നാടുവിട്ടു പോയവർ തിരിച്ചുവരാൻ ഗണപതിക്ക് മുക്കുറ്റി പുഷ്പാഞ്ജലി
ഗണപതിക്ക് മുക്കുറ്റി പുഷ്പാഞ്ജലി ചെയ്താൽ നാടുവിട്ടുപോയവരും അകന്നു കഴിയുന്നവരും തിരിച്ച് വീട്ടിൽ വരും. 108 മുക്കുറ്റിച്ചെടി വാടാതെ വേരോടും പൂവോടും കൂടിയെടുത്ത് ത്രിമധുരത്തിൽ മുക്കി 108 തവണ ഗണപതിമന്ത്രം ചൊല്ലി പൂജ ചെയ്യുന്നതാണ് മുക്കൂറ്റി പുഷ്പാഞ്ജലി . ഇത് വിനായകഭഗവാന് ഏറ്റവും പ്രിയംകരമാണ്. മള്ളിയൂരിലെ മഹാഗണപതിക്ക് ഈ വഴിപാട് നടത്താറുണ്ട്. വിനായക ചതുർത്ഥിക്കും മാസത്തിലെ ആദ്യവെള്ളിയാഴ്ചക്കും ഈ പുഷ്പാഞ്ജലി ചെയ്താൽ നാടുവിട്ട് അകന്നു കഴിയുന്ന വേണ്ടപ്പെട്ടവരും വീടുവിട്ട് ഇറങ്ങിപ്പോയവർ പോലും മൂന്നു മാസത്തിനുള്ളിൽ തിരിച്ചുവരും. വിഘ്‌നേശ്വരന്റെ താഴെപ്പറയുന്ന പത്ത് നാമങ്ങൾ ദിവസവും ചൊല്ലി ഗണപതി നമസ്‌കാരം ചെയ്യുന്നത് അകന്നു കഴിയുന്നവരും വീടുവിട്ടു പോയവരും സുരക്ഷിതരായി തിരികെയെത്താൻ നല്ലതാണ്.
ഓം ഗണാധിപായ നമ:
ഓം ഗൗരീസുമനസേ നമ:
ഓം അഘനാശനായ നമ:
ഓം ഏകദന്തായ നമ:
ഓം സർവ്വസിദ്ധിപ്രദായിന്യൈ നമ:
ഓം വിനായക ഭഗവതേ നമ:
ഓം ഈശപുത്രായ നമ:
ഓം കുമാര ഗുരവേ നമ:
ഓം ജഭവക്ത്രായ നമ:
ഓം മൂഷിക വാഹനായനമ:
-എം.നന്ദകുമാർ
(റിട്ട.ഐ എ എസ് ഉദ്യോഗസ്ഥനും പ്രസിദ്ധ പ്രാസംഗികനും ക്വിസ് മാസ്റ്ററും മോട്ടിവേഷണൽ പ്രഭാഷകനും മികച്ച അസ്ട്രോളറും സംഖ്യാശാസ്ത്രത്തിലും ഹസ്തരേഖാശാസ്ത്രത്തിലും മഹാ പണ്ഡിതനുമാണ് എം.നന്ദകുമാർ )