Sunday, 24 Nov 2024

നല്ല ഭർത്താവിനെ ലഭിക്കാൻ തിരുവാതിര വ്രതം

വിശ്വനാഥനായ ഭഗവാന്‍ ശ്രീ പരമേശ്വരന്റെ തിരുനാളായ ധനുമാസത്തിലെ തിരുവാതിര വിധി പ്രകാരം അനുഷ്ഠിച്ചാൽ ദാമ്പത്യവിജയമുണ്ടാകും. ദീര്‍ഘമംഗല്യത്തിനും ഉത്കൃഷ്ട ഭര്‍തൃലാഭത്തിനും സുഖസമൃദ്ധവും ധര്‍മ്മനിരതവുമായ ജീവിതത്തിനും കുടുംബബന്ധങ്ങളിലെ അകല്‍ച്ച ഒഴിവാക്കാനും ഈ ദിവസം ഭക്തിപൂർവ്വം വ്രതമെടുത്തത് പ്രാർത്ഥിച്ചാൽ മതി. തിരുവാതിര വ്രതമെടുത്താൽ ഉമയും മഹേശ്വരനും ഒരു പോലെ സംപ്രീതരാകും. നല്ല മംഗല്യ ഭാഗ്യത്തിനും ഭർതൃസൗഭാഗ്യത്തിനും സ്ത്രീകള്‍ക്ക് വ്രതമനുഷ്ഠിക്കാന്‍ ഏറ്റവും ഉത്തമമായ ദിവസം കൂടിയാണ് ധനുമാസത്തിലെ തിരുവാതിര. വളരെയേറെ ചടങ്ങുകളുള്ള ഒരു അനുഷ്ഠാനമാണിത്. ഈ വ്രതമെടുക്കുന്നവര്‍ വ്രതനിഷ്ഠകള്‍ പൂര്‍ണമായും പാലിക്കണം. വ്രതദിവസങ്ങളില്‍ ശിവ–പാര്‍വ്വതി പ്രതിഷ്ഠകളുള്ള ക്ഷേത്രത്തില്‍ രാവിലെയും വൈകിട്ടും ദര്‍ശനം നടത്തി പ്രാര്‍ത്ഥിക്കണം. ശിവന് ധാര, കൂവളമാല, പിന്‍വിളക്ക്, ദേവിക്ക് നെയ്യ് വിളക്ക്, മാല, പായസ നിവേദ്യം തുടങ്ങിയ വഴിപാടുകളും ചെയ്യണം. വ്രതദിവസങ്ങളില്‍ രാവിലെയും വൈകിട്ടും ഓം നമഃശിവായ മന്ത്രം 108 പ്രാവശ്യവും ഓംഹ്രീം നമഃ മന്ത്രം 36 പ്രാവശ്യവും ജപിക്കുന്നതും ക്ഷേത്രത്തില്‍ നിര്‍മ്മാല്യദര്‍ശനം, ഉഷഃപൂജ, ഉച്ചപൂജ, അത്താഴപൂജ എന്നിവയില്‍ പങ്കുചേരുന്നതും ഐശ്വര്യദായകമാണ്. തിരുവാതിരയുടെ പിറ്റേന്ന് ശിവ–പാര്‍വ്വതി ക്ഷേത്രദര്‍ശനം നടത്തി വ്രതം അവസാനിപ്പിക്കാം. ശിവ–പാര്‍വ്വതി ക്ഷേത്രത്തില്‍ ദര്‍ശനം നടത്താന്‍ കഴിയാത്തവര്‍ ശിവക്ഷേത്രത്തിലോ, ദേവീ ക്ഷേത്രത്തിലോ ദര്‍ശനവും പ്രാര്‍ത്ഥനയും നടത്തിയാൽ മതി.

error: Content is protected !!
Exit mobile version