Tuesday, 26 Nov 2024

ദേവീ ഭജനം നടത്തുക; പാൽചേർന്ന ഭക്ഷണം കഴിക്കുക

നിത്യജ്യോതിഷം
(നിത്യജ്യോതിഷം എന്നും ലഭിക്കാൻ neramonline.com
സന്ദർശിക്കുക. അല്ലെങ്കിൽ ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്നും AstroG App ഡൗൺലോഡ് ചെയ്യുക.)

2023 ജൂലൈ 10, തിങ്കൾ
കൊല്ലവർഷം കലിദിനം 1871670
1198 മിഥുനം 25
(1198 മിഥുനം ൨൫ )
തമിഴ് വർഷം ശോഭകൃത് ആനി 26
ശകവർഷം 1945 ആഷാഢം 19

ഉദയം 06:10 അസ്തമയം 06:48 മിനിറ്റ്
ദിനമാനം 12 മണിക്കൂർ 38 മിനിറ്റ്
രാത്രിമാനം 11 മണിക്കൂർ 22 മിനിറ്റ്

ഇത് അടിസ്ഥാനമാക്കിയുള്ള ഇന്നത്തെ കൃത്യമായ
രാഹുകാലം രാവിലെ 07:44 മുതൽ 09:19 വരെ
(യാത്ര ആരംഭിക്കുന്നതിന് മാത്രം വർജ്ജ്യം)
ഗുളികകാലം ഉച്ചക്ക് 02:03 മുതൽ 03:38 വരെ
(എല്ലാ ശുഭകാര്യങ്ങൾക്കും വർജ്ജ്യം)
യമഗണ്ഡകാലം പകൽ 10.54 മുതൽ 12.29 വരെ (ശുഭകാര്യങ്ങൾക്കു വർജ്ജ്യം)

ഗ്രഹാവസ്ഥകൾ
ശനി സ്വക്ഷേത്രത്തിൽ ശനിക്കു വക്രം ബുധനു മൗഢ്യം

ഗ്രഹങ്ങളുടെ നക്ഷത്രചാരം
സൂര്യൻ പുണർതത്തിൽ (പുണർതം ഞാറ്റുവേല) ചൊവ്വ മകത്തിൽ ബുധൻ പൂയത്തിൽ വ്യാഴം ഭരണിയിൽ ശുക്രൻ മകത്തിൽ ശനി ചതയത്തിൽ രാഹു അശ്വതിയിൽ കേതു ചിത്തിരയിൽ

ഉദയം മുതൽ അസ്തമയം വരെ രാശിപ്രമാണം
കാലത്ത് 06:45 വരെ മിഥുനം പകൽ 08.57 വരെ കർക്കടകം പകൽ 11.11 വരെ ചിങ്ങം വൈകിട്ട് 01.05 വരെ കന്നി വൈകിട്ട് 03.11 വരെ തുലാം വൈകിട്ട് 05.22 വരെ വൃശ്ചികം തുടർന്ന് ധനു

ഗോധൂളി മുഹൂർത്തം
പകലിന്റെ മുപ്പതാമത്തെ ഭാഗമായതും ശുഭ കാര്യങ്ങൾക്കു ചേർന്നതുമായ ഗോധൂളി മുഹൂർത്തം വൈകിട്ട് 06:33 മുതൽ 06:57 വരെ

ഈശ്വരപ്രീതി കാര്യങ്ങൾക്ക്
ഈശ്വരപ്രീതികരമായ കാര്യങ്ങൾക്ക്
ഉപയോഗിക്കാവുന്ന സമയങ്ങൾ
ബ്രാഹ്മമുഹൂർത്തം പുലർച്ചെ 04:56 മുതൽ 05:43 വരെ
പ്രാതഃസന്ധ്യ പുലർച്ചെ 05:19 മുതൽ 06:31 വരെ
സായംസന്ധ്യ വൈകുന്നേരം 06:35 മുതൽ 07:46 വരെ

ഇന്നത്തെ നക്ഷത്രം
വൈകിട്ട് 06:59 വരെ രേവതി
തിഥി ദൈർഘ്യം
വൈകിട്ട് 08:00 വരെ കൃഷ്ണപക്ഷ അഷ്ടമി

ശുഭ കാര്യങ്ങൾ ചെയ്യുന്നതിന് ചേർന്ന ദിനമല്ല
സത്സന്താനയോഗമുള്ള ദിനമാണ്
സിസേറിയൻ പ്രസവം ആവാം

ശ്രാദ്ധം
ഇന്നത്തെ ശ്രാദ്ധം ആചരിക്കേണ്ട നക്ഷത്രം രേവതി
തിഥി കൃഷ്ണപക്ഷ അഷ്ടമി
പിറന്നാൾ
ഇന്നത്തെ പിറന്നാൾ ആചരിക്കേണ്ട നക്ഷത്രം രേവതി

പ്രതികൂല നക്ഷത്രങ്ങൾ:
ഇന്ന് ദിനം പ്രതികൂലമായ നക്ഷത്രങ്ങൾ
മകം, പൂരം, പൂരുരുട്ടാതി, അവിട്ടം, ഉത്രാടം

അനുകൂല നക്ഷത്രങ്ങൾ:
ഇന്ന് ദിനം അനുകൂലമായ നക്ഷത്രങ്ങൾ:
ഉത്രട്ടാതി, അവിട്ടം, മകയിരം, പുണർതം, പൂയം

പിറന്നാൾ
ഇന്ന് പിറന്നാൾ വരുന്നത് പൊതുവെ ഗുണകരമാണ്.
നല്ല വാർത്തകൾ കേൾക്കുക , അവിവാഹിതർക്ക്
നല്ല വിവാഹ ബന്ധം ലഭിക്കുക, ജീവിത പുരോഗതി കൈവരിക്കുക എന്നീ ഗുണങ്ങൾ പ്രതീക്ഷിക്കാം.
ഗുണവർദ്ധനവിനും ദോഷ ശാന്തിക്കുമായി പാർവതീ ദേവിക്ക് പ്രത്യേകിച്ചും ദേവീക്ഷേത്രങ്ങളിൽ പൊതുവെയും യഥാശക്തി വഴിപാടുകൾ കഴിപ്പിക്കുക. കൂടാതെ വരുന്ന ഒരുവർഷക്കാലത്തേയ്ക്കു പക്കപ്പുറന്നാൾ തോറും ദേവീക്ഷേത്രത്തിൽ
പഞ്ചാദുർഗ്ഗാ മന്ത്രത്താൽ പുഷ്‌പാഞ്‌ജലി നടത്തിക്കുന്നത് ഗുണഫലങ്ങൾ അനുഭവത്തിൽ വരുവാൻ അത്യുത്തമമാണ്.

ദിനദോഷ ശാന്തിക്ക്
ദിവസ ദോഷ ശാന്തിക്ക് ദേവീ ഭജനം നടത്തുക.
ഒരു സ്തുതി ചേർക്കുന്നു :
യാ ചണ്ഡീ മധുകൈടഭാദിദൈത്യദലനീ യാ മാഹിഷോന്മൂലിനീ
യാ ധൂംരേക്ഷണചണ്ഡമുണ്ഡമഥനീ യാ രക്തബീജാശനീ
ശക്തിഃ ശുംഭനിശുംഭ ദൈത്യദലനീ യാ സിദ്ധിദാത്രീ പരാ
സാ ദേവീ നവകോടിമൂര്‍ത്തി സഹിതാ മാം പാതു വിശ്വേശ്വരീ

ലാൽ കിതാബ് പരിഹാരം
ദിവസത്തിനു ചേർന്ന ലാൽ കിതാബ് നിർദ്ദേശം:
പാൽ ചേർന്ന ഭക്ഷണം കഴിക്കുക. ഉച്ചഭക്ഷണത്തിനു മുൻപ് സാധുക്കൾക്ക് അന്നദാനം നടത്തുക.

ഇന്നത്തെ നിറം
ദിവസത്തിന് ചേർന്ന നിറം: വെളുപ്പ്ക്രീം,
പ്രതികൂല നിറം: കറുപ്പ്, നീല

ചന്ദ്ര പീഡകൾ മാറാൻ
ഇന്ന് തിങ്കളാഴ്ച. ജനനസമയത്ത് ചന്ദ്രന് നീചം, മൗഢ്യം,
ദുർബ്ബല ക്ഷേത്ര സ്ഥിതി എന്നിവയുള്ളവർ, ചന്ദ്രന്റെ ദശാപഹാര ഛിദ്രങ്ങളിൽ കഴിയുന്നവർ , മാതൃ ദോഷമുള്ളവർ, കടുത്ത
മദ്യപാനികൾ, ദീർഘകാല ഔഷധ സേവ ആവശ്യമായി വന്നവർ കർ ക്കിടകം, മീനം, വൃശ്ചികം ഇവ ജനന ലഗ്നമോ ജന്മരാശിയോ ആയിട്ടുള്ളവർ ഇവർക്ക് ജപിക്കുവാൻ ചന്ദ്രന്റെ പീഡാഹാര സ്തോത്രംചേർക്കുന്നു. ഉദിച്ച് ഒരു മണിക്കൂറിനുള്ളിൽ (ചന്ദ്ര ഹോരയിൽ) ഭക്തിയോടെ ജപിക്കുക:
രോഹിണീശ സുധാ മൂർത്തി
സുധാധാത്ര: സുധാശനഃ
വിഷമസ്ഥാന സംഭൂതാം
പീഢാം ഹരതു മേ വിധു :
(ഗണിത സ്ഥലം: ചങ്ങനാശ്ശേരി)
വി സജീവ് ശാസ്‌താരം, + 91 9656377700
ശാസ്‌താരം അസ്‌ട്രോളജി, പെരുന്ന, ചങ്ങനാശ്ശേരി
sastharamastro@gmail.com
www.sastharamastro.in
Story Summary: Nithya Jothisham: Accurate Malayalam Panchangam With Events and Fasts by Sajeev Sastharam

Copyright 2023 Neramonline.com. All rights reserved


error: Content is protected !!
Exit mobile version