ദുർഗ്ഗാ ഭജനം നടത്തുക; ചെമ്പ് തളികയിൽ കുങ്കുമമെടുത്ത് പ്രധാന മുറിയിൽ സൂക്ഷിക്കുക
നിത്യജ്യോതിഷം
(നിത്യജ്യോതിഷം എന്നും ലഭിക്കാൻ neramonline.com സന്ദർശിക്കുക. അല്ലെങ്കിൽ ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്നും AstroG App ഡൗൺലോഡ് ചെയ്യുക.)
2023 ഏപ്രിൽ 18, ചൊവ്വ
കലിദിനം 1871587
കൊല്ലവർഷം 1198 മേടം 04
തമിഴ് വർഷം ശുഭകൃത് ചിത്തിര 05
ശകവർഷം 1945 ചൈത്രം 28
ഉദയം 06:12 അസ്തമയം 06:34 മിനിറ്റ്
ദിനമാനം 12 മണിക്കൂർ 22 മിനിറ്റ്
രാത്രി മാനം 11 മണിക്കൂർ 38 മിനിറ്റ്
ഇത് അടിസ്ഥാനമാക്കിയുള്ള ഇന്നത്തെ കൃത്യമായ
രാഹുകാലം ഉച്ചക്ക് 03.28 മുതൽ 05.01 വരെ
(യാത്ര ആരംഭിക്കുന്നതിന് മാത്രം വർജ്ജ്യം)
ഗുളികകാലം ഉച്ചക്ക് 12.23 മുതൽ 01.55 വരെ
(എല്ലാ ശുഭകാര്യങ്ങൾക്കും വർജ്ജ്യം)
യമഗണ്ഡകാലം രാവിലെ 09.17 മുതൽ 12.47 വരെ (ശുഭകാര്യങ്ങൾക്കു വർജ്ജ്യം)
ഗ്രഹാവസ്ഥകൾ
സൂര്യന് ഉച്ചം വ്യാഴം, ശുക്രൻ, ശനി ഇവർ സ്വക്ഷേത്രത്തിൽ വ്യാഴത്തിന് മൗഢ്യം
ഗ്രഹങ്ങളുടെ നക്ഷത്രചാരം
സൂര്യൻ അശ്വതിയിൽ (അശ്വതി ഞാറ്റുവേല) ചൊവ്വ തിരുവാതിര ബുധൻ ഭരണിയിൽ വ്യാഴം രേവതിയിൽ ശുക്രൻ രോഹിണിയിൽ ശനി ചതയത്തിൽ രാഹു അശ്വതിയിൽ കേതു ചോതിയിൽ
ഉദയം മുതൽ അസ്തമയം വരെ രാശിപ്രമാണം
കാലത്ത് 07:53 വരെ മേടം (അശുഭം) പകൽ 09:59 വരെ ഇടവം (ശുഭം) പകൽ 12:09 വരെ മിഥുനം പകൽ 02:04 വരെ കർക്കടകം വൈകിട്ട് 04:17 വരെ ചിങ്ങം വൈകിട്ട് 06:13 വരെ കന്നി തുടർന്ന് തുലാം
ഗോധൂളി മുഹൂർത്തം
പകലിന്റെ മുപ്പതാമത്തെ ഭാഗമായതും ശുഭ കാര്യങ്ങൾക്കു ചേർന്നതുമായ ഗോധൂളി മുഹൂർത്തം വൈകുന്നേരം 06:33 മുതൽ 06:57 വരെ
ഈശ്വരപ്രീതി കാര്യങ്ങൾക്ക്
ഈശ്വരപ്രീതികരമായ കാര്യങ്ങൾക്ക്
ഉപയോഗിക്കാവുന്ന സമയങ്ങൾ
ബ്രാഹ്മമുഹൂർത്തം 04:56 മുതൽ 05:43 വരെ
പ്രാതഃസന്ധ്യ പുലർച്ചെ 05:19 മുതൽ 06:31 വരെ
സായംസന്ധ്യ വൈകിട്ട് 06:35 മുതൽ 07:46 വരെ
ഇന്നത്തെ നക്ഷത്രം
രാത്രി 01:01 വരെ ഉത്രട്ടാതി
തിഥി ദൈർഘ്യം
പകൽ 01:27 വരെ കൃഷ്ണപക്ഷ ത്രയോദശി
ദിവസത്തിന്റെ ഗുണദോഷങ്ങൾ
ശുഭ കാര്യങ്ങൾ ചെയ്യുന്നതിന് ചേർന്ന ദിനമല്ല
സത്സന്താനയോഗമുള്ള ദിനമാണ്
സിസേറിയൻ പ്രസവംആവാം
ശ്രാദ്ധം
ഇന്ന് ശ്രാദ്ധം ആചരിക്കേണ്ട നക്ഷത്രം
തിഥി ഉത്രട്ടാതി കൃഷ്ണപക്ഷ ത്രയോദശി
പിറന്നാൾ
ഇന്ന് പിറന്നാൾ ആചരിക്കേണ്ട നക്ഷത്രം ഉത്രട്ടാതി
ഇന്ന് പിറന്നാൾ വന്നാൽ
ഈ ദിനം പിറന്നാൾ വരുന്നത് ആരോഗ്യപരവും ധനപരവുമായ വിഷമതകൾ സൃഷ്ടിക്കാം അതിനാൽ ഇന്ന് പിറന്നാൾ വരുന്നവർ ഇഷ്ടദേവന്റെ ക്ഷേത്രത്തിൽ ദർശനം നടത്തി യഥാശക്തി വഴിപാടുകൾ കഴിപ്പിച്ചതിന് ശേഷം വിഷ്ണു ക്ഷേത്രത്തിൽ വെണ്ണ നിവേദ്യം നടത്തി ധന്വന്തരി മന്ത്ര പുഷ്പാഞ്ജലി കഴിപ്പിക്കുക. കൂടാതെ അരവണയോ തൃമധുരമോ നിവേദിച്ചു സുബ്രഹ്മണ്യ ക്ഷേത്രത്തിൽ കുമാരസൂക്ത പുഷ്പാഞ്ജലിയും നടത്തിക്കുക. കൂടാതെ വരുന്ന ഒരു വർഷത്തേയ്ക്ക് പക്കനാളുകളിൽ ദേവീക്ഷേത്രത്തിൽ ആയുഃസൂക്ത പുഷ്പാഞ്ജലി കഴിപ്പിക്കുന്നതും വളരെ ഗുണകരമാണ്.
പ്രതികൂല നക്ഷത്രങ്ങൾ
ഇന്ന് ദിനം പ്രതികൂലമായ നക്ഷത്രങ്ങൾ
മകം, പൂരം , ചതയം , തിരുവോണം , പൂരാടം
അനുകൂല നക്ഷത്രങ്ങൾ
ഇന്ന് ദിനം അനുകൂലമായ നക്ഷത്രങ്ങൾ
പൂരുരുട്ടാതി, അവിട്ടം, ഉത്രാടം, മൂലം
ദിവസ ഗുണ വർദ്ധനവിന്
ദിവസ ഗുണവർദ്ധനയ്ക്ക് ദുർഗ്ഗാ ഭജനം നടത്തുക. അതിനുള്ള ഒരു ജപം താഴെ ചേർക്കുന്നു :
ഓം സർവ്വ ശാസ്ത്ര വിശാരദായൈ
നിത്യാനന്ദ പ്രദായിനൈ
സുര സൌഖ്യ പ്രമോദിനൈ
ഋഗ്യജുസ്സാമ രൂപിണൈ
അതി സൗമ്യ രൂപിണൈ
മഹാരൂപായൈ
ശാസ്ത്ര ജ്ഞാന സമൃദ്ധിം
മേ ദേഹി ദദാപയ സ്വാഹാ:
ലാൽ – കിതാബ് പരിഹാരം
ലാൽ – കിതാബ് നിർദ്ദേശം: ചെറിയ ചെമ്പ് തളികയിൽ കുങ്കുമമെടുത്ത് പ്രധാന മുറിയിൽ സൂക്ഷിക്കുക
ഇന്നത്തെ നിറം
ദിവസത്തിന് ചേർന്ന നിറം കാഷായ നിറം, ഓറഞ്ച്
പ്രതികൂല നിറം: കറുപ്പ്, നീല
കുജ പീഡകൾ മാറാൻ
ഇന്ന് ചൊവ്വാഴ്ച ജനനസമയത്ത് ചൊവ്വയ്ക്ക് നീചം, മൗഢ്യം, ദുർബ്ബല ക്ഷേത്ര സ്ഥിതി എന്നിവയുള്ളവർ, ചൊവ്വയുടെ ദശാപഹാര ഛിദ്രങ്ങളിൽ കഴിയുന്നവർ, ഭ്രാതൃ (സഹോദര) ദോഷമുള്ളവർ , വിഷാദ രോഗികൾ, പ്രായം കഴിഞ്ഞിട്ടും വിവാഹംനടക്കാത്തവർ, കടബാദ്ധ്യതയുള്ളവർ, മേടം, വൃശ്ചികം, ധനു, കർക്കടകം ഇവ ജനന ലഗ്നമോ ജന്മ രാശിയോ ആയിട്ടുള്ളവർ ഇവർക്ക് ജപിക്കുവാൻ കുജന്റെ പീഡാഹാര സ്തോത്രം ചേർക്കുന്നു. ഉദിച്ച് ഒരു മണിക്കൂറിനുള്ളിൽ (കുജ ഹോരയിൽ) ഭക്തിയോടെ ജപിക്കുക .12 ചൊവ്വാഴ്ച ചിട്ടയോടെ വ്രതമനുഷ്ഠിച്ച് ഈ മന്ത്രം ജപിച്ചാൽ വിവാഹ തടസ്സം മാറുകയും, കട ബാധ്യതകൾ ഒഴിയുകയും ചെയ്യും:
ഭൂമി പുത്രോ മഹാ തേജാ:
ജഗതാം ഭയകൃത് സദാ
വൃഷ്ടികൃത് വൃഷ്ടിഹർത്താ ച
പീഢാം ഹരതു മേ കുജ:
(ഗണിത സ്ഥലം: ചങ്ങനാശ്ശേരി)
വി സജീവ് ശാസ്താരം, + 91 9656377700
ശാസ്താരം അസ്ട്രോളജി, പെരുന്ന, ചങ്ങനാശ്ശേരി
sastharamastro@gmail.com
www.sastharamastro.in
Story Summary: Nithya Jothisham: Accurate Malayalam Panchangam With Events and Fasts by Sajeev Sastharam
Copyright 2023 Neramonline.com. All rights reserved