Friday, 20 Sep 2024

ദുസ്സഹമായ ദുഃഖങ്ങൾക്കും ദാരിദ്ര്യത്തിനും അറുതി വരുത്താൻ ഇത് എന്നും ജപിക്കൂ

മംഗള ഗൗരി
ദുസ്സഹമായ ദുഃഖങ്ങൾക്ക് അറുതി വരുത്തും. ഭൂമിയും സമ്പത്തും നൽകി അനുഗ്രഹിക്കും. ആപത്തുകളിൽ നിന്ന് രക്ഷിക്കും. രോഗങ്ങളെല്ലാം അകറ്റും. ശത്രുക്കളെ സംഹരിക്കും. അസൂയാലുക്കളിൽ നിന്നും രക്ഷിക്കും. മനസ്സുരുകി പ്രാർത്ഥിക്കുന്നവരെ ഇത്തരത്തിൽ വലിയ ഉപദ്രവങ്ങൾ വരാതെ കാത്തു കൊള്ളുന്നതിന് ഹനുമാൻ സ്വാമിയെ നിത്യവും ഉപാസിക്കുന്നതിന് ഉത്തമമായ അത്ഭുത ശക്തിയുള്ള ഒരു സ്തോത്രമുണ്ട്. അക്ഷാദി രാക്ഷസഹരം ദശകണ്ഠ ദർപ്പനിർമ്മൂലനം…….. എന്ന് തുടങ്ങുന്നതാണ് ഈ ഹനുമദ് സ്തോത്രം. തെളിഞ്ഞ മനസോടെ ഏകാഗ്രതയോടെ ഭക്തിയോടെ ഇത് നിത്യവും പുത്രപൗത്രാദി സൗഭാഗ്യവും സകല വിധ സൗഖ്യങ്ങളും ലഭിക്കുമെന്ന് ഫലശ്രുതിയിൽ വ്യക്തമാക്കുന്നുണ്ട് :

ഹനുമദ് സ്‌ത്രോത്രം

അക്ഷാദി രാക്ഷസഹരം ദശകണ്ഠദര്‍പ്പ
നിര്‍മ്മൂലനം രഘുവരാംഘ്രി സരോജഭക്തം

സീതാവിഷഹ്യഘനദുഃഖ നിവാരകം തം
വായോഃ സുതം ഗിളിതഭാനുമഹം നമാമി

മാം പശ്യപശ്യ ഹനുമാന്‍ നിജദൃഷ്ടി പാതൈഃ
മാം രക്ഷ രക്ഷ പരിതോ രിപുദുഃഖഗര്‍വ്വാത്
വശ്യാം കുരു ത്രിജഗതീം വസുധാനിപാനാം

മേ ദേഹി ദേഹി മഹതീം വസുധാം ശ്രിയം
ആപദ്‌ഭ്യോ രക്ഷ സര്‍വ്വത്ര ആജ്ഞനേയ നമോസ്തുതേ
ബന്ധനം ച്ഛിന്ധി മേ നിത്യം കപിവീര നമോസ്തുതേ

ദുഷ്ടരോഗാന്‍ ഹനഹന രാമദൂത നമോസ്തുതേ
ഉച്ചായേ രിപൂന്‍ സര്‍വ്വാന്‍ മോഹനം കുരു ഭൂഭുജാം

വിദ്വേഷിണോ മാരയ ത്വം ത്രിമൂര്‍ത്ത്യാത്മക സര്‍വ്വദാ
സഞ്ജീവപര്‍വ്വതോദ്ധാര മനോദുഃഖം നിവാരയ
ഘോരാനുപദ്രവാന്‍ സര്‍വ്വാന്‍ നാശയക്ഷ സുരാന്തക

ഏവം സ്തുത്വാ ഹനുമതം നരഃ ശ്രദ്ധാ സമന്വിതഃ
പുത്രപൗത്രാദിസഹിതം സര്‍വ്വസൗഖ്യമവാനുയാത്

(അർത്ഥം : അക്ഷകുമാരൻ എന്ന രാക്ഷസനെ നിഗ്രഹിച്ചവനും രാവണന്റെ അഹങ്കാരം ശമിപ്പിച്ചവനും ശ്രീരാമ പാദ പദ്മങ്ങളിൽ ഭക്തിയുള്ളവനും സീതാദേവിയുടെ ദുസ്സഹമായ ദുഃഖത്തിന് അറുതി വരുത്തിയവനും സൂര്യനെ വിഴുങ്ങിയവനും വായൂ പുത്രനുമായ ഹനുമാനെ ഞാൻ വണങ്ങുന്നു.
അങ്ങയുടെ ദൃഷ്ടികളാൽ എന്നെ കടാക്ഷിച്ചാലും, കടാക്ഷിച്ചാലും . എന്റെ ഉയർച്ച കണ്ട് ചുറ്റിനും നിൽക്കുന്ന ശത്രുക്കൾക്ക് ഉണ്ടാകുന്ന ദുഃഖഗർവാദികളിൽ നിന്ന് എന്നെ രക്ഷിച്ചാലും, രക്ഷിച്ചാലും ! വലിയ രാജാക്കന്മാർ ഭരിക്കുന്ന മൂന്ന് ലോകങ്ങളും എനിക്ക് വശമായിത്തീരേണമേ! എനിക്ക് ഭൂമിയും സമ്പത്തും ലഭിക്കുമാറാകേണമേ! അല്ലയോ ആഞ്ജനേയ ! ആപത്തുകളിൽ നിന്ന് എന്നെ രക്ഷിക്കണേ ! രോഗങ്ങളെല്ലാം അകറ്റേണമേ, ശത്രുക്കളെ സംഹരിക്കേണമേ, ത്രിമൂർത്തി സ്വരൂപമായ സഞ്ജീവന മലയെ ഉയർത്തിയവനേ രാജാക്കന്മാരെ മോഹിപ്പിക്കുക, മനോദുഃഖം ശമിപ്പിക്കുക, വലിയ ഉപദ്രവങ്ങൾ വരാതെ കാത്തു കൊള്ളണേ! ഈ സ്തവം ചൊല്ലി ഹനുമാനെ വണങ്ങിയാൽ പുത്രപൗത്രാദി സകല സൗഖ്യങ്ങളും ലഭിക്കും.)

മംഗള ഗൗരി

Story Summary: Powerful Hanumad Sthothram for removing sorrows and proverty


error: Content is protected !!
Exit mobile version