ധനസ്ഥിതി മെച്ചപ്പെടാനും ഐശ്വര്യം
നിലനിൽക്കാനും ഇത് 18 ദിനം ജപിക്കുക
തന്ത്രരത്നം പുതുമന മഹേശ്വരൻ നമ്പൂതിരി
ധനസ്ഥിതി മെച്ചപ്പെടുന്നതിനും സമ്പത്തും ഐശ്വര്യവും സ്ഥിരമായി നിലനിൽക്കുന്നതിനും പതിവായി ലക്ഷ്മി മന്ത്രം ജപിക്കുന്നത് നല്ലതാണ്. രാവിലെയും വൈകിട്ടും കുളിച്ച് ശുദ്ധമായി ഗൃഹത്തിൽ നെയ്‌വിളക്ക് കൊളുത്തി വച്ച് തുടർച്ചയായി 18 ദിവസം 64 തവണ വീതം ഈ മന്ത്രം ജപിക്കണം. ജപാരംഭത്തിന് കാർത്തിക നക്ഷത്രം ദിനം ഏറ്റവും ഉത്തമമാണ്. ജപദിനങ്ങളിൽ വ്രതമെടുക്കണം
മത്സ്യമാംസാദികൾ ഒഴിവാക്കി ബ്രഹ്മചര്യം പാലിക്കണം. കഴിയുമെങ്കിൽ 18 ദിവസവും ലക്ഷ്മീ ക്ഷേത്രദർശനം നടത്തണം. വളരെക്കൂടുതൽ സാമ്പത്തിക വിഷമതകൾ അനുഭവിക്കുന്നവർ ഈ കർമ്മം മൂന്ന് അല്ലെങ്കിൽ അഞ്ചുമാസം ആവർത്തിക്കേണ്ടി വരും.
ലക്ഷ്മീമന്ത്രം
ഓം ഹ്രീം ഹ്രീം മഹാലക്ഷ്‌മ്യൈ
ധനധാന്യ രത്‌ന സൗഭാഗ്യ സമൃദ്ധിം
മേ ദേഹി ദദാപയ സ്വാഹ:
പാലാഴിമഥന വേളയിൽ ക്ഷീരസാഗരത്തിൽ നിന്നും ഉദ്ഭവിച്ച ലക്ഷ്മീ ഭഗവതി മഹാവിഷ്ണുവിന്റെ പത്നിയാണ്. കാമദേവന്റെ മാതാവായും സങ്കല്പിക്കുന്നു.
എട്ട് ഭാവങ്ങളുള്ള മഹാലക്ഷ്മി ഐശ്വര്യത്തിന്റെയും ധനത്തിന്റെയും ദേവതയും ക്രിയാശക്തിയുടെ പ്രതീകവുമാണ്. നവരാത്രി കാലത്തിനു പുറമെ ദീപാവലി, കൃഷ്ണാഷ്ടമി, കന്നിമാസത്തിലെ മകം, വെള്ളിയാഴ്ച ദിവസങ്ങൾ ലക്ഷ്മീപൂജയ്ക്ക് ഉത്തമമാണ്. ജ്യോതിഷത്തിൽ ശുക്ര ഗ്രഹത്തിന്റെ അധിപയായ ദേവിക്കാണ് സമ്പത്ത്, സൗന്ദര്യം, ആഡംബരങ്ങൾ എന്നിവയുടെ കാരകത്വം.
മൂലമന്ത്രം
ഓം ശ്രീം മഹാലക്ഷ്‌മ്യൈ നമഃ
സംശയ നിവാരണത്തിനും മന്ത്രോപദേശത്തിനും ബന്ധപ്പെടുക:
തന്ത്രരത്നം പുതുമന മഹേശ്വരൻ നമ്പൂതിരി,
+91 094-470-20655
Story Summary: Powerful Lakshmi Mantra for achieving money and wealth