Friday, 22 Nov 2024

ദുഃഖങ്ങൾ അകറ്റാൻ ഒരു അത്ഭുത മന്ത്രം

ജീവിതത്തിന്റെ കൂടെപ്പിറപ്പാണ് സുഖവും ദുഃഖവും.  നാണയത്തിന്റെ രണ്ടു വശങ്ങൾ പോലെ; സുഖമുണ്ടെങ്കിൽ  ദുഃഖവുമുണ്ട്. സത്യം ഇതാണെങ്കിലും ആർക്കും തന്നെ ഇഷ്ടമല്ല ദുഃഖങ്ങൾ ; അത് താങ്ങാൻ പറ്റുന്നതുമല്ല. സാധാരണ ഗതിയിൽ വന്നുഭവിക്കുന്ന ദുഃഖങ്ങൾ ആർക്കും തന്നെ ഒഴിവാക്കാൻ പറ്റില്ല. പക്ഷേ ദുഃഖങ്ങൾ അകറ്റാൻ അത്ഭുതശക്തിയുള്ളതാണ് ദുർഗ്ഗാമന്ത്രങ്ങൾ. തികഞ്ഞ ഭക്തി വിശ്വാസത്തോടെ  ആശ്രയിക്കുന്നവർക്ക് ദേവി ഇഷ്ടസിദ്ധിയും ഐശ്വര്യവും പ്രദാനം ചെയ്യുന്നു. ഇതിന് വിവിധ ഭാവങ്ങളിൽ വ്യത്യസ്ത മന്ത്രങ്ങൾ കൊണ്ട് ദേവിയെ ആരാധിക്കുന്നു. ശക്തമായ ശത്രുദോഷം, കടം, ദാരിദ്ര്യം എന്നിവ ദേവിഅകറ്റുന്നു. ശാപദോഷങ്ങൾ രോഗദുരിതങ്ങൾ എന്നിവയും ദുർഗ്ഗാദേവിയുടെ കൃപയാൽ മാറുന്നു. കുളിച്ച് ശുദ്ധിയോടെ പൂജാമുറിയിൽ നെയ് വിളക്ക് കൊളുത്തി നിത്യവും ദുർഗ്ഗയുടെ മൂല മന്ത്രം84 തവണ ജപിച്ചാൽ ദു:ഖങ്ങൾ അകന്നു നിൽക്കും. ആഗ്രഹങ്ങൾ സഫലമാകും. മൂലമന്ത്രം ജപിക്കും മുൻപ് ദുർഗ്ഗാ ധ്യാനം ഒരു തവണ ജപിക്കണം. രണ്ടും ചുവടെ പ്രത്യേകമായി ചേർക്കുന്നു. 

അതുപോലെ തൊഴിൽ പരമായ ബുദ്ധിമുട്ടുകൾ പരിഹരിച്ച്  ജീവിതത്തിൽ വിജയിക്കുന്നതിന് ജപിക്കാൻ പറ്റിയ മന്ത്രമാണ് ഇവിടെ പ്രത്യേകമായി ചേർത്തിട്ടുള്ള വിശ്വദുർഗ്ഗാമന്ത്രം. 28 തവണ വീതം  36 ദിവസം മുടങ്ങാതെ ജപിക്കുക. തൊഴിൽ രംഗത്തെ പരാജയങ്ങൾ മാറാനും  ധനാഭിവൃദ്ധിക്കും ഗുണകരമാണ് ഈ മന്ത്ര ജപം. മന്ത്രോപദേശം നിർബന്ധമില്ല. കലാരംഗത്ത് അംഗീകാരമുണ്ടാകുന്നതിനും  ജനങ്ങളുടെ അംഗീകാരം ലഭിക്കുന്നതിനും  അത്ഭുതകരമായ വശ്യശക്തിയുണ്ടാകുന്നതിനും പറ്റിയതാണ് ശ്രീ ദു:ർഗ്ഗയുടെ കലാമന്ത്രം. ഗുരുവിന്റെ ഉപദേശം സ്വീകരിച്ച് ജപിച്ചാൽ നൃത്തം, സംഗീതം തുടങ്ങിയ കലകളിൽ തീർച്ചയായും ശോഭിക്കും. 21 തവണ വീതം 36 ദിവസം ജപിക്കുക.  

വിദ്യാവിജയത്തിന് ഉത്തമമായ വിദ്യാ മന്ത്രവും ഇവിടെ ചേർക്കുന്നുണ്ട്. ഈ ദുർഗ്ഗാ മന്ത്രം ഓർമ്മശക്തിക്കും ബുദ്ധിശക്തിക്കും പരീക്ഷകളിൽ വിജയിക്കുന്നതിനും ഗുണകരമാണ്.  ഈ മന്ത്രങ്ങൾ ഓരോന്നും 21 വീതം രണ്ടുനേരവും 18 ദിവസം ജപിക്കുക. ഗുരുവിന്റെ ഉപദേശം സ്വീകരിച്ച് ജപിക്കണം.

ധ്യാനം

ദുർഗ്ഗാം ധ്യായതു ദുർഗ്ഗതി പ്രശമനീം

ദുർവ്വാദള ശ്യാമളാം

ചന്ദ്രാർദ്ധോജ്ജ്വലശേഖരാം

ത്രിനയനാമ പീതവാസോവസം

ചക്രം ശംഖമിഷും ധനുശ്ച ദധതീം

കോദണ്ഡബാണാംശയോർ:

മ്മുദ്രേവാ ഭയകാമദേ 

സകടി ബന്ധാഭീഷ്ടദാം വാനയോ:

മൂലമന്ത്രം

ഓം ഹ്രീം ദും ദുർഗ്ഗായൈ നമ:

വിശ്വദുർഗ്ഗാമന്ത്രം

ഓം ഹ്രീം ദും ദുർഗ്ഗേ ദുർഗ്ഗേ
ജയ ദുർഗ്ഗേ വിശ്വായൈ മോദായൈ
വിശ്വദുർഗ്ഗായൈ മഹാശക്തിരൂപിൈണ്യ
ഹ്രീം മോദായൈ പരമാത്മികായൈ
നിത്യായൈ സത്യായൈ ഹ്രീം ഹ്രീം ഹ്രീം
ദും ദുർഗ്ഗായൈ നമ:

ശ്രീ ദു:ർഗ്ഗാ കലാമന്ത്രം

ഓം ഹ്രീം ദും ദുർഗ്ഗായൈ മാലിന്യൈ
മാലികയൈ ഹ്രീം മയൂരരൂപിൈണ്യ
നിത്യായൈ നിത്യവേദാന്ത മോഹിന്യൈ
ജ്ഞാനായൈ കലാരസികായൈ
വൈജ്ഞാന മാർഗ്ഗായൈ ഹ്രീം ഹ്രീം
കലായൈ ശാശ്വതായൈ ഹ്രീം നമ:

ശ്രീ ദു:ർഗ്ഗാ വിദ്യാ മന്ത്രവും

ഓം ആര്യായൈ നമ:
ഓം ദേവികായൈ നമ:
ഓം ജ്ഞാനായൈ നമ:
ഓം സുരമോദായൈ നമ:
ഓം രക്ഷാകൈര്യ നമ:

തന്ത്രരത്‌നം പുതുമന മഹേശ്വരന്‍ നമ്പൂതിരി

+91 9447020655

error: Content is protected !!
Exit mobile version