Friday, 22 Nov 2024

നിലവിളക്കിലെ രഹസ്യങ്ങള്‍

ഐശ്വര്യത്തിന്റെയും മംഗളത്തിന്റെയും പ്രതീകമാണ് നിലവിളക്ക്. പൂജകള്‍ക്കും മംഗളകര്‍മ്മങ്ങള്‍ക്കും നിലവിളക്ക് ഒഴിച്ചുകൂടാനാവാത്തതാണ്. ഭഗവതി സേവയില്‍ ദേവതയെ ആവാഹിക്കുന്നത് വിളക്കിലേക്കാണ്. വീട്ടില്‍ തൂക്കുവിളക്ക്, തിരിത്തട്ടുകളുള്ള വിളക്ക് ഇവ ഉപയോഗിക്കാന്‍ പാടില്ല. രണ്ടുതട്ടുള്ള വിളക്ക്, ലക്ഷ്മി വിളക്ക് തുടങ്ങിയവയാണ് ഭവനങ്ങളില്‍ കൊളുത്തേണ്ടത്. കത്തിമ്പോള്‍ എണ്ണ കാലുന്ന നിലവിളക്ക്  ഒഴിവാക്കണം: അത് മൃത്യുദോഷമുണ്ടാക്കും. കരിപിടിച്ച വിളക്കും പൊട്ടിയ വിളക്കും ഉപയോഗിക്കുന്നത് ഐശ്വര്യക്ഷയത്തിന് കാരണമാകും. ഒരു തിരിയായി വിളക്ക് കൊളുത്തരുത്. അങ്ങനെ ചെയ്താൽ രോഗ ദുരിതമാണ് ഫലം ; കൈതൊഴും പോലെ രണ്ടുതിരികള്‍ കൂട്ടിയോജിപ്പിച്ച് ഒരു ദിക്കിലേക്ക് ദീപം തെളിക്കണം. രാവിലെ ഒരു ദീപം കിഴക്കോട്ട്. സന്ധ്യയ്ക്ക് രണ്ടു ദീപങ്ങള്‍- കിഴക്കോട്ടും പടിഞ്ഞാറോട്ടും. ഇതാണ് വീട്ടില്‍ വിളക്ക് കൊളുത്തേണ്ട രീതി. നില വിളക്കിനെക്കുറിച്ചുള്ള സങ്കല്പം ഇങ്ങനെ:

 

അടിഭാഗം: ബ്രഹ്മാവ്
തണ്ട്: വിഷ്ണു
മുകൾഭാഗം:  ശിവൻ
നാളം: ലക്ഷ്മി
പ്രകാശം: സരസ്വതി
നാളത്തിലെ ചൂട്: പാർവ്വതി
എണ്ണ:  വിഷ്ണു
തിരി: ശിവൻ

 

കിഴക്ക്  നോക്കി നിന്ന്   കത്തിച്ചാൽ:  ദുഃഖങ്ങൾ ഒഴിയും
പടിഞ്ഞാറ്  നോക്കി നിന്ന്   കത്തിച്ചാൽ: കടബാധ്യത തീരും
വടക്ക് നോക്കി നിന്ന്  കത്തിച്ചാൽ: സമ്പത്ത് വർദ്ധിക്കും
നിലവിളക്കിൽ ഇടാൻ  ഏറ്റവും ശേഷ്ഠമായ തിരി:  പഞ്ഞി കൊണ്ട് ഉണ്ടാക്കിയത്.
ചുവപ്പ് തിരിയില് നിലവിളക്ക് കത്തിച്ചാൽ:  വിവാഹ തടസ്സം നീങ്ങും
മഞ്ഞതിരിയില് നിലവിളക്ക് കത്തിച്ചാൽ:  മാനസ്സിക ദുഃഖ നിവാരണം

 

രണ്ടു തിരിയിട്ട ദീപം :  ധനലാഭം
മൂന്നു തിരിയിട്ട ദീപം  :  അജഞ്ഞത
നാല് തിരിയിട്ട ദീപം : ദാരിദ്രം
അഞ്ച് തിരിയിട്ട ദീപം : ഐശ്വര്യം
error: Content is protected !!
Exit mobile version