി നാളിലെ ദീപം തെളിക്കൽ വളരെ പ്രധാനമാണ്. നിലവിളക്കിലും മൺചിരാതിലും ദീപം തെളിയിക്കാം. ഒരോ കാര്യവിജയത്തിനും  നിശ്ചിത സംഖ്യ ദീപങ്ങൾ കൊളുത്തണം. ഒരു തിരിയാണ് ഓരോ ദീപമായും കണക്കാക്കുന്നത്.പാവലിക്ക് ഒരു നില വിളക്കിൽ 5 ദിക്കിൽ തിരിയിട്ട് കത്തിച്ചാൽ  അഞ്ച് ദീപമാകും. വീടിന് മുന്നിലും പൂജാമുറിയിലുംദീപം തെളിയിക്കുന്ന സ്ഥലം ശുദ്ധമാക്കി  മഞ്ഞൾ വെള്ളം തളിച്ച് പവിത്രമാക്കണം. അതിനു ശേഷമേ  ദീപം തെളിക്കാവൂ.

1008 ദീപം തെളിയിക്കുന്നത് കുടുംബത്തിന്റെ ഐശ്വര്യത്തിന് നല്ലതാണ്. 1444 ദീപം തെളിച്ചാൽ കണ്ണേറിന്റെ ദോഷം തീരും. 3008 ദീപം തെളിയിക്കുന്നത് ശത്രുദോഷം അകറ്റും; സർവ്വൈശ്വര്യ സമൃദ്ധിയേകും.
രാവിലെ ഉദയത്തിന് മുമ്പും വൈകിട്ട് അസ്തമയം കഴിഞ്ഞുമാണ് ദീപം തെളിക്കേണ്ടത്. ഓരോ ദീപം തെളിയിക്കുമ്പോഴും ഓം നമോ നാരായണായ മന്ത്രം ജപിക്കണം.

ഒരോ ആഗ്രഹത്തിനും തെളിക്കേണ്ട ദീപങ്ങളുടെ സംഖ്യ:


വിദ്യാവിജത്തിന്………………….64

ദീപംരോഗശാന്തിക്ക്……………………78

ദീപംകലഹങ്ങൾ മാറുന്നതിന്……..88

ദീപംവിവാഹതടസം  മാറാൻ………..144

ദീപംപാപശാന്തിക്ക്………………………201

ദീപംദാരിദ്യശാന്തിക്ക്………………….241

ദീപംതൊഴിൽ വിജയത്തിന്………..244

ദീപംദാമ്പത്യകലഹം മാറുന്നതിന്…………288

ദീപംപ്രേമസാഫല്യത്തിന്……………….304

ദീപംസന്താനലബ്ധിക്ക്……………….307

ദീപംഇഷ്ടകാര്യലാഭത്തിന് ……………….336

ദീപംഐശ്വര്യസിദ്ധിക്ക്……………….501 ദീപം

error: Content is protected !!
Exit mobile version