Friday, 22 Nov 2024

ദോഷങ്ങളെല്ലാം അകറ്റി അഷ്ട ഐശ്വര്യം നൽകുന്ന കലവൂർ ഹനുമാനപ്പൂപ്പൻ

വേദാഗ്നി അരുൺ സൂര്യഗായത്രി
ഹനുമാൻ സ്വാമി പ്രധാന മൂർത്തിയായ കേരളത്തിലെ ഒരു അപൂർവ സന്നിധിയാണ് കലവൂർ പുതിയവീട്ടിൽ ഹനുമാൻ സ്വാമി ക്ഷേത്രം.

ചെമ്പകശ്ശേരി രാജാവിന്റെ ഭരണ കാലത്ത് കളരി ദേവതയായി ഇവിടെ ഹനുമാൻ സ്വാമിയെ ആരാധിച്ചു പോന്നിരുന്നു. മറ്റ് ഹനുമാൻ ക്ഷേത്രങ്ങളിൽ നിന്നും വിഭിന്നമായി ശ്രീരാമചന്ദ്രന്റെയോ, മഹാദേവന്റെയോ പ്രതിഷ്ഠയില്ല. കലവൂർ ദേശ നിവാസികൾ ഹനുമാനപ്പൂപ്പൻ എന്ന് വിളിക്കുന്ന സ്വാമി ഏവർക്കും പ്രത്യക്ഷദൈവമാണ്.

മനം നൊന്ത് വിളിക്കുന്ന ഭക്തരുടെ മനമറിഞ്ഞു കൂടെ നിൽക്കുന്ന മൂർത്തിയാണ് ഹനുമാൻ സ്വാമി. സർവ്വശത്രു ദോഷനിവാരണം, സർവ്വ വിഘനഹരം, കർമ്മ ഗുണം, സർവ്വബാധാ മോചനഹരം, ധന സമ്പാദ്യം, വശീകരണ നൈപുണ്യം തുടങ്ങി ഒട്ടനവധി ഗുണങ്ങളാണ് സ്വാമിയെ സേവിച്ചാൽ ഫലമായി പറയുന്നത്.

ശത്രുദോഷങ്ങളും കണ്ണേറുദോഷങ്ങളും ഇല്ലാതാക്കുന്നതിനും ശത്രുക്കളിൽ നിന്നും നമുക്ക് ഉണ്ടാവുന്ന ദോഷങ്ങളും ദുർമൂർത്തി പ്രയോഗങ്ങളും നശിപ്പിച്ചു അഷ്ട ഐശ്വര്യങ്ങളും പ്രദാനം ചെയ്യുന്നതിനും വിദ്യാ വിജയം, തൊഴിൽ, ബിസിനസ്സിലും തൊഴിലിലും അഭിവൃദ്ധി, വിവാഹ -തൊഴിൽ തടസ്സങ്ങൾ നീക്കാനും
ഇവിടുത്തെ ഹനുമാൻ സ്വാമിയെ ഉപാസിച്ചാൽ മതി.
വളരെ അപൂർവമായി നടക്കുന്ന ആഞ്ജനേയ ഹോമം എല്ലാ മാസവും നടത്തുന്നത് ഈ ക്ഷേത്രത്തിന്റെ
പ്രത്യേകതയാണ്.

വേദാഗ്നി അരുൺ സൂര്യഗായത്രി

91 99958 54802 ( നാഗമ്പള്ളി സൂര്യഗായത്രി മഠം )


error: Content is protected !!
Exit mobile version