നമ:ശിവായ പാപം അകറ്റി അഭിവൃദ്ധിയേകും
ശിവാരാധനയില്‍ ഏറ്റവും പ്രധാന ദിവസമായ ശിവരാത്രി ഫെബ്രുവരി 21 വെള്ളിയാഴ്ചയാണ്.
ലോകനാഥനായ ജഗത് പിതാവായാണ് ശിവനെ ശിവരാത്രി ദിവസം ആരാധിക്കുന്നതിന് ഏറ്റവും നല്ല ജപമന്ത്രമാണ് നമ:ശിവായ എന്ന പഞ്ചാക്ഷരമന്ത്രം. ഓം എന്നുകൂടി ചേര്‍ത്ത് ഷഡക്ഷരമായും ചൊല്ലാറുണ്ട്. ശിവരാത്രിക്ക് ഈ മന്ത്രം എത്ര കൂടുതൽ ജപിക്കാൻ കഴിയുമോ അത്രയേറെ പുണ്യകരമാണ്. ശിവരാത്രിക്ക് മാത്രമല്ല എല്ലാ ദിവസവും 336 പ്രാവശ്യം ഈ മന്ത്രം ജപിച്ചാൽ എത്ര വലിയ പാപവും അകലും; ജീവിതം അഭിവൃദ്ധിപ്പെടും. ഗൃഹത്തിലോ, ക്ഷേത്രത്തിലോ ഇരുന്ന് ജപിക്കാം. നദീതീരത്തും മലമുകളിലും ഇരുന്ന് ജപിക്കുന്നത് ഏറ്റവും ശ്രേയസ്‌കരം. വെറും നിലത്ത് ഇരുന്ന് ജപിക്കരുത്. പലകയിലോ, കരിമ്പടത്തിലോ, പായയിലോ ഇരുന്ന് ജപിക്കണം. ജപവേളയില്‍ നെയ്‌വിളക്ക് കൊളുത്തുന്നത് ഉത്തമം. ശിവരാത്രി ദിവസം ശിവപ്രീതിക്കായി ക്ഷേത്രങ്ങളിൽ നടത്തുന്ന വഴിപാടുകൾ പെട്ടെന്ന് ഫലം തരും .ശിവപൂജയ്ക്ക് നടത്താവുന്ന പുഷ്പാഞ്ജലി മന്ത്രങ്ങളും ഫലവും:
- ശ്രീരുദ്രമന്ത്രം ………. ദുരിതശാന്തി,
- കാര്യലബ്ധിആയുസൂക്തം ……. രോഗശാന്തി,
- ആരോഗ്യലബ്ധിസംവാദസൂക്തം ……ഐക്യം, ശാന്തി,
- കുടുംബഭദ്രതഅഷേ്ടാത്തരം …….കാര്യസിദ്ധി,
- ഐശ്വര്യലബ്ധിസഹസ്രനാമം ……….ഐശ്വര്യം,
- ശിവപ്രീതിപഞ്ചാക്ഷരം ……. … പാപശമനം,
- ഐശ്വര്യംസ്ഥാണുമന്ത്രം ………മന:ശാന്തി,
- കാര്യവിജയംഅഘോരമന്ത്രം….. . ശത്രുദോഷ,
- ദൃഷ്ടിദോഷശാന്തിപാശുപതമന്ത്രം …… ശത്രുസ്തംഭനം,
- ഭയനിവാരണംരുദ്രസൂക്തം ………. ..ഐശ്വര്യം,
- ധനാഭിവൃദ്ധിഭാഗ്യസൂക്തം ………. ഭാഗ്യം,
- ഐശ്വര്യംപ്രാസാദമന്ത്രം …….. മുന്‍ജന്മദോഷശാന്തി,
- പാപശമനംപഞ്ചബ്രഹ്മന്‍ ……….സര്‍വ്വകാര്യവിജയം,
- പാപശാന്തിതല്പുരുഷന്‍ ………. ..പാപശമനം,
- സമൃദ്ധിഈശാനന്‍ …………..ഐശ്വര്യം,
- ഭാഗ്യംവാമദേവന്‍ ………….കാര്യസിദ്ധി,
- വിഘ്‌നനിവാരണംഅഘോരന്‍ …….: …ശത്രുദോഷശാന്തി,
- ദുരിതശാന്തിസഭ്യോജാതന്‍ ……. മന:ശാന്തി, സമാധാനം
ഈ മന്ത്രങ്ങളെല്ലാം ക്ഷേത്രത്തിൽ പൂജാരിയെക്കൊണ്ട് ചെയ്യിക്കണം. ശിവരാത്രി, തിങ്കള്‍, തിരുവാതിര, പൗര്‍ണ്ണമി ദിനങ്ങളില്‍ കൂവളത്തിലകൊണ്ട് ചെയ്യുന്നത് ഉത്തമം.
തന്ത്രരത്‌നം പുതുമന മഹേശ്വരന്‍ നമ്പൂതിരി
+91 9447020655