Sunday, 24 Nov 2024

പഞ്ചമി തിഥിയിൽ സ്‌കന്ദമാതാ സ്തുതി; സന്താനലാഭം, കുടുംബസൗഖ്യം, വിദ്യ തരും

സജീവ് ശാസ്‌താരം
നവരാത്രിയുടെ അഞ്ചാമത്തെ ദിവസത്തിൽ സ്‌കന്ദമാതാവായി ദേവിയെ പൂജിക്കുന്നു. കുമാരീപൂജയിൽ ആറുവയസുള്ള പെൺകുട്ടിയെ കാളീസങ്കല്പത്തിൽ പൂജിക്കുന്നു. സ്‌കന്ദനെ മടിയില്‍ വച്ച് സിംഹത്തിന്റെ പുറത്ത് ഇരു കരങ്ങളിലും താമരപ്പൂ പിടിച്ചിരിക്കുന്ന വിധത്തിലാണ് സ്‌കന്ദമാതാ ഭാവത്തെ വര്‍ണ്ണിച്ചിരിക്കുന്നത്. പഞ്ചമി തിഥിയിൽ ഈ ഭാവത്തില്‍ ദേവിയെ ആരാധിച്ചാൽ സന്താനലാഭം, കാര്യസിദ്ധി, വിദ്യാലാഭം, കുടുംബസൗഖ്യം ഇവ കൈവരിക്കുവാനാണ് ബുധ ഗ്രഹ ദോഷം മാറ്റാനും സ്‌കന്ദമാതാവിനെ ഭജിക്കണം. ചുവന്ന പുക്കളാണ് ദേവിക്ക് പ്രിയം. മാതൃ നിർവിശേഷമായ സ്നേഹത്തോടെ സകല ചരാചരങ്ങളെയും ചേർത്ത് പിടിച്ച് സംരക്ഷിക്കുന്ന സ്കന്ദജനനിയുടെ ധ്യാനം പ്രാർത്ഥന ഇവ താഴെ ചേർക്കുന്നു:

സ്കന്ദജനനിയുടെ ധ്യാനം
സിംഹാസനഗതാ നിത്യം പദ്മാശ്രിതകരദ്വയാ
ശുഭദാസ്തു സദാ ദേവീ സ്‌കന്ദമാതാ യശസ്വിനീ

ധ്യാനം
വന്ദേ വാഞ്ചിത കാമാര്‍ഥേ
ചന്ദ്രാർദ്ധാകൃതശേഖരാം
സിംഹാരൂഢാ ചതുര്‍ഭുജാ
സ്‌കന്ദമാതാ യശസ്വനീ

ധവളവര്‍ണാ വിശുദ്ധചക്രസ്ഥിതാ
പഞ്ചമദുര്‍ഗാ ത്രിനേത്രാ
അഭയപദ്മയുഗ്മകരാം ദക്ഷിണ
ഊരുപുത്രധരാം ഭജേഽം പട്ടാംബരപരിധാനാ
മൃദുഹാസ്യാ നാനാലങ്കാരഭൂഷിതാം
മഞ്ജീരഹാരകേയൂരകിങ്കിണീ
രത്നകുണ്ഡലധാരിണീം

പ്രഭുല്ലവദനാം പല്ലവാധരാം
കാന്തകപോലാം പീനപയോധരാം
കമനീയാം ലാവണ്യാം
ചാരൂത്രിവലീം നിതംബനീം

സ്തോത്രം
നമാമി സ്‌കന്ദമാതാരം സ്കന്ധധാരിണീം
സമഗ്രതത്ത്വ സാഗരാമപാര പാരഗഹരാം

ശശിപ്രഭാം സമുജ്ജ്വലാം സ്ഫുരച്ഛശാങ്കശേഖരാം
ലലാടരത്നഭാസ്കരാം ജഗത്പ്രദീപ്തഭാസ്കരാം

മഹേന്ദ്രകശ്യപാര്‍ചിതാം സനത്കുമാരസംസ്തുതാം
സുരാസുരേന്ദ്രവന്ദിതാം യഥാര്‍ഥനിര്‍മലാദ്ഭുതാം

അതര്‍ക്യരോചിരൂവിജാം വികാരദോഷവര്‍ജിതാം
മുമുക്ഷുഭിര്‍വിചിന്തിതാം വിശേഷതത്ത്വമൂചിതാം

നാനാലങ്കാരഭൂഷിതാം മൃഗേന്ദ്രവാഹനാഗ്രതാം
സുശുദ്ധതത്ത്വതോഷണാം ത്രിവേദമാരഭാഷണാം
സുധാര്‍മികൌപകാരിണീം സുരേന്ദ്രവൈരിഘാതിനീം
ശുഭാം സുപുഷ്പമാലിനീം സുവര്‍ണകല്‍പശാഖിനീം

തമോഽന്ധകാരയാമിനീം ശിവസ്വഭാവകാമിനീം
സഹസ്രസൂര്യരാജികാം ധനഞ്ജയോഗ്രകാരികാം

സുശുദ്ധകാലകന്ദലാം സുഭൃങ്ഗകൃന്ദമഞ്ജുലാം
പ്രജായിനീം പ്രജാവതീം നമാമി മാതരം സതീം

സ്വകര്‍മധാരണേ ഗതിം ഹരിം പ്രയച്ഛ പാര്‍വതീം
അനന്തശക്തികാന്തിദാം യശോഽഥ ഭുക്തിമുക്തിദാം

പുനഃപുനര്‍ജഗദ്ധിതാം നമാംയഹം സുരാര്‍ച്ചിതാം
ജയേശ്വരി ത്രിലാചനേ പ്രസീദ ദേവി പാഹി മാം

ജപമന്ത്രം
ഓം ദേവി സ്കന്ദമാതായൈ നമഃ

സജീവ് ശാസ്‌താരം, + 91 9656377700
ശാസ്‌താരം അസ്‌ട്രോളജി, പെരുന്ന, ചങ്ങനാശ്ശേരി
sastharamastro@gmail.com
www.sastharamastro.in

Story Summary: Navaratri Fifth Day Worshipp: Goddess Skandamata the fifth form of Goddess Parvati (Durga) Dhayanam and Stotram

error: Content is protected !!
Exit mobile version