Monday, 1 Jul 2024

ദേവീമാഹാത്മ്യത്തിലെ 3 ശ്ലോകങ്ങൾ ശത്രുദോഷങ്ങൾ അകറ്റും

ആറ്റുകാൽ ദേവീദാസൻ

എങ്ങും നിറഞ്ഞു നിൽക്കുന്ന ശാശ്വത സത്യമാണ്ദുർഗ്ഗാ ഭഗവതി. ഏത് കാര്യത്തിനും ഭക്തർക്ക് ഏതു രൂപത്തിലും ദുർഗ്ഗാദേവിയെ ഭജിക്കാം. വിചാരിക്കുന്ന എന്ത് കാര്യവും സാധിക്കും. ഐശ്വര്യം, സമൃദ്ധി,രോഗമുക്തി, കുടുംബക്ഷേമം, സന്താന ക്ഷേമം, ദാമ്പത്യദുരിത മോചനം എന്നിവയെല്ലാം തരുന്ന മഹാദേവീ ഉപാസന ശത്രുദോഷം തീരുന്നതിനും ശ്രേഷ്ഠമാണ്. ഇതിന് സാധാരണ ഭക്തർ സാധാരണ  ആശ്രയിക്കുന്നത് ദേവീമാഹാത്മ്യം, സൗന്ദര്യ ലഹരി,ലളിതാ സഹസ്രനാമം തുടങ്ങിയ അമൂല്യ നിധികളെയാണ്. ഇവ നിഷ്ഠയോടെ പാരായണം ചെയ്യുന്നവരുടെ ഭവനത്തിൽ നിന്നും ദുരിതങ്ങളും അഹിതങ്ങളും ഒഴിഞ്ഞു നിൽക്കുമെന്നാണ് വിശ്വാസം.
ദേവീമാഹാത്മ്യത്തിലെ ചില പ്രത്യേക ശ്ലോകങ്ങൾ വൃത്തിയും ശുദ്ധിയും പാലിച്ച് നിഷ്ഠയോടെ ജപിച്ചാൽ ശത്രുദോഷങ്ങൾ എല്ലാം ശമിക്കും. ദേവീമാഹാത്മ്യം പതിനൊന്നാം അദ്ധ്യായത്തിലെ സർവ്വബാധാപ്രശമനം എന്ന് ആരംഭിക്കുന്ന  ശ്ലോകം 36 ആണ് ഇതിലൊന്ന്. ശത്രുക്കളെ അകറ്റാൻ ഇത് പോലെ നല്ലൊരു വഴി വേറെയില്ല. ദേവീമാഹാത്മ്യം പതിനൊന്നാം അദ്ധ്യായത്തിൽ തന്നെയുള്ള ശരണാഗതദീനാർത്ത എന്ന് തുടങ്ങുന്ന ശ്ലോകം 11 ആണ് മറ്റൊന്ന്. ഈ ശ്ലോകത്തിന്റെ ജപഫലവും ഇതുതന്നെ. ദേവീമാഹാത്മ്യം നാലാം അദ്ധ്യായത്തിലെ ശ്ലോകം 23 ജപിക്കുന്നതും ശത്രു ബാധ ഒഴിവാക്കും. എല്ലാ ആപത്തുകളും ശമിപ്പിച്ച്  ശത്രുക്കളെ നശിപ്പിക്കണേ എന്നാണ് ഭക്തർ ഇതിലൂടെ ദേവിയോട് യാചിക്കുന്നത്. ശരണം പ്രാപിക്കുന്ന ദീനരെയും ആർത്തരെയും രക്ഷിക്കുന്ന എല്ലാ ലോകത്തിന്റെയും ആർത്തി നശിപ്പിക്കുന്ന നാരായണിയെ ശരണം പ്രാപിക്കുന്നവർക്ക് ദു:ഖങ്ങൾ ഉണ്ടാകില്ല. അവരുടെ ദീനതയും ദുരയും ദൂരെയാക്കി എന്നും അമ്മ സംരക്ഷിക്കും. 
ദുർഗ്ഗാ ദേവിയുടെ ചിത്രത്തിനു മുന്നിൽ വലത് ഭാഗത്ത് വിളക്കു കൊളുത്തി കിഴക്കോട്ട് തിരിഞ്ഞിരുന്ന് പ്രഭാതത്തിലോ സായാഹ്‌നത്തിലോ  ദിവസവും 108 പ്രാവശ്യം വീതം 41 ദിവസം ഇതിൽ ഒരു ശ്ലോകം തിരഞ്ഞെടുത്ത് ജപിക്കുക. എത്ര ദിവസം വേണോ ജപം തുടരാം. സ്ത്രീകൾ തുടർച്ചയായി 21 ദിവസം  ജപിക്കുന്നത് ഉത്തമമാണ്. 

ശ്ലോകം 36
സർവ്വബാധാപ്രശമനം
ത്രൈലോക്യസ്യാഖീലേശ്വരി
ഏവമേയ ത്വയാ കാര്യ-
മസ്മ ദ്വൈരിവിനാശനം

(ദേവീമാഹാത്മ്യം
പതിനൊന്നാം അദ്ധ്യായം)

ശ്ലോകം 11
ശരണാഗതദീനാർത്ത
പരിത്രാണപരായണേ
സർവസ്യാർതിഹരേ ദേവി
നാരായണീ നമോസ്തു തേ

(ദേവീമാഹാത്മ്യം
പതിനൊന്നാം അദ്ധ്യായം)

ശ്ലോകം 23
ശൂലേന പാഹിനോ ദേവി
പാഹി ഖണ്‌ഗേന ചാംബികേ
ഘണ്ടാ സ്വനേന ന: പാഹി
ചാപജ്യാനി: സ്വനേന ച

(ദേവീമാഹാത്മ്യം
നാലാം അദ്ധ്യായം)

ആറ്റുകാൽ ദേവീദാസൻ

91 98475 75559

error: Content is protected !!
Exit mobile version