Saturday, 23 Nov 2024

നവരാത്രി കാലത്ത് എല്ലാവരും ജപിക്കേണ്ട 18 ഗായത്രി മന്ത്രങ്ങൾ കേൾക്കാം

എല്ലാ മന്ത്രങ്ങളുടെയും മാതാവാണ് ഗായത്രി മന്ത്രം. ഗായത്രി മന്ത്രജപം കൂടാതെയുള്ള ഒരു മന്ത്രജപവും ഫലം തരുന്നില്ല. മന്ത്രങ്ങളിൽ ഗായത്രിയെക്കാൾ ശ്രേഷ്ഠമായി മറ്റൊന്നില്ല. ഭക്തരിൽ ഇത്ര മേൽ സ്ഥാനം നേടിയ മറ്റൊരു മന്ത്രവുമില്ല. ഗായത്രി ജപിക്കുന്നതും കേൾക്കുന്നതും ഒരുപോലെ പുണ്യമാണ്. നിത്യവും ഗായത്രി ജപിക്കുന്നവരെ ഗ്രഹദോഷങ്ങൾ ബാധിക്കില്ല. ഒരു നേരം കുറഞ്ഞത് പത്തു തവണയെങ്കിലും ജപിക്കണം; അല്ലെങ്കിൽ കേൾക്കണം. ഗായത്രി ഉപദേശം യഥാവിധി നേടി ജപം ചെയ്ത ശേഷം മാത്രമാണ് മറ്റ് മന്ത്രങ്ങൾ ജപിക്കാൻ ഒരു സാധകൻ അർഹത നേടുന്നത്. സൂര്യഭഗവാനോടുള്ള പ്രാർത്ഥനയാണ് ഗായത്രി മന്ത്രം. ലോകം മുഴുവൻ പ്രകാശം പരത്തുന്ന സൂര്യഭഗവാൻ അതുപോലെ നമ്മുടെ ബുദ്ധിയേയും പ്രകാശിപ്പിക്കട്ടെ എന്നാണ്‌ പ്രാർത്ഥനയുടെ സാരം. ഈ മന്ത്രത്തിന്റെ ദേവതയായ ഗായത്രിദേവിക്ക് 5 മുഖവും പത്ത് കൈകളുമുണ്ട്. സൂര്യമണ്ഡലത്തിൽ കുടികൊള്ളുന്ന ഗായത്രി ഭഗവതി ആദിപരാശക്തി തന്നെയാണ്. വ്യത്യസ്തമായ ധാരാളം ഗായത്രി മന്ത്രങ്ങൾ നമ്മൾ ജപത്തിന് ഉപയോഗിക്കാറുണ്ട്. അതിൽ ഏറ്റവും പ്രസിദ്ധം ഓം ഭൂർഭുവ: സ്വ: തത് സവിതുർവരേണ്യം ഭർഗോ ദേവസ്യ ധീമഹി ധിയോ യോ ന: പ്രചോദയാത് എന്ന ഗായത്രി മന്ത്രമാണ്. ഇത് കൂടാതെ ഒരോ ദേവന്മാർക്കും ദേവിമാർക്കും വ്യത്യസ്ത ഗായത്രികൾ ഉണ്ട്. അതിൽ 18 ഗായത്രികൾ ഭക്തി പ്രഹർഷവും പ്രാർത്ഥനാ സുഭഗതയും നിറച്ച് പ്രസിദ്ധ ഗായകരായ ഡോ. മാധവദാസ് കനിശേരിയും പത്നി ഡോ. ശ്രീജാ ജെയും ചേർന്ന് ആലപിക്കുന്നു. ഇതിന് സംഗീതം പകർന്നത് ഈ ഡോക്ടർ ദമ്പതികളുടെ ഇളയ മകൻ ആറാം ക്ലാസ് വിദ്യാർത്ഥിയായ അഭിനന്ദ് എം.നായരാണ്. ഛായാഗ്രഹണം: മൂത്ത മകൻ അരവിന്ദ് എം നായർ. എഡിറ്റിംഗ്: ദേവാനന്ദ്ദേവ.

ഗായത്രി മന്ത്രങ്ങൾ ജപിക്കാൻ ഏറ്റവും ഉത്തമമായ കാലമാണ് നവരാത്രി ദിനങ്ങൾ. ഭജിക്കുന്ന ഏതൊരാളെയും രക്ഷിക്കുന്ന ഈ വിശിഷ്ട മന്ത്രം നവരാത്രിയുടെ 9 ദിവസവും കഴിയുന്നത്ര തവണ ജപിക്കണമെന്ന് പ്രസിദ്ധ താന്ത്രിക – മാന്ത്രിക ആചാര്യൻ പുതുമന മഹേശ്വരൻ നമ്പൂതിരി ഉപദേശിക്കുന്നു. പുണ്യം നിറയുന്ന നവരാത്രി ദിനങ്ങളിൽ നടത്തുന്ന ചെറിയൊരു ജപംപോലും വളരെയധികം ഫലസിദ്ധി പ്രദാനം ചെയ്യുമെന്ന് ആചാര്യൻ പറയുന്നു. പുതുമന മഹേശ്വരൻ നമ്പൂതിരി പരിശോധിച്ച് തെറ്റ് തിരുത്തി ശുദ്ധി വരുത്തിയ ഗായത്രി മന്ത്രങ്ങളാണ് ഭക്തജനങ്ങൾ കേട്ട് പ്രാർത്ഥിക്കാൻ വേണ്ടി ഡോ. മാധവദാസ് കനിശേരിയും പത്നി ഡോ.ശ്രീജയും കൂടി ആലപിച്ചിരിക്കുന്നത്. ഭക്തജനങ്ങൾക്കെല്ലാം തന്നെ തീർച്ചയായും ഇത് ദിവ്യാനുഭൂതി പകരും. ഭക്തർക്ക് പ്രയോജനപ്രദമായ ഇത്തരം വീഡിയോകൾ പതിവായി ലഭിക്കാൻ നേരം ഓൺലൈൻ യൂ ട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക. ബെൽ ഐക്കൺ പ്രസ് ചെയ്യുക.

https://m.youtubecom/channel/UCFsbg8xBbicWl-ll8HaIxVg

ഈ വീഡിയോ ഷെയർ ചെയ്ത് പരമാവധി ഭക്ത ജനങ്ങളിൽ എത്തിക്കുക. വീഡിയോയുടെ യൂട്യൂബ് ലിങ്ക് താഴെ:

Singers: Dr. Madhavadas kanisseri,
Dr. Sreeja j,
Composer : Abhinand M Nair
Camera : Aravind M
Editing : Devanand Deva
Narration : Puthumana Maheswaran Namboothiri

You Tube by
Neramonline.com

error: Content is protected !!
Exit mobile version