Saturday, 23 Nov 2024

നാളികേരം ദാനം ചെയ്യുക; പരമശിവനെ മൃത്യുഞ്ജയ ഭാവത്തിൽ ഭജിക്കുക

നിത്യജ്യോതിഷം
(ലഘുപരിഹാരങ്ങൾ സഹിതം)

2022 മേയ് 15, ഞായർ
കലിദിനം 1871249
കൊല്ലവർഷം 1197 ഇടവം 01
(൧൧൯൭ മേടം ൦൧ )
ശകവർഷം 1944 വൈശാഖം 25
തമിഴ് വർഷം ശുഭകൃത് വൈകാശി 01

ഉദയം 06:04 അസ്തമയം 06:37 മിനിറ്റ്
ദിനമാനം 12 മണിക്കൂർ 33 മിനിറ്റ്
രാത്രിമാനം 11 മണിക്കൂർ 27 മിനിറ്റ്

ഇത് അടിസ്ഥാനമാക്കിയുള്ള ഇന്നത്തെ കൃത്യമായ

രാഹുകാലം വൈകിട്ട് 05.02 മുതൽ 06.37 വരെ
(യാത്ര ആരംഭിക്കുന്നതിന് മാത്രം വർജ്ജ്യം)
ഗുളികകാലം പകൽ 03.28 മുതൽ 05.02 വരെ (എല്ലാ ശുഭകാര്യങ്ങൾക്കും വർജ്ജ്യം)
യമഗണ്ഡകാലം പകൽ 12.20 മുതൽ 01.54 വരെ (ശുഭകാര്യങ്ങൾക്കു വർജ്ജ്യം)

ഗ്രഹാവസ്ഥകൾ
ശുക്രൻ ഉച്ചത്തിൽ ബുധൻ വക്രമൗഢ്യത്തിൽ വ്യാഴം സ്വക്ഷേത്രത്തിൽ ശനി മൂല ത്രികോണക്ഷേത്രത്തിൽ.

ഗ്രഹങ്ങളുടെ നക്ഷത്രചാരം
സൂര്യൻ കാർത്തിക (കാർത്തിക ഞാറ്റുവേല) ചൊവ്വ പൂരുരുട്ടാതിയിൽ ബുധൻ കാർത്തികയിൽ വ്യാഴം
ഉത്തൃട്ടാതിയിൽ ശുക്രൻ രേവതിയിൽ ശനി അവിട്ടത്തിൽ
രാഹു കാർത്തികയിൽ കേതു വിശാഖത്തിൽ

പകൽ രാശി പ്രമാണം
കാലത്ത് 08:09 വരെ ഇടവം (ശുഭം )
പകൽ 10:20 വരെ മിഥുനം (ശുഭം) പകൽ 12:28 വരെ
കർക്കടകം (ശുഭം) വൈകിട്ട് 02:28 വരെ ചിങ്ങം (അശുഭം) പകൽ 04:27 വരെ കന്നി (ശുഭം) പകൽ 06:31 വരെ തുലാം (അശുഭം) തുടർന്ന് വൃശ്ചികം

ഗോധൂളി മുഹൂർത്തം
പകലിന്റെ മുപ്പതാമത്തെ ഭാഗമായതും
ശുഭ കാര്യങ്ങൾക്കു ചേർന്നതുമായ ഗോധൂളി മുഹൂർത്തം
വൈകിട്ട് 06:22 മുതൽ 06:46 വരെ

ഈശ്വരപ്രീതി കാര്യങ്ങൾക്ക്
ഈശ്വരപ്രീതികരമായ കാര്യങ്ങൾക്ക്
ഉപയോഗിക്കാവുന്ന സമയങ്ങൾ

ബ്രാഹ്മമുഹൂർത്തം 04:35 മുതൽ 05:21 വരെ
പ്രാതഃസന്ധ്യ വെളുപ്പിന് 04:58 മുതൽ06:07 വരെ
സായംസന്ധ്യ വൈകിട്ട് 06:35 മുതൽ 07:44 വരെ

നക്ഷത്രം
വൈകിട്ട് 03:35 വരെ ചോതി തുടർന്ന് വിശാഖം
തിഥി
പകൽ 12:46 വരെ ശുക്ലപക്ഷ ചതുർദ്ദശി തുടർന്ന് പൗർണ്ണമി

ശുഭ കാര്യങ്ങൾ ചെയ്യുന്നതിന് ചേർന്ന ദിനമല്ല
സത്സന്താനയോഗമുള്ള ദിനമാണ്
സിസേറിയൻ പ്രസവം ആവാം

ശ്രാദ്ധം
മാസത്തിലെ വിശാഖം, പൗർണ്ണമി ശ്രാദ്ധം, ആചരിക്കേണ്ടത് ഇന്നാണ്.

പ്രതികൂലം
രോഹിണി, അത്തം, പൂരം , ആയില്യം
നാളുകാർക്ക് ദിനം പ്രതികൂലം.
അനുകൂലം
ചിത്തിര, അവിട്ടം, ഉത്രം, ഉത്രാടം, പുണർതം
നാളുകാർക്ക് ദിനം അനുകൂലം

വാരാധിപൻ സൂര്യൻ
ദിവസ ഗുണ വർദ്ധനവിന്
ദിവസ ഗുണ വർദ്ധനയ്ക്ക് പരമശിവനെ
മൃത്യുഞ്ജയ ഭാവത്തിൽ ഭജിക്കുക.
ഒരു ധ്യാനം ചേർക്കുന്നു:
ചന്ദ്രാർക്കാഗ്നി വിലോചനം സ്മിതമുഖം
പദ്മദ്വയാന്ത: സ്ഥിതം
മുദ്രാപാശ മൃഗാക്ഷ സൂത്ര വിലസത്-
പാണീം ഹിമാംശുപ്രഭം
കോടീന്ദു പ്രഗള ത്സു ധാ പ്ലുതഃ തനും
ഹാരാദി ഭൂഷോജ്ജ്വലം
കാന്തം വിശ്വ വിമോഹനം പശുപതിം
മൃത്യുംഞ്ജയം ഭാവയേത്

ലാൽ – കിതാബ് പരിഹാരം
ദിവസത്തിന് ചേർന്ന ലാൽ – കിതാബ് നിർദ്ദേശം:
നാളികേരം ദാനം ചെയ്യുക

ഇന്നത്തെ നിറം
ദിവസത്തിന് ചേർന്ന നിറം: ചുവപ്പ് , കാഷായ നിറം.
പ്രതികൂല നിറം: കറുപ്പ്, നീല.

രവി പീഡകൾ മാറാൻ
ഇന്ന് ഞായറാഴ്ച. ജനനസമയത്ത് സൂര്യന് നീചം, മൗഢ്യം, ദുർബ്ബല ക്ഷേത്ര സ്ഥിതി എന്നിവയുള്ളവർ, സൂര്യന്റെ ദശാപഹാര ഛിദ്രങ്ങളിൽ കഴിയുന്നവർ, പിതൃ ദോഷമുള്ളവർ, അഹിതമായ ഭക്ഷണ രീതി അവലംബിച്ചവർ, മൃഗഹത്യാ പാപമുള്ളവർ ,മദ്യപാനത്താൽ വിഷമിക്കുന്നവർ മേടം, തുലാം ഇവ ജനന ലഗ്നമോ ജന്മ രാശിയോ ആയിട്ടുള്ളവർ ഇവർക്ക് ജപിക്കുവാൻ സൂര്യന്റെ പീഡാഹാര സ്തോത്രം ചേർക്കുന്നു. ഉദിച്ച് ഒരു മണിക്കൂറിനുള്ളിൽ (സൂര്യ ഹോരയിൽ) ഭക്തിയോടെ ജപിക്കുക:

ഗ്രഹാണാമാദിരാദിത്യോ
ലോകരക്ഷണ കാരക:
വിഷമസ്ഥാന സംഭൂതാം
പീഢാം ഹരതു മേ രവി:

(ഗണിത സ്ഥലം: ചങ്ങനാശ്ശേരി)
വി സജീവ് ശാസ്‌താരം, + 91 9656377700
ശാസ്‌താരം അസ്‌ട്രോളജി, പെരുന്ന, ചങ്ങനാശ്ശേരി
sastharamastro@gmail.com
www.sastharamastro.in

Story Summary: Nithya Jothisham: Accurate Malayalam Panchangam With Events and Fasts by Sajeev Sastharam

Copyright 2022 Neramonline.com. All rights reserved

error: Content is protected !!
Exit mobile version