Saturday, 23 Nov 2024

നവഗ്രഹങ്ങൾക്ക് രാശി മാറ്റം;
ഈ നക്ഷത്രക്കാർ സൂക്ഷിക്കുക

പ്രൊഫ. ദേശികം രഘുനാഥന്‍
വ്യാഴവും ശനിയും, രാഹുകേതുക്കളുമുള്‍പ്പെടെ നവഗ്രഹങ്ങളും 1197 മീനം, മേടം മാസങ്ങളിൽ രാശി മാറുന്നു. ഇതില്‍ ശനി മിഥുന മാസത്തിൽ വക്രത്തിലും സഞ്ചരിക്കുന്നു. അപ്രദക്ഷിണമായി സഞ്ചരിക്കുന്ന രാഹു കേതുക്കളും ശനിയെപ്പോലെ വക്രസഞ്ചാരം അതിന്റെ സ്വത:സിദ്ധ രീതിയില്‍ ഈ വര്‍ഷം നടത്തുന്നു. എന്നാല്‍ ചൊവ്വയില്‍ വക്രസ്വഭാവം രാശിമാറ്റത്തില്‍ കാണുന്നില്ല.

നവഗ്രഹങ്ങൾക്ക് സംഭവിക്കുന്ന ഈ മാറ്റങ്ങൾ അശ്വതി മുതല്‍ രേവതി വരെ എല്ലാ നക്ഷത്രക്കാരെയും ബാധിക്കും. അതിനാൽ എല്ലാവരും അവരവരുടെ ഈശ്വരാധീനവും, ദൈവാധീനവും വര്‍ദ്ധിപ്പിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. അതുപോലെ വ്യാഴം, രാഹു, ശനി, കേതു, ചൊവ്വ ദശ അനുഭവിക്കുന്നവര്‍ക്ക് അപ്രതീക്ഷിതമായ ഉയര്‍ച്ചയും താഴ്ചയും, ആഘാതവും ഉണ്ടാകാന്‍ സാദ്ധ്യത കൂടുതലാണ്. ഒരു ജാഗ്രത ഈ ദശക്കാര്‍ നിലനിര്‍ത്തുന്നത് ഗുണം ചെയ്യും.

ഉത്രാടം, തിരുവോണം, അവിട്ടം, ചതയം, പൂരുരുട്ടാതി, ഉത്തൃട്ടാതി, രേവതി, രോഹിണി, മകയിരം, തിരുവാതിര, പുണർതം, പൂയം, ആയില്യം, മകം, പൂരം, ചിങ്ങക്കൂറ് ഉത്രം, ചോതി, വിശാഖം, അനിഴം, തൃക്കേട്ട നക്ഷത്രക്കാര്‍ കൂടുതല്‍ കരുതലും, ജാഗ്രതയും ഒപ്പം ഈശ്വരാധീനം നഷ്ടപ്പെടാതെ സ്വയം ശ്രദ്ധിക്കുന്നതും ഗുണം ചെയ്യും.

നവഗ്രഹ മാറ്റ ഫലമായി ലോകത്ത് നിലവിലുള്ള പ്രശ്‌നങ്ങള്‍ തുടരുമ്പോഴും സാരമായ ഒരു സാമൂഹിക, ജീവിത, വീക്ഷണ പരിവര്‍ത്തനം എവിടെയും ഉണ്ടാകും. മകരം മുതൽ ശക്തിപ്പെട്ട കാലുഷ്യം നിറഞ്ഞ അന്തരീക്ഷം മീനത്തോടെ കൂടുതല്‍ ശക്തിപ്പെടാനും സാദ്ധ്യതയുണ്ട്. അപ്പോള്‍ ഉന്നതസ്ഥാനീയരായ വ്യക്തികള്‍ക്ക് അവിചാരിതമായ ഭാഗ്യദോഷം കടന്നെത്തുകയും, ചില ഭരണകൂടങ്ങൾക്ക് തന്നെ വ്യതിയാനം സംഭവിക്കാനും സാദ്ധ്യതയുണ്ട്. ഭാരതം ഗൗരവമുള്ള ഒരു പ്രതിസന്ധിയെ മീനം മുതലങ്ങോട്ട് അഭിമുഖീകരിക്കേണ്ടി വരും. എന്നാല്‍ ഭാഗ്യംകൊണ്ട് ഉലച്ചിലേ ഉണ്ടാകൂ; ഒടിഞ്ഞുവീഴില്ല. ഭരണ സംവിധാനം മുന്നോട്ട് നീങ്ങും.

പ്രൊഫ. ദേശികം രഘുനാഥന്‍,

+91 8078022068

Story Summary: Navagraha Transit predictions during
1197 Meenam and Medam Months


error: Content is protected !!
Exit mobile version