Friday, 20 Sep 2024

പട്ടാഭിഷേകത്തിൻ്റെ ചിത്രത്തിനു മുന്നിൽ നെയ് വിളക്ക് തെളിച്ച് രാമായണം വായിച്ചാൽ

ജ്യോതിഷരത്നം ആറ്റുകാൽ ദേവീദാസൻ
കർക്കടകമാസത്തിലെ ഏറ്റവും പ്രധാന ആചാരമാണ് രാമായണ പാരായണം. എല്ലാ ദുരിതങ്ങളും ദു:ഖങ്ങളും ദുരന്തങ്ങളും തടസ്സങ്ങളും ഇല്ലാതാക്കി ഐശ്വര്യവും സമൃദ്ധിയും സൗഭാഗ്യവും നേടാൻ രാമായണ പാരായണം സഹായിക്കുന്നു.

പതിനൊന്ന് പേർ നിൽക്കുന്ന (ശ്രീരാമചന്ദ്രൻ, സീതാദേവി, വസിഷ്ഠൻ, ഭരതൻ, ലക്ഷ്മണൻ, ശത്രുഘ്നൻ, ഹനുമാൻ, ഗണപതി, ബ്രഹ്മാമാവ്, പരമശിവൻ, നാരദൻ) ശ്രീരാമ പട്ടാഭിഷേകത്തിൻ്റെ ചിത്രത്തിനു മുന്നിൽ ഏഴു തിരിയുള്ള നെയ് വിളക്ക് തെളിച്ച് നിവേദ്യങ്ങളും ഹാരങ്ങളും പുഷ്പങ്ങളും ഒരുക്കി രാമായണം വായിച്ചാൽ ലഭിക്കുന്ന അഭീഷ്ടസിദ്ധിയെക്കുറിച്ച് രാമായണത്തിൽത്തന്നെ ശ്രീ പരമശിവൻ പാർവ്വതി ദേവിയോട് പറയുന്നുണ്ട്.

ധനധാന്യസമൃദ്ധി, ശത്രുനാശം, ആരോഗ്യം, ദീർഘായുസ്, മൈത്രി, വിദ്യ, സന്താനഭാഗ്യം, മുക്തി എന്നിവ രാമായണം ഭക്തിയോടെയും ശ്രദ്ധയോടെയും വായിച്ചാൽ ലഭിക്കും. ഒരോ ഭാഗത്തിന്റെയും പാരായണത്തിന് പ്രത്യേക ഫലസി സിദ്ധിയും പറയുന്നുണ്ട്. സന്താന ഭാഗ്യത്തിന് വേണ്ടത് ബാലകാണ്ഡത്തിലെ ‘പുത്രലാഭാലോചന’ മുതൽ പുത്രകാമേഷ്ടി തീരുന്ന ‘ഭൂതലത്തിങ്കലെല്ലാമന്ന് തൊട്ടനു ദിനം ഭൂതിയും വർദ്ധിച്ചതു ലോകവുമാനന്ദിച്ചു’ എന്ന വരികൾ വരെ വായിക്കുന്നത് ഫലപ്രദമാണ്. സുഖപ്രസവത്തിനും ബാലപീഡകൾ ഇല്ലാതാവുന്നതിനും ശ്രീരാമാവതാരം ഭാഗം പാരായണം ചെയ്താതാൽ മതി. ‘ഗർഭവും പരിപൂർണമായ് ചമഞ്ഞകാലം’ മുതൽ ‘ നാമധേയവും നാലുപുത്രന്മാർക്കും വിധിച്ചേവം ഭൂമി പാലനും ഭാര്യമാരുമായാനന്ദിച്ചാൻ ” വരെ പാരായണം ചെയ്യണം.

കുട്ടികളുടെ വിദ്യാഭ്യാസ പുരോഗതിക്ക് ബാല്യവും കൗമാരവും എന്ന ഭാഗത്തിലെ ‘ദമ്പതിമാരെ ബാല്യം കൊണ്ടേവം രഞ്ജിപ്പിച്ചു’ മുതൽ യാഗരക്ഷ എന്ന ഭാഗത്തിലെ ‘ദേവ നിർമ്മിതകളീ വിദ്യകളെന്നു രാമദേവന് മനുജനു മുപദേശിച്ചു മുനി’ എന്ന വരികൾ വരെ പാരായണം ചെയ്യണം.

വിരഹ ദു:ഖം നീങ്ങാൻ സുന്ദരകാണ്ഡത്തിലെ ഹനുമദ് സീതാ സംവാദ ഭാഗത്ത് ‘ഉഷസി നിശിചരികളി വരുടലുമ്മ ഭക്ഷിക്കും’ മുതൽ ഹനുമാൻ്റെ പ്രത്യാഗമനത്തിലെ തവചരണ നളിന മധുനൈവ വന്ദിച്ചിതു ദാസൻ ദയാനിധേ പാഹിമാം പാഹിമാം’ വരെ വായിക്കുന്നത് ശ്രേഷ്ഠമാണ്. ഏറ്റെടുത്ത കാര്യങ്ങൾ ഭംഗിയായി നിറവേറ്റുന്നതിന് ഹനുമദ് സീതാസംവാദം പാരായണം ചെയ്യുന്നതിന് സാധിച്ചാൽ ഫലപ്രാപ്തി ഉറപ്പാണ്.

രാമായണം കർക്കടകമാസം കഴിഞ്ഞാലും വായിക്കാം. ശ്രീരാമ പട്ടാഭിഷേകം എന്ന ഭാഗം പാരായണം ചെയ്ത ശേഷം ഉത്തരരാമായണം വായിക്കരുത്. ഉത്തരരാമായണം വായിക്കണമെന്നുള്ളവർ അതു വായിച്ച ശേഷം ബാലകാണ്ഡം തുടങ്ങിയാൽ മതി. ശ്രീരാമ പട്ടാഭിഷേകം കഴിഞ്ഞ് വാനരാദികൾക്ക് ഭഗവാൻ കൊടുത്ത അനുഗ്രഹവും ശ്രീരാമൻ്റെ രാജ്യഭാരഫലവും രാമായണ മാഹാത്മ്യവും പാരായണം ചെയ്ത ശേഷമേ കർപ്പൂരം തെളിച്ച് രാമായണം പൂർത്തിയാക്കാവൂ.

ജ്യോതിഷരത്നം ആറ്റുകാൽ ദേവീദാസൻ, +91 9847575559

Story Summary: Ramayanam reading rules, rituals and benefits

error: Content is protected !!
Exit mobile version