Tuesday, 26 Nov 2024

ദേവീ ഭജനം നടത്തുക; പാൽ ചേർന്ന ഭക്ഷണം കഴിക്കുക

(നിത്യജ്യോതിഷം എന്നും ലഭിക്കാൻ neramonline.com
സന്ദർശിക്കുക. അല്ലെങ്കിൽ ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്നും AstroG App ഡൗൺലോഡ് ചെയ്യുക.)

2024 ജനുവരി 15, തിങ്കൾ
കലിദിനം 1871859
കൊല്ലവർഷം 1199 മകരം 01
(൧൧൯൯ മകരം 01 )
തമിഴ് വർഷം ശോഭകൃത് തയ് 01
ശകവർഷം 1945 പൗഷം 25

ഉദയം 06.44 അസ്തമയം 06.21 മിനിറ്റ്
ദിനമാനം 11 മണിക്കൂർ 37 മിനിറ്റ്
രാത്രമാനം 12 മണിക്കൂർ 21 മിനിറ്റ്

ഇത് അടിസ്ഥാനമാക്കിയുള്ള ഇന്നത്തെ കൃത്യമായ
രാഹുകാലം 08:14 am to 09:40 am
(യാത്ര ആരംഭിക്കുന്നതിന് മാത്രം വർജ്ജ്യം)
ഗുളികകാലം 01:59 pm to 03:25 pm
(എല്ലാ ശുഭകാര്യങ്ങൾക്കും വർജ്ജ്യം)
യമഗണ്ഡകാലം 11:06 am to 12:32 pm
(ശുഭകാര്യങ്ങൾക്കു വർജ്ജ്യം)

ഗ്രഹാവസ്ഥകൾ
കുജനു മൗഢ്യം, ശനി സ്വക്ഷേത്രത്തിൽ

ഗ്രഹങ്ങളുടെ നക്ഷത്രചാരം
സൂര്യൻ ഉത്രാടത്തിൽ (ഉത്രാടം ഞാറ്റുവേല) ചൊവ്വ മൂലത്തിൽ ബുധൻ മൂലത്തിൽ വ്യാഴം അശ്വതിയിൽ ശുക്രൻ തൃക്കേട്ടയിൽ ശനി ചതയത്തിൽ രാഹു രേവതിയിൽ കേതു ചിത്തിരയിൽ

ഉദയം മുതൽ അസ്തമയം വരെ രാശിപ്രമാണം
കാലത്ത് 08.38 വരെ മകരം പകൽ 10.26 വരെ കുംഭം പകൽ 12.10 വരെ മീനം പകൽ 01:56 വരെ മേടം വൈകിട്ട് 04.00 വരെ ഇടവം വൈകിട്ട് 06: 02 വരെ മിഥുനം കർക്കടകം
ഗോധൂളി മുഹൂർത്തം
പകലിന്റെ മുപ്പതാമത്തെ ഭാഗമായതും ശുഭ കാര്യങ്ങൾക്കു ചേർന്നതുമായ ഗോധൂളി മുഹൂർത്തം 06.16 pm to 04.61 pm

ഈശ്വരപ്രീതി കാര്യങ്ങൾക്ക്
ഈശ്വരപ്രീതികരമായ കാര്യങ്ങൾക്ക്
ഉപയോഗിക്കാവുന്ന സമയങ്ങൾ
ബ്രാഹ്മമുഹൂർത്തം 05.03 am to 05.53 am
പ്രാതഃസന്ധ്യ 05.28 am to 06.42 am
സായംസന്ധ്യ 06.18 pm to 07.33 pm

ഇന്നത്തെ നക്ഷത്രം
പകൽ 08:05 വരെ ചതയം തുടർന്ന് പൂരുരുട്ടാതി
തിഥി ദൈർഘ്യം
രാത്രി 02:15 വരെ ശുക്ല പക്ഷ പഞ്ചമി

ശുഭ കാര്യങ്ങൾ ചെയ്യുന്നതിന് ചേർന്ന ദിനമല്ല
സത്സന്താനയോഗമുള്ള ദിനമാണ്
സിസേറിയൻ പ്രസവം ആവാം
ശ്രാദ്ധം
ഇന്നത്തെ ശ്രാദ്ധം ആചരിക്കേണ്ട നക്ഷത്രം
പൂരുരുട്ടാതി തിഥി ശുക്ല പക്ഷ പഞ്ചമി
പിറന്നാൾ
ഇന്നത്തെ പിറന്നാൾ ആചരിക്കേണ്ട നക്ഷത്രം ഇല്ല

പ്രതികൂല നക്ഷത്രങ്ങൾ
ഇന്ന് ദിനം പ്രതികൂലമായ നക്ഷത്രങ്ങൾ
അവിട്ടം, ഉത്രാടം, മൂലം, അനിഴം

അനുകൂല നക്ഷത്രങ്ങൾ
ഇന്ന് ദിനം അനുകൂലമായ നക്ഷത്രങ്ങൾ
തിരുവോണം, ഉത്രാടം, മൂലം, ഉത്രട്ടാതി, അശ്വതി, കാർത്തിക

ദിന ദോഷശാന്തിക്ക്
ദിവസ ദോഷശാന്തിക്ക് ദേവീ ഭജനം നടത്തുക. ഒരു സ്തുതി ചേർക്കുന്നു :
കാർത്ത്യായനി മഹാമായേ
ഭവാനി ഭുവനേശ്വരി
സംസാര സാഗരേ മഗ്നം
മാമുദ്ധര കൃപാമയി
ബ്രാഹ്മ വിഷ്ണു ശിവാരാധ്യേ
പ്രസീത ജഗദംബികേ
മനോഭിലഷിതം ദേവി
വരം ദേഹി നമോസ്തുതേ.

ലാൽ – കിതാബ് പരിഹാരം
ദിവസത്തിനു ചേർന്ന ലാൽ – കിതാബ് നിർദ്ദേശം:
പാൽ ചേർന്ന ഭക്ഷണം കഴിക്കുക. ഉച്ചഭക്ഷണത്തിനു മുൻപ് സാധുക്കൾക്ക് അന്നദാനം നടത്തുക.

ഇന്നത്തെ നിറം
ദിവസത്തിന് ചേർന്ന നിറം വെളുപ്പ്ക്രീം,
പ്രതികൂല നിറം : കറുപ്പ്, നീല

ചന്ദ്ര പീഡകൾ മാറാൻ
ഇന്ന് തിങ്കളാഴ്ച. ജനനസമയത്ത് ചന്ദ്രന് നീചം, മൗഢ്യം, ദുർബ്ബല ക്ഷേത്രസ്ഥിതി എന്നിവയുള്ളവർ, ചന്ദ്രന്റെ ദശാപഹാര ഛിദ്രങ്ങളിൽ കഴിയുന്നവർ, മാതൃ ദോഷമുള്ളവർ, കടുത്ത മദ്യപാനികൾ , ദീർഘകാല ഔഷധസേവ ആവശ്യമായി വന്നവർ കർക്കടകം, മീനം, വൃശ്ചികം ഇവ ജനനലഗ്നമോ ജന്മരാശിയോ ആയിട്ടുള്ളവർ ഇവർക്ക് ജപിക്കുവാൻ ചന്ദ്രന്റെ പീഡാഹര സ്തോത്രം ചേർക്കുന്നു. ഉദിച്ച് ഒരു മണിക്കൂറിനുള്ളിൽ (ചന്ദ്ര ഹോരയിൽ) ഭക്തിയോടെ ജപിക്കുക:
രോഹിണീശ സുധാ മൂർത്തി
സുധാധാത്ര: സുധാശനഃ
വിഷമസ്ഥാന സംഭൂതാം
പീഢാം ഹരതു മേ വിധു :

(ഗണിത സ്ഥലം: ചങ്ങനാശ്ശേരി)
വി സജീവ് ശാസ്‌താരം, + 91 9656377700
ശാസ്‌താരം അസ്‌ട്രോളജി, പെരുന്ന, ചങ്ങനാശ്ശേരി
sastharamastro@gmail.com
www.sastharamastro.in
Story Summary: Nithya Jothisham: Accurate Malayalam Panchangam With Events and Fasts by Sajeev Sastharam
Copyright 2024 Neramonline.com. All rights reserved


error: Content is protected !!
Exit mobile version