Friday, 1 Nov 2024

നിത്യവും പ്രഭാതത്തിൽ ജപിച്ചാൽ
ഇത് എന്തും തരുന്ന കാമധേനു

മംഗള ഗൗരി
ശ്രീശങ്കരചാര്യ വിരചിതമായ സൗന്ദര്യലഹരി നിത്യവും പ്രഭാതത്തിൽ പൂർണ്ണമായും പാരായണം ചെയ്താൽ ആഗ്രഹിക്കുന്നതെന്തോ അത് സാധ്യമാകും. ഒരോ അക്ഷരത്തിലും മന്ത്രചൈതന്യം അടങ്ങിയിരിക്കുന്നു എന്നതാണ് സൗന്ദര്യലഹരിയുടെ മഹാത്മ്യം. അതിനാൽ സൗന്ദര്യലഹരിയെ ഉത്തമ മന്ത്രശാസ്ത്രഗ്രന്ഥമായി കണക്കാക്കുന്നു. മന്ത്രങ്ങളിലെ കാമധേനു എന്നാണ് സൗന്ദര്യലഹരിയെ വിശേഷിപ്പിക്കുന്നത്. ഇത് ജപിക്കുന്ന ദിനങ്ങളിൽ വ്രതമെടുത്താൽ കൂടുതൽ നല്ലത്.

ആദിപരാശക്തിയെ, മഹാത്രിപുരസുന്ദരിയെ സ്തുതിക്കുന്ന സൗന്ദര്യലഹരിയിലെ ഓരോ ശ്ലോകത്തിന്റെയും ജപത്തിന് പ്രത്യേകം പ്രത്യേകം ഫലങ്ങൾ പറയുന്നുണ്ട്. ഈ ശ്ലോകങ്ങൾ തന്നെ പൂജകൾക്കും യന്ത്രങ്ങൾ എഴുതുന്നതിനും ഉപയോഗിക്കുന്നു. ഒരോ ശ്ലോകങ്ങൾ മാത്രം 21, 41, 64, 108 എന്നീ തവണ ക്രമത്തിലും ജപിക്കാം.

ആഗ്രഹസാഫല്യത്തിന് സ്ഥിരം ജപിക്കാവുന്ന ചില ശ്ലോകങ്ങൾ താഴെ പറയുന്നു. സർവവശ്യം, സന്താനലാഭം, വിദ്യാലാഭം, പാണ്ഡിത്യം, സർപ്പദോഷശാന്തി, സർവദോഷനിവാരണം, ആപദ് മോചനം, ധനലാഭം, ബുദ്ധിശക്തി, ബാധാദോഷശാന്തി,
ഭർത്തൃവശ്യം, സ്ത്രീ രോഗശാന്തി, ഉദ്ദിഷ്ട കാര്യസിദ്ധി, ആഗ്രഹസാഫല്യം, പ്രശസ്തി എന്നിവ നേടുന്നതിനുള്ളതാണ് 12 ശ്ലോകങ്ങൾ. ഇതിൽ നിന്ന് ആവശ്യാനുസരണം നിങ്ങൾക്ക് യുക്തമായത് തിരഞ്ഞെടുത്ത് ജപിച്ച് ആഗ്രഹസാഫല്യം നേടുക:

  • സകല ജനവശ്യം………………………..ശ്ലോകം 5
  • സന്താനലാഭം……………………………..ശ്ലോകം 6
  • വിദ്യാലാഭം, പാണ്ഡിത്യം………………ശ്ലോകം 16
  • സർപ്പദോഷശാന്തി…………………….ശ്ലോകം 20
  • സർവദോഷനിവാരണം……………..ശ്ലോകം 24
  • ആപദ് മോചനം…………………………ശ്ലോകം 28
  • ധനലാഭം…………………………………….ശ്ലോകം 33
  • ബുദ്ധിശക്തി……………………………….ശ്ലോകം 34
  • ബാധാദോഷശാന്തി……………………..ശ്ലോകം 44
  • ഭർത്തൃവശ്യം, സ്ത്രീ രോഗശാന്തി….ശ്ലോകം 64
  • ഉദ്ദിഷ്ട കാര്യസിദ്ധി……………………….ശ്ലോകം 70
  • ആഗ്രഹസാഫല്യം, പ്രശസ്തി……….ശ്ലോകം 94

Story Summary: Significance and Benefits of Soundarya Lahari chanting


error: Content is protected !!
Exit mobile version