Sunday, 29 Sep 2024

ധനം നിലനിൽക്കാനും കടം വീട്ടാനും
സുവർണ്ണാകർഷണ ഭൈരവ ഉപാസന

ജ്യോതിഷരത്‌നം വേണു മഹാദേവ്
ഭൈരവമന്ത്രം അഥവാ ധന ആകർഷണ ഭൈരവമന്ത്രം സാമ്പത്തിക ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവർക്ക് അതിൽ നിന്നും മോചനം നേടാൻ പ്രയോജനകരമായ ഒന്നാണ്. ഭാഗ്യക്കുറി നേടുന്നതിനോ മറ്റ് കുറുക്ക് വഴികളിലൂടെ ധനം സമ്പാദിക്കുന്നതിനോ ഉള്ള പദ്ധതി അല്ലിത്. തൊഴിലിൽ ഉയർച്ചയുണ്ടാക്കി സ്വാഭാവികമായി വരുമാനം വർദ്ധിപ്പിക്കാനും തടസ്സങ്ങളില്ലാതെ ലക്ഷ്യ പ്രാപ്തി നേടാനും ഈശ്വരവിശ്വാസിയായ ആർക്കും ഇത് ഉപയോഗിക്കാം. ഭക്തരക്ഷകനായ ഭൈരവന്‍ സകല ആപത്തില്‍ നിന്നും രക്ഷിക്കും.

മൂന്നു ലോകങ്ങള്‍ക്കും സര്‍വ്വേശ്വരനായ സുവര്‍ണ്ണ ഭൈരവന്‍ ധനത്തിന്‍റെ അധിപതിയുമാണ്. തന്‍റെ ഭക്തരില്‍ മാത്രമേ സുവര്‍ണ്ണഭൈരവന്‍ കനിയൂ എന്ന് വ്യക്തമായി പറയുന്നുണ്ട് . ദാരിദ്ര്യം, ദുഷ്ടശക്തികള്‍ എന്നിവയെ അടിച്ചോടിച്ച് സുവര്‍ണ്ണഭൈരവന്‍ സമ്പത്ത് നല്‍കുന്നു. സ്വര്‍ണ്ണ നിര്‍മ്മിതകവചം, പാശം, ത്രിശൂലം എന്നിവ നാല് ത്രിക്കൈകളിലുമായി ഭൈരവീദേവിയെ തന്നോടണച്ച ഭാവത്തില്‍ സ്ഥിതിചെയ്യുന്ന സുവര്‍ണ്ണ കാലഭൈരവനെ പൂജിച്ചാല്‍ ആഗ്രഹങ്ങൾ സഫലമാകും.
ഓർക്കണം , ആഗ്രഹമാണ് അത്യാഗ്രഹങ്ങളല്ല സഫലമാകുക.
ജപമാല : ചന്ദന മണിമാല, താമര രസമണിമാല, രുദ്രാക്ഷ മാല (ഏഴു മുഖം അത്യുത്തമം), നവരത്ന മാല, സ്വര്‍ണ്ണമാല ഇവയില്‍ ഏതെങ്കിലും മാലകൊണ്ടാവണം
ജപത്തിന് എണ്ണം പിടിക്കേണ്ടത്. 21 തവണയാണ് മന്ത്രം ജപിക്കേണ്ടത്. നെയ് വിളക്ക് കത്തിച്ച് വടക്കോ കിഴക്കോ അഭിമുഖമായിരുന്ന് ജപിക്കുക. ബ്രാഹ്മമുഹൂർത്തവും
(വെളുപ്പിന് അഞ്ചു മണിയോടെയുളള സമയം ) സായംസന്ധ്യയും ( വൈകിട്ട് 6 നും 7 മണിക്കും മദ്ധ്യേ) ജപത്തിന് ഉത്തമം. ശിവരാത്രി, പ്രദോഷം, അഷ്ടമി എന്നിവ ജപാരംഭത്തിന് ഉത്തമം. വെളുത്ത അഷ്ടമിയും ബുധനാഴ്ചയും ചേർന്നു വരുന്ന ദിവസം അത്യുത്തമം. എള്ളും ശർക്കരയും പശുവിൻ നെയ്യും തേനും ചേർത്ത് നിവേദ്യമായി സമർപ്പിക്കുന്നത് ക്ഷിപ്ര പ്രയോജനസിദ്ധി നല്കും. ഗുരൂപദേശത്തോടെ ജപിക്കുന്നത് നല്ലത്. 51 ദിവസം തുടർച്ചയായി ജപിക്കുക:

സുവര്‍ണ്ണാകർഷണ ഭൈരവമന്ത്രം
ഓം അസ്യ ശ്രീ ധനാകർഷണ
ഭൈരവ മഹാമന്ത്രസ്യ
ബ്രഹ്മ ഋഷി: പക്തിഛന്ദ:
ശ്രീ ധനാകർഷണ ഭൈരവോ ദേവത
ധ്യാനം
ഓം ഗാംഗേയ പാത്രം ഡമരും ത്രിശൂലം
വരംകരൈ: സമ സതതം ത്രിനേത്രം
ദേവ്യായുധം സപ്തസുവർണ്ണ വർഷണം
സുവർണ്ണാകർഷണം ഭൈരവമാശ്രയാമ്യഹം
മൂലമന്ത്രം
ഓം വം ആപദുദ്ധാരണായ
അജ്മല ഭക്തായ ലോകേശായ
സ്വർണ്ണാകർഷണ ഭൈരവായ
മമ ദാരിദ്ര്യ വിദ്വേഷണായ
ഓം ശ്രീ മഹാഭൈരവായ നമ:
സ്വർണ്ണാകർഷണ മന്ത്രം
ഓം ശ്രീം ഹ്രീം ക്ലീ൦ സ്വർണ ഭൈരവായ
ഹും ഫട് സ്വാഹാ
ഓം നമോ ഭഗവതേ സ്വർണ്ണാകർഷണ
ഭൈരവായ ധന ധാന്യ
വൃദ്ധികരായ ശീഘ്രം
സ്വർണം ദേഹി ദേഹി വശ്യം
കുരു കുരു സ്വാഹാ

108 തവണ വീതം 51 ദിവസം തുർച്ചയായി ജപിക്കുക.
ഫലമിച്ഛിക്കാതെ ജപിക്കണം ഫലം സാവധാനത്തിൽ താനെ വന്നുകൊള്ളും.

-ജ്യോതിഷരത്‌നം വേണു മഹാദേവ്

+91 9847475559
Story Summary: Significance of Suvarnakarshana
Bhirava Mantram

error: Content is protected !!
Exit mobile version