ദേവതകളുടെ മന്ത്രവും വഴിപാടുകളുംഅറിഞ്ഞ് ഭജിച്ചാൽ ഉടൻ ഫലസിദ്ധി
മംഗള ഗൗരി
ഒരോ ഉപാസനാ മൂർത്തികൾക്കും മൂലമന്ത്രവും
പ്രത്യേകമായ വഴിപാടുകളും അർച്ചനാ മന്ത്രങ്ങളും പൂജകളും പൂജാ പുഷ്പങ്ങളും നിവേദ്യങ്ങളും ഹോമങ്ങളും എല്ലാമുണ്ട്.. ഇത് ഒരോന്നും മനസ്സിലാക്കി പ്രാർത്ഥനകളും വഴിപാടുകളും നടത്തിയാൽ പെട്ടെന്ന് തന്നെ ഫലപ്രാപ്തിയുണ്ടാകും. ഏതൊരു പ്രാർത്ഥനയും വഴിപാടും തികഞ്ഞ ഭക്തിയോടെ സമർപ്പണ മനോഭാവത്തോടെ പൂർണ്ണമായ വിശ്വാസത്തോടെ ആചരിച്ചാല്‍ സങ്കടങ്ങളും ദുരിതങ്ങളും ഒഴിവാക്കാൻ കഴിയും. മാത്രമല്ല എല്ലാവിധ ഐശ്വര്യവും അതിവേഗം കൈവരും:
ഗണപതി
മൂലമന്ത്രം: ഓം ഗം ഗണപതയേ നമഃ
(എല്ലാ ദിവസവും 108 പ്രാവശ്യം മൂല മന്ത്രം ഉരുവിടുക)
പ്രധാന പൂജാദ്രവ്യം / പുഷ്‌പം: കറുകപ്പുല്ല്.
പുഷ്പാഞ്ജലി: അഷ്‌ടോത്തരാര്‍ച്ചന, ഗണപതിസൂക്തം
നിവേദ്യം: അപ്പവും, മോദകവും.
പ്രത്യേക വഴിപാട് : നാളികേരമുടയ്‌ക്കല്‍
ഹോമം, ഫലം: ഗണപതി ഹോമം, വിഘ്‌നനാശനം
ശ്രീമഹാവിഷ്‌ണു
മൂലമന്ത്രം: ഓം നമോ നാരായണായ (അഷ്‌ടാക്ഷരമന്ത്രം),
ഓം നമോ ഭഗവതേ വാസുദേവായ
(ദ്വാദശാക്ഷരമന്ത്രം)
(എല്ലാ ദിവസവും 108 ഉരു ഒരു മൂലമന്ത്രം ഉരുവിടുക.)
പ്രധാന പൂജാപുഷ്‌പം: തുളസി, ചെത്തി, മന്ദാരം, പിച്ചകം
പുഷ്പാഞ്ജലി: വിഷ്‌ണു അഷ്ടോത്തരം, സഹസ്രനാമം, വിഷ്‌ണുസൂക്തം, ഭാഗ്യസൂക്തം, പുരുഷസൂക്തം
നിവേദ്യം: പാൽപായസം
ഹോമം, ഫലം: സുദര്‍ശനഹോമം, തൊഴില്‍ലാഭം, ആയുരാരോഗ്യസൗഖ്യം, ഐശ്വര്യവര്‍ദ്ധനവ്, ശത്രുനാശം, ബുദ്ധിവികാസം
ശ്രീ പരമേശ്വരൻ
മൂലമന്ത്രം: ഓം നമഃ ശിവായ
(എല്ലാ ദിവസവും 108 പ്രാവശ്യം മൂലമന്ത്രം ഉരുവിടുക)
പ്രധാന പൂജാദ്രവ്യം / പുഷ്‌പം: കൂവളത്തില
പുഷ്പാഞ്ജലി: ആയുര്‍സൂക്താര്‍ച്ചന, സ്വയംവര പുഷ്‌പാഞ്ജലി, മംഗല്യ പുഷ്‌പാഞ്ജലി, ഉമാമഹേശ്വര പുഷ്‌പാഞ്ജലി, ശിവ അഷ്ടോത്തര ശതനാമാര്‍ച്ചന
അഭിഷേകം: ജലധാര, ക്ഷീരധാര, ഭസ്‌മാഭിഷേകം
ഹോമം, ഫലം: : മൃത്യുഞ്ജയ ഹോമം, രുദ്രഹോമം, മഹാമൃത്യുഞ്ജയ ഹോമം – ദീര്‍ഘായുസ്സ്, ആയുരാരോഗ്യസൗഖ്യം, വിദ്യാഗുണം, മനോനിയന്ത്രണം, ദാമ്പത്യസുഖം, ഈശ്വരാധീനം
ദുര്‍ഗ്ഗാഭഗവതി
മൂലമന്ത്രം: ഓം ഹ്രീം ദും ദുര്‍ഗ്ഗായൈ നമഃ
(എല്ലാ ദിവസവും 108 പ്രാവശ്യം മൂല മന്ത്രം ഉരുവിടുക)
പ്രധാന പൂജാപുഷ്പം: കുങ്കുമപ്പൂവ്
പുഷ്പാഞ്ജലി: ലളിതാസഹസ്രനാമാര്‍ച്ചന, നാമാര്‍ച്ചന, അഷ്‌ടോത്തര ശതനാമാര്‍ച്ചന, ത്രിശതി
നിവേദ്യം: പായസം, കൂട്ടുപായസം
ഹോമം, ഫലം: ഭഗവതി സേവ – ദാമ്പത്യസുഖം, ഐശ്വര്യവര്‍ദ്ധനവ്
ശ്രീപാര്‍വ്വതി
മൂലമന്ത്രം: ഓം ഹ്രീം ഉമായൈ നമഃ
(എല്ലാ ദിവസവും 108 പ്രാവശ്യം മൂല മന്ത്രം ഉരുവിടുക)
പ്രധാന പൂജാപുഷ്പം: ചെത്തി, ചെമ്പരത്തി
പുഷ്പാഞ്ജലി: സ്വയംവരാര്‍ച്ചന, ലളിതാസഹസ്രനാമാര്‍ച്ചന
നിവേദ്യം, ഫലം: കടുംപായസം, സന്താനസൗഖ്യം, ദാമ്പത്യസുഖം
ഭദ്രകാളി, ചാമുണ്ഡി, രക്തേശ്വരി
മൂലമന്ത്രം: ഓം ഐം ക്ലീം സൗ: ഹ്രീം ഭദ്രകാള്യൈ നമഃ
(എല്ലാ ദിവസവും 108 പ്രാവശ്യം മൂലമന്ത്രം ഉരുവിടുക)
പ്രധാന പൂജാപുഷ്പം: ചെത്തി, ചെമ്പരത്തി, ചുവന്നപൂക്കള്‍
പുഷ്പാഞ്ജലി: രക്തപുഷ്‌പാഞ്ജലി, ഭദ്രകാളി അഷ്ടോത്തര ശതനാമാര്‍ച്ചന, ലളിതാസഹസ്രനാമം
നിവേദ്യം, ഫലം: കൂട്ടുപായസം, കടുംപായസം
ശത്രുനാശം, ഊര്‍ജ്ജസ്വലത, രോഗനിവാരണം, ആലസ്യമുക്തി, കുജദോഷശാന്തി .
സരസ്വതി
മൂലമന്ത്രം: ഓം ഹ്രീം ഹ്രീം സരസ്വത്യൈ നമഃ
(എല്ലാ ദിവസവും 108 പ്രാവശ്യം മൂല മന്ത്രം ഉരുവിടുക)
പ്രധാന പൂജാപുഷ്‌പം: താമര
പുഷ്പാഞ്ജലി: സരസ്വതി പുഷ്‌പാഞ്ജലി
നിവേദ്യം, ഫലം: ത്രിമധുരം, പഴം, വിദ്യാഗുണം
ശ്രീകൃഷ്‌ണൻ
മൂലമന്ത്രം: ഓം ക്ലീം കൃഷ്‌ണായ നമഃ
(എല്ലാ ദിവസവും 108 പ്രാവശ്യം മൂല മന്ത്രം ഉരുവിടുക)
പ്രധാന പൂജാപുഷ്‌പം: നീലശംഖ് പുഷ്പം, കൃഷ്‌ണതുളസി
പുഷ്പാഞ്ജലി: അഷ്ടോത്തരം
നിവേദ്യം, ഫലം: വെണ്ണ, അവില്‍, പഴം, പാല്‍പ്പായസം –
സന്താനലബ്‌ധി, ബുദ്ധി, സാമര്‍ത്ഥ്യം, അഭീഷ്‌ടസിദ്ധി, ദു:ഖനിവാരണം, സൗമനസ്യം, കലാവിജയം
ശ്രീരാമചന്ദ്രസ്വാമി
മൂലമന്ത്രം: ഹരേ രാമ, ഹരേരാമ, രാമരാമ ഹരേ ഹരേ…..
ഹരേ കൃഷ്‌ണ, ഹരേകൃഷ്‌ണ, കൃഷ്‌ണ കൃഷ്‌ണ ഹരേ ഹരേ
(എല്ലാ ദിവസവും 108 പ്രാവശ്യം മൂല മന്ത്രം ഉരുവിടുക)
പ്രധാന പൂജാദ്രവ്യം: രാമതുളസി, മുല്ലമൊട്ട്
പുഷ്പാഞ്ജലി: അഷ്ടോത്തരം
നിവേദ്യം, ഫലം: പാല്‍പ്പായസം, അവില്‍, പഴം
ഏകപത്നി വ്രതം, ശാന്തത, ശൗര്യം, ജ്‌ഞാനപ്രാപ്‌തി, വിവാഹലബ്‌ധി, നേതൃപാടവം
മഹാലക്ഷ്‌മി
മൂലമന്ത്രം: ഓം ഹ്രീം മഹാലക്ഷ്‌മ്യൈ നമഃ
എല്ലാ ദിവസവും 108 പ്രാവശ്യം മൂല മന്ത്രം ഉരുവിടുക.
പ്രധാന പൂജാദ്രവ്യം: തെറ്റി, വർണ്ണപ്പുക്കൾ
പുഷ്പാഞ്ജലി: ശ്രീസൂക്താര്‍ച്ചന
നിവേദ്യം, ഫലം: പാല്‍പ്പായസം, ധനം, ഐശ്വര്യം, തേജസ്സ്
ഹനുമാൻ സ്വാമി
മൂലമന്ത്രം: ഓം നമോ ഭഗവതേ ആഞ്‌ജനേയായ മഹാബലായ സ്വാഹാ, ഓം ഹം ഹനുമതേ നമഃ
(എല്ലാ ദിവസവും 108 പ്രാവശ്യം മൂല മന്ത്രം ഉരുവിടുക )
പ്രധാന പൂജാദ്രവ്യം: വെറ്റിലമാല
പുഷ്പാഞ്ജലി: അഷ്ടോത്തരം, ഹനുമാൻ ചാലിസ
അഭിഷേകം: വെണ്ണചാർത്ത്
നിവേദ്യം, ഫലം: കദളിപ്പഴം, വീര്യം, വിജയം, തൊഴിൽ മികവ് , ഓജസ്സ്, കര്‍മ്മകുശലത, ശനിദോഷശാന്തി
ശ്രീഅയ്യപ്പന്‍
മൂലമന്ത്രം: ഓം ഘ്രും നമഃ പരായ ഗോപ്‌ത്രേ
(എല്ലാ ദിവസവും 108 പ്രാവശ്യം മൂല മന്ത്രം ഉരുവിടുക.)
പ്രധാന പൂജാ പുഷ്പം: നീലത്താമര, നീല ശംഖുപുഷ്പം
പുഷ്പാഞ്ജലി: ഹരിഹരസൂക്താര്‍ച്ചന, ശാസ്‌തൃസൂക്‌താര്‍ച്ചന
അഭിഷേകം: നെയ്യഭിഷേകം, ഭസ്‌മാഭിഷേകം
പ്രത്യേക വഴിപാട് : നാളികേരമുടയ്‌ക്കൽ, നീരാജനം
നിവേദ്യം, ഫലം: അരവണ, അപ്പം, പാനകം, ശനിദോഷശാന്തി, ശത്രുനാശം, പാപനാശം, രോഗനാശം
ശ്രീ സുബ്രഹ്‌മണ്യൻ
മൂലമന്ത്രം: ഓം വചത്ഭുവേ നമഃ
(എല്ലാ ദിവസവും 108 പ്രാവശ്യം മൂല മന്ത്രം ഉരുവിടുക.)
പ്രധാന പൂജാ പുഷ്പം: ചെത്തി, ചുവന്നപൂക്കള്‍
പുഷ്പാഞ്ജലി: കുമാരസൂക്‌താര്‍ച്ചന
വഴിപാട് : കാവടി , തുലാ പായസം, തണ്ണീരമൃത്
അഭിഷേകം: പഞ്ചാമൃതം, ഭസ്‌മം
നിവേദ്യം, ഫലം: പഞ്ചാമൃതം, പാല്‍, ശത്രുനാശം, വിഘ്‌നനാശം, ഉദ്യോഗലബ്ധി, സന്താനഭാഗ്യം, ആരോഗ്യവര്‍ദ്ധന, ജ്യോതിഷപാണ്ഡിത്യം
നാഗരാജാവ്, നാഗയക്ഷി
മൂലമന്ത്രം: ഓം നമഃ കാമരൂപിണേ മഹാബലായ നാഗാധിപതയേ നമഃ (നാഗരാജാവിന്),
ക്ലീം നാഗയക്ഷീ യക്ഷിണീസ്വാഹാ നമഃ (നാഗയക്ഷിക്ക് )
(എല്ലാ ദിവസവും 108 പ്രാവശ്യം മൂലമന്ത്രം ഉരുവിടുക)
പ്രധാന പൂജാദ്രവ്യം: കവുങ്ങിന്‍പൂക്കുല
പുഷ്പാഞ്ജലി: സര്‍പ്പസൂക്തം
അഭിഷേകം: നൂറും പാലും
പ്രത്യേക വഴിപാട് : ഉരുളികമഴ്‌ത്തല്‍
നിവേദ്യം, ഫലം: അപ്പം, സര്‍പ്പദോഷശാന്തി
നരസിംഹമൂര്‍ത്തി
മന്ത്രം: ഉഗ്രം വീരം മഹാവിഷ്ണും
ജ്വലന്തം സർവതോമുഖം
നൃസിംഹം ഭീഷണം ഭദ്രം
മൃത്യു മൃത്യും നമാമൃഹം
(എല്ലാ ദിവസവും 16 പ്രാവശ്യം 2 തവണ ഉരുവിടുക )
പ്രധാന പൂജാ പുഷ്പം : ചുവന്ന ചെത്തി, തുളസി
പുഷ്പാഞ്ജലി: രക്തപുഷ്പാഞ്ജലി, അഷ്ടോത്തരം,
സഹസ്രനാമാർച്ചന
വഴിപാട്: പാനകം, പായസം, ചെറുപയർ
ഫലം: ശത്രുനാശം, ആരോഗ്യം, രോഗശാന്തി, പാപനാശം, ശൗര്യം, വീര്യം
നവഗ്രഹങ്ങള്‍
മന്ത്രം: നവഗ്രഹ മന്ത്രം
പുഷ്പാഞ്ജലി: നവഗ്രഹമന്ത്രാര്‍ച്ചന
വഴിപാടുകള്‍ : ഒരോ ഗ്രഹങ്ങള്‍ക്കു പറഞ്ഞിരിക്കുന്ന വസ്‌ത്രം, ധാന്യം, രത്നം തുടങ്ങിയവ
ഫലം: ഗ്രഹദോഷശാന്തി, നാഗദോഷശാന്തി
Story Summary: Deity, Moola Mantra, Archana, Important offerings and Benefits