Friday, 22 Nov 2024

ദുർഗ്ഗാഭജനം നടത്തുക; പ്രധാന വാതിലിന്വെളിയിൽ അരച്ച ചന്ദനം സൂക്ഷിക്കുക

നിത്യജ്യോതിഷം
(നിത്യജ്യോതിഷം എന്നും ലഭിക്കാൻ neramonline.com സന്ദർശിക്കുക. അല്ലെങ്കിൽ ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്നും AstroG App ഡൗൺലോഡ് ചെയ്യുക.)

2023 ജൂലൈ 09, ഞായർ
കലിദിനം 1871669
കൊല്ലവർഷം 1198 മിഥുനം 24
(1198 മിഥുനം ൨൪ )
തമിഴ് വർഷം ശോഭകൃത് ആനി 25
ശകവർഷം 1945 ആഷാഢം 18

ഉദയം 06:09 അസ്തമയം 06:48 മിനിറ്റ്
ദിനമാനം 12 മണിക്കൂർ 39 മിനിറ്റ്
രാത്രിമാനം 11 മണിക്കൂർ 21 മിനിറ്റ്

ഇത് അടിസ്ഥാനമാക്കിയുള്ള ഇന്നത്തെ കൃത്യമായ
രാഹുകാലം വൈകിട്ട് 05.13 മുതൽ 06.48 വരെ
(യാത്ര ആരംഭിക്കുന്നതിന് മാത്രം വർജ്ജ്യം)
ഗുളികകാലം പകൽ 03.38 മുതൽ 05.13 വരെ
(എല്ലാ ശുഭകാര്യങ്ങൾക്കും വർജ്ജ്യം)
യമഗണ്ഡകാലം പകൽ 12.28 മുതൽ 02.03 വരെ (ശുഭകാര്യങ്ങൾക്കു വർജ്ജ്യം)

ഗ്രഹാവസ്ഥകൾ
ശനി സ്വക്ഷേത്രത്തിൽ ശനിക്കു വക്രം ബുധനു മൗഢ്യം

ഗ്രഹങ്ങളുടെ നക്ഷത്രചാരം
സൂര്യൻ പുണർതത്തിൽ (പുണർതം ഞാറ്റുവേല)
ചൊവ്വ മകത്തിൽ ബുധൻ പുണർതത്തിൽ വ്യാഴം ഭരണിയിൽ ശുക്രൻ മകത്തിൽ ശനി ചതയത്തിൽ
രാഹു അശ്വതിയിൽ കേതു ചിത്തിരയിൽ

ഉദയം മുതൽ അസ്തമയം വരെ രാശിപ്രമാണം
കാലത്ത് 06:49 വരെ മിഥുനം പകൽ 09:01വരെ കർക്കടകം പകൽ 11:15 വരെ ചിങ്ങം വൈകിട്ട് 01:09 വരെ കന്നി വൈകിട്ട് 03:15 വരെ തുലാം വൈകിട്ട്
05:26 വരെ വൃശ്ചികം തുടർന്ന് ധനു

ഗോധൂളി മുഹൂർത്തം
പകലിന്റെ മുപ്പതാമത്തെ ഭാഗമായതും ശുഭ കാര്യങ്ങൾക്കു ചേർന്നതുമായ ഗോധൂളി മുഹൂർത്തം
വൈകിട്ട് 06:33 മുതൽ 06:57 വരെ

ഈശ്വരപ്രീതി കാര്യങ്ങൾക്ക്
ഈശ്വരപ്രീതികരമായ കാര്യങ്ങൾക്ക്
ഉപയോഗിക്കാവുന്ന സമയങ്ങൾ
ബ്രാഹ്മമുഹൂർത്തം 04.56 മുതൽ 05.43 വരെ
പ്രാതഃസന്ധ്യ 05.19 മുതൽ 06.31 വരെ
സായംസന്ധ്യ 06.35 മുതൽ 07.46 വരെ

ഇന്നത്തെ നക്ഷത്രം
രാത്രി 07:29 വരെ ഉത്രട്ടാതി

തിഥി ദൈർഘ്യം
രാത്രി 08:00 വരെ കൃഷ്ണപക്ഷ സപ്തമി

ശുഭ കാര്യങ്ങൾ ചെയ്യുന്നതിന് ചേർന്ന ദിനമാണ്
സത്സന്താനയോഗമുള്ള ദിനമാണ്
സിസേറിയൻ പ്രസവം ആവാം

ശ്രാദ്ധം
ഇന്നത്തെ ശ്രാദ്ധം ആചരിക്കേണ്ട നക്ഷത്രം
ഉത്തൃട്ടാതി തിഥി കൃഷ്ണപക്ഷ സപ്തമി

പിറന്നാൾ
ഇന്നത്തെ പിറന്നാൾ ആചരിക്കേണ്ട നക്ഷത്രം
ഉത്തൃട്ടാതി

പ്രതികൂല നക്ഷത്രങ്ങൾ
ഇന്ന് ദിനം പ്രതികൂലമായ നക്ഷത്രങ്ങൾ
മകം, പൂരം, ചതയം, തിരുവോണം, പൂരാടം

അനുകൂല നക്ഷത്രങ്ങൾ
ഇന്ന് ദിനം അനുകൂലമായ നക്ഷത്രങ്ങൾ: .
പൂരുരുട്ടാതി, അവിട്ടം, ഉത്രാടം, തിരുവാതിര, പുണർതം

ഇന്ന് പിറന്നാൾ വന്നാൽ
ഇന്ന് പിറന്നാൾ വരുന്നത് തൊഴിൽപരമായും സാമൂഹ്യപരമായും നല്ലതാണ്. സർക്കാരിൽ നിന്ന് പ്രതീക്ഷിക്കുന്ന ആനുകൂല്യങ്ങൾ ഈ വർഷം ലഭിക്കാം. വരുന്ന പിറന്നാൾ വരെ ആരോഗ്യകാര്യങ്ങളിൽ
അധിക ശ്രദ്ധ പുലർത്തണം. ഗുണവർദ്ധനവിനും
ദോഷശാന്തിക്കുമായി ശിവങ്കൽ ദിവസാദ്യത്തിലെ ശംഖാഭിഷേകം, പുറകുവിളക്കിലെണ്ണ നൽകൽ ഇവ ചെയ്യുക. വരുന്ന ഒരു വർഷക്കാലം ജന്മനക്ഷത്ര ദിവസങ്ങളിൽ ശിവങ്കൽ ദർശനം നടത്തുകയും പുഷ്പാഞ്ജലി കഴിപ്പിക്കുകയും ചെയ്യുന്നത് ഉത്തമമാണ്.

ദിവസ ഗുണവർധനവിന്
ദിവസ ഗുണവർധനയ്ക്ക് ദുർഗ്ഗാഭജനം നടത്തുക
ഒരു സ്തുതി ചേർക്കുന്നു:
ഓം നമോഽസ്തുതേ !
അഭയേ, അനഘേ, അജിതേ,
അമിതേ, അമൃതേ, അപരേ,
അപരാജിതേ, പഠതി, സിദ്ധേ
ജയതി സിദ്ധേ, സ്മരതി സിദ്ധേ,
ഏകോനാശീതിതമേ,
ഏകാകിനി, നിശ്ചേതസി,
സുദ്രുമേ, സുഗന്ധേ, ഏകാന്നശേ,
ഉമേ ധ്രുവേ, അരുന്ധതി,
ഗായത്രി, സാവിത്രി, ജാതവേദസി,
മാനസ്തോകേ, സരസ്വതി,
ധരണി, ധാരണി, സൌദാമനി,
അദിതി, ദിതി, വിനതേ,
ഗൌരി, ഗാന്ധാരി, മാതംഗീ,
കൃഷ്ണേ, യശോദേ, സത്യവാദിനി,
ബ്രഹ്മവാദിനി, കാലി, കപാലിനി,
കരാളനേത്രേ, ഭദ്രേ, നിദ്രേ,
സത്യോപയാചനകരി, സ്ഥലഗതം
ജലഗതം അന്തരിക്ഷഗതം
വാ മാം രക്ഷ സര്‍വോപദ്രവേഭ്യഃ സ്വാഹാ

എന്ന സ്തുതി ജപിച്ച് നമസ്കരിക്കുക .

ലാൽ – കിതാബ് നിർദ്ദേശം
ലാൽ – കിതാബ് പരിഹാരം: പ്രധാന വാതിലിന്
വെളിയിൽ അരച്ച ചന്ദനം പരന്ന പാത്രത്തിൽ സൂക്ഷിക്കുക.

ഇന്നത്തെ നിറം
ദിവസത്തിന് ചേർന്ന നിറം: ചുവപ്പ്, കാഷായ നിറം, ഓറഞ്ച്. പ്രതികൂല നിറം: കറുപ്പ്, നീല

രവി പീഡകൾ മാറാൻ
ഇന്ന് ഞായറാഴ്ച. ജനനസമയത്ത് സൂര്യന് നീചം, മൗഢ്യം, ദുർബ്ബല ക്ഷേത്ര സ്ഥിതി എന്നിവയുള്ളവർ, സൂര്യന്റെ ദശാപഹാര ഛിദ്രങ്ങളിൽ കഴിയുന്നവർ, പിതൃ ദോഷമുള്ളവർ, അഹിതമായ ഭക്ഷണ രീതി അവലംബിച്ചവർ, മൃഗഹത്യാ പാപമുള്ളവർ, മദ്യപാനത്താൽ വിഷമിക്കുന്നവർ മേടം, തുലാം ഇവ ജനനലഗ്നമോ ജന്മരാശിയോ ആയിട്ടുള്ളവർ ഇവർക്ക് ജപിക്കുവാൻ സൂര്യന്റെ സ്തോത്രം ചേർക്കുന്നു. ഉദിച്ച് ഒരു മണിക്കൂറിനുള്ളിൽ (സൂര്യ ഹോരയിൽ) ഭക്തിയോടെ ജപിക്കുക:
ഗ്രഹാണാമാദിരാദിത്യോ
ലോകരക്ഷണ കാരക:
വിഷമസ്ഥാന സംഭൂതാം
പീഢാം ഹരതു മേ രവി:

(ഗണിത സ്ഥലം: ചങ്ങനാശ്ശേരി)
വി സജീവ് ശാസ്‌താരം, + 91 9656377700
ശാസ്‌താരം അസ്‌ട്രോളജി, പെരുന്ന, ചങ്ങനാശ്ശേരി
sastharamastro@gmail.com
www.sastharamastro.in

Story Summary: Nithya Jothisham: Accurate Malayalam Panchangam With Events and Fasts by Sajeev Sastharam

Copyright 2023 Neramonline.com. All rights reserved

error: Content is protected !!
Exit mobile version