Wednesday, 3 Jul 2024

ദുർഗ്ഗാഭജനം നടത്തുക; വാതിലിനു വെളിയിൽ അരച്ച ചന്ദനം പരന്ന പാത്രത്തിൽ സൂക്ഷിക്കുക

(നിത്യജ്യോതിഷം എന്നും ലഭിക്കാൻ neramonline.com സന്ദർശിക്കുക. അല്ലെങ്കിൽ ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്നും AstroG App ഡൗൺലോഡ് ചെയ്യുക)

2024 ജൂൺ 30, ഞായർ
കലിദിനം 1872026
കൊല്ലവർഷം 1199 മിഥുനം 16
(൧൧൯൯ മിഥുനം ൧൬ )
തമിഴ് വര്ഷം ക്രോധി ആനി 16
ശകവർഷം 1946 ആഷാഢം 09

ഉദയം 06.07 അസ്തമയം 06.47 മിനിറ്റ്
ദിനമാനം 12 മണിക്കൂർ 40 മിനിറ്റ്
രാത്രിമാനം 11 മണിക്കൂർ 20 മിനിറ്റ്

ഇത് അടിസ്ഥാനമാക്കിയുള്ള ഇന്നത്തെ കൃത്യമായ
രാഹുകാലം 05.12 pm to 06.47 pm
(യാത്ര ആരംഭിക്കുന്നതിന് മാത്രം വർജ്ജ്യം)
ഗുളികകാലം 03.37 pm to 05.12 pm
(എല്ലാ ശുഭകാര്യങ്ങൾക്കും വർജ്ജ്യം)
യമഗണ്ഡകാലം 12.27 pm to 02.02 pm (ശുഭകാര്യങ്ങൾക്കു വർജ്ജ്യം)

ഗ്രഹാവസ്ഥകൾ
ശുക്രനു മൗഢ്യം കുജനും ശനിയും
സ്വക്ഷേത്രത്തിൽ ശനി വക്രത്തിൽ

ഗ്രഹങ്ങളുടെ നക്ഷത്രചാരം
സൂര്യൻ തിരുവാതിര (തിരുവാതിര ഞാറ്റുവേല)
ചൊവ്വ ഭരണിയിൽ ബുധൻ പുണർതത്തിൽ വ്യാഴം രോഹിണിയിൽ ശുക്രൻ പുണർതം ശനി പൂരൂരുട്ടാതിയിൽ രാഹു രേവതിയിൽ കേതു അത്തത്തിൽ

ഉദയം മുതൽ അസ്തമയം വരെ രാശിപ്രമാണം
കാലത്ത് 07.19 വരെ മിഥുനം പകൽ 09.24 വരെ കർക്കടകം പകൽ 11.16 വരെ ചിങ്ങം വൈകിട്ട് 01.16വരെ കന്നി വൈകിട്ട് 03.24 വരെ തുലാം വൈകിട്ട് 05.36 വരെ വൃശ്ചികം തുടർന്ന് ധനു

ഗോധൂളിമുഹൂർത്തം
പകലിന്റെ മുപ്പതാമത്തെ ഭാഗമായതും ശുഭ കാര്യങ്ങൾക്കു ചേർന്നതുമായ ഗോധൂളിമുഹൂർത്തം 06.33 pm to 06.56 pm

ഈശ്വരപ്രീതികരമായ കാര്യങ്ങൾക്ക്
ഉപയോഗിക്കാവുന്ന സമയങ്ങൾ
ബ്രാഹ്മമുഹൂർത്തം 04.41 am to 05.28 am
പ്രാതഃസന്ധ്യ 05.04 am to 06.14 am
സായംസന്ധ്യ 06.34 pm to 07.44 pm

ഇന്നത്തെ നക്ഷത്രം
കാലത്ത് 07.33 വരെ രേവതി തുടർന്ന് അശ്വതി
തിഥിദൈർഘ്യം
പകൽ 12.19 വരെ കൃഷ്ണ പക്ഷ നവമി
ശുഭ കാര്യങ്ങൾ ചെയ്യുന്നതിന് ചേർന്ന ദിനമല്ല
സത്സന്താനയോഗമുള്ള ദിനമാണ്
സിസേറിയൻ പ്രസവം ആവാം
ശ്രാദ്ധം
ഇന്നത്തെ ശ്രാദ്ധം ആചരിക്കേണ്ട നക്ഷത്രം:
അശ്വതി തിഥി: കൃഷ്ണപക്ഷദശമി
പിറന്നാൾ
ഇന്നത്തെ പിറന്നാൾ ആചരിക്കേണ്ട നക്ഷത്രം:
അശ്വതി
പ്രതികൂല നക്ഷത്രങ്ങൾ
ഇന്ന് ദിനം പ്രതികൂലമായ നക്ഷത്രങ്ങൾ
അനിഴം, തൃക്കേട്ട, ഉത്രട്ടാതി, ചതയം, തിരുവോണം

അനുകൂലനക്ഷത്രങ്ങൾ
ഇന്ന് ദിനം അനുകൂലമായ നക്ഷത്രങ്ങൾ
രേവതി, പൂരുരുട്ടാതി, അവിട്ടം, തിരുവാതിര

ഇന്ന് പിറന്നാൾ വന്നാൽ
ഇന്ന് പിറന്നാൾ വരുന്നത് തൊഴിൽ പരമായും സാമൂഹ്യപരമായും നല്ലതാണ്. സർക്കാരിൽ നിന്ന് പ്രതീക്ഷിക്കുന്ന ആനുകൂല്യങ്ങൾ ഈ വർഷം ലഭിക്കാം. വരുന്ന പിറന്നാൾ വരെ ആരോഗ്യ കാര്യങ്ങളിൽ അധിക ശ്രദ്ധ പുലർത്തണം. ഗുണവർദ്ധനവിനും
ദോഷശാന്തിക്കുമായി ശിവങ്കൽ ദിവസാദ്യത്തിലെ ശംഖാഭിഷേകം, പുറകുവിളക്കിലെണ്ണ നൽകൽ ഇവ ചെയ്യുക. വരുന്ന ഒരുവർഷക്കാലം ജന്മനക്ഷത്ര ദിവസങ്ങളിൽ ശിവങ്കൽ ദർശനം നടത്തുകയും പുഷ്പ്പാഞ്ജലി കഴിപ്പിക്കുകയും ചെയ്യുന്നത് ഉത്തമമാണ് .

ദിവസഗുണവർധനവിന്
ദിവസ ഗുണവർധനയ്ക്കും ദോഷപരിഹാരത്തിനും
ദുർഗ്ഗാഭജനം നടത്തുക. ഒരു സ്തുതി ചേർക്കുന്നു:
ഓം നമോഽസ്തുതേ !
അഭയേ, അനഘേ, അജിതേ, അമിതേ, അമൃതേ,
അപരേ, അപരാജിതേ, പഠതി, സിദ്ധേ ജയതി സിദ്ധേ,
സ്മരതി സിദ്ധേ, ഏകോനാശീതിതമേ, ഏകാകിനി, നിശ്ചേതസി, സുദ്രുമേ, സുഗന്ധേ, ഏകാന്നശേ,
ഉമേ ധ്രുവേ, അരുന്ധതി, ഗായത്രി, സാവിത്രി, ജാതവേദസി, മാനസ്തോകേ, സരസ്വതി, ധരണി, ധാരണി, സൌദാമനി, അദിതി, ദിതി, വിനതേ, ഗൌരി, ഗാന്ധാരി, മാതംഗീ , കൃഷ്ണേ, യശോദേ, സത്യവാദിനി, ബ്രഹ്മവാദിനി,
കാലി, കപാലിനി, കരാളനേത്രേ, ഭദ്രേ, നിദ്രേ,
സത്യോപയാചനകരി, സ്ഥലഗതം ജലഗതം അന്തരിക്ഷഗതം വാ മാം രക്ഷ സര്‍വോപദ്രവേഭ്യഃ സ്വാഹാ
എന്ന സ്തുതി ജപിച്ച് നമസ്കരിക്കുക .

ലാൽകിതാബ് പരിഹാരം
ലാൽകിതാബ് പരിഹാരം: പ്രധാന വാതിലിനു വെളിയിൽ അരച്ച ചന്ദനം പരന്ന പാത്രത്തിൽ സൂക്ഷിക്കുക.

ഇന്നത്തെ നിറം
ദിവസത്തിന് ചേർന്ന നിറം: ചുവപ്പ് , കാഷായ നിറം, ഓറഞ്ച് .പ്രതികൂല നിറം: കറുപ്പ്, നീല
രവിപീഡകൾ മാറാൻ
ഇന്ന് ഞായറാഴ്ച. ജനനസമയത്ത് സൂര്യന് നീചം,
മൗഢ്യം, ദുർബ്ബല ക്ഷേത്ര സ്ഥിതി എന്നിവയുള്ളവർ, സൂര്യന്റെ ദശാപഹാര ഛിദ്രങ്ങളിൽ കഴിയുന്നവർ,
പിതൃ ദോഷമുള്ളവർ, അഹിതമായ ഭക്ഷണ രീതി അവലംബിച്ചവർ, മൃഗഹത്യാ പാപമുള്ളവർ, മദ്യപാനത്താൽ വിഷമിക്കുന്നവർ മേടം, തുലാം ഇവ ജനനലഗ്നമോ ജന്മരാശിയോ ആയിട്ടുള്ളവർ ഇവർക്ക് ജപിക്കുവാൻ സൂര്യന്റെ സ്തോത്രംചേർക്കുന്നു. ഉദിച്ച്
ഒരു മണിക്കൂറിനുള്ളിൽ (സൂര്യ ഹോരയിൽ) ഭക്തിയോടെ ജപിക്കുക:
ഗ്രഹാണാമാദിരാദിത്യോ
ലോകരക്ഷണ കാരക:
വിഷമസ്ഥാന സംഭൂതാം
പീഢാം ഹരതു മേ രവി:

(ഗണിത സ്ഥലം: ചങ്ങനാശ്ശേരി)
വി സജീവ് ശാസ്‌താരം, + 91 9656377700
ശാസ്‌താരം അസ്‌ട്രോളജി, പെരുന്ന, ചങ്ങനാശ്ശേരി
sastharamastro@gmail.com
www.sastharamastro.in

Story Summary: Nithiya Jothisham: Accurate Malayalam Panchangam With Events and Fasts by Sajeev Sastharam

Copyright 2024 Neramonline.com. All rights reserved

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Exit mobile version