Sunday, 29 Sep 2024

പരമശിവനെ ഭജിക്കുക; പറവയുടെ ചിത്രം പ്രധാന വാതിലിനു സമീപം സൂക്ഷിക്കുക

(നിത്യജ്യോതിഷം എന്നും ലഭിക്കാൻ neramonline.com സന്ദർശിക്കുക. അല്ലെങ്കിൽ ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്നും AstroG App ഡൗൺലോഡ് ചെയ്യുക.)

2024 ഫെബ്രുവരി 11, ഞായർ
കലിദിനം 1871886
കൊല്ലവർഷം 1199 മകരം 28
(൧൧൯൯ മകരം 28 )
ശകവർഷം 1945 മാഘം 22

ഉദയം 06.45 അസ്തമയം 06.32 മിനിറ്റ്
ദിനമാനം 11 മണിക്കൂർ 47 മിനിറ്റ്
രാത്രിമാനം 12 മണിക്കൂർ 13 മിനിറ്റ്

ഇത് അടിസ്ഥാനമാക്കിയുള്ള ഇന്നത്തെ കൃത്യമായ
രാഹുകാലം 05.03 pm to 06.32 pm
(യാത്ര ആരംഭിക്കുന്നതിന് മാത്രം വർജ്ജ്യം)
ഗുളികകാലം 03.35 pm to 05.03 pm
(എല്ലാ ശുഭകാര്യങ്ങൾക്കും വർജ്ജ്യം)
യമഗണ്ഡകാലം 12.38 pm to 02.06 pm
( ശുഭകാര്യങ്ങൾക്കു വർജ്ജ്യം)

ഗ്രഹാവസ്ഥകൾ
ചൊവ്വയ്ക്ക് ഉച്ചം ബുധനു മൗഢ്യം ശനി സ്വക്ഷേത്രത്തിൽ

ഗ്രഹങ്ങളുടെ നക്ഷത്രചാരം
സൂര്യൻ അവിട്ടത്തിൽ (അവിട്ടം ഞാറ്റുവേല) ചൊവ്വ ഉത്രാടത്തിൽ ബുധൻ തിരുവോത്തിൽ വ്യാഴം ഭരണിയിൽ ശുക്രൻ ഉത്രാടത്തിൽ ശനി ചതയത്തിൽ രാഹു രേവതിയിൽ കേതു ചിത്തിരയിൽ

ഉദയം മുതൽ അസ്തമയം വരെ രാശിപ്രമാണം
കാലത്ത് 06. 50 വരെ മകരം പകൽ 08.36 വരെ കുംഭം പകൽ 10.19 വരെ മീനം പകൽ 12.08 വരെ മേടം പകൽ 02.18 വരെ ഇടവം വൈകിട്ട് 04.22 വരെ മിഥുനം തുടർന്ന് കർക്കടകം
ഗോധൂളി മുഹൂർത്തം പകലിന്റെ മുപ്പതാമത്തെ ഭാഗമായതും ശുഭ കാര്യങ്ങൾക്കു ചേർന്നതുമായ ഗോധൂളി മുഹൂർത്തം 06.16 pm to 04.61 pm

ഈശ്വരപ്രീതി കാര്യങ്ങൾക്ക്
ഈശ്വരപ്രീതികരമായ കാര്യങ്ങൾക്ക് ഉപയോഗിക്കാവുന്ന സമയങ്ങൾ
ബ്രാഹ്മമുഹൂർത്തം 05.03 am to 05.53 am
പ്രാതഃസന്ധ്യ 05.28 am to 06.42 am
സായംസന്ധ്യ 06.18 pm to 07.33 pm

ഇന്നത്തെ നക്ഷത്രം
വൈകിട്ട് 05.39 വരെ ചതയം
തിഥി ദൈർഘ്യം
രാത്രി 09.09 വരെ ശുക്ല പക്ഷ ദ്വിതീയ

ശുഭ കാര്യങ്ങൾ ചെയ്യുന്നതിന് ചേർന്ന ദിനമല്ല
സത്സന്താനയോഗമുള്ള ദിനമാണ്
സിസേറിയൻ പ്രസവം ആവാം
ശ്രാദ്ധം
ഇന്നത്തെ ശ്രാദ്ധം ആചരിക്കേണ്ട നക്ഷത്രം ചതയം തിഥി ശുക്ലപക്ഷ ദ്വിതീയ
പിറന്നാൾ
ഇന്നത്തെ പിറന്നാൾ ആചരിക്കേണ്ട നക്ഷത്രം ചതയം

ഇന്ന് പിറന്നാൾ വന്നാൽ
ഇന്ന് പിറന്നാൾ വരുന്നത് തൊഴിൽപരമായും സാമൂഹ്യപരമായും നല്ലതാണ്. സർക്കാരിൽ നിന്ന് പ്രതീക്ഷിക്കുന്ന ആനുകൂല്യങ്ങൾ ഈ വർഷം ലഭിക്കാം. വരുന്ന പിറന്നാൾ വരെ ആരോഗ്യ കാര്യങ്ങളിൽ അധിക ശ്രദ്ധ പുലർത്തണം. ഗുണവർദ്ധനവിനും ദോഷ ശാന്തിക്കുമായി ശിവങ്കൽ ദിവസാദ്യത്തിലെ ശംഖാഭിഷേകം, പുറകുവിളക്കിലെണ്ണ നൽകൽ ഇവ ചെയ്യുക. വരുന്ന ഒരുവർഷക്കാലം ജന്മനക്ഷത്ര ദിവസങ്ങളിൽ ശിവങ്കൽ ദർശനം നടത്തുകയും
പുഷ്പാഞ്ജലി കഴിപ്പിക്കുകയും ചെയ്യുന്നത് ഉത്തമമാണ്.

പ്രതികൂല നക്ഷത്രങ്ങൾ
ഇന്ന് ദിനം പ്രതികൂലമായ നക്ഷത്രങ്ങൾ
അത്തം, തിരുവോണം, പൂരാടം , തൃക്കേട്ട
അനുകൂല നക്ഷത്രങ്ങൾ
ഇന്ന് ദിനം അനുകൂലമായ നക്ഷത്രങ്ങൾ
അവിട്ടം, ചിത്തിര, മകയിരം, ഉത്രാടം, മൂലം, അനിഴം

ദിവസഗുണവർദ്ധനവിന്
ദിവസഗുണവർദ്ധനയ്ക്ക് പരമശിവനെ ഭജിക്കുക.
ഒരു സ്തുതി ചേർക്കുന്നു:
നമസ്തേ നമസ്‌തേ വിഭോ വിശ്വമൂർത്തേ
നമസ്തേ നമസ്തേ ചിദാനന്ദമൂർത്തേ
നമസ്തേ നമസ്തേ തപോയോഗഗമ്യ
നമസ്തേ നമസ്തേ ശ്രുതി ജ്ഞാനഗമ്യം
പ്രഭോ ശൂലപാണെ വിഭോ വിശ്വനാഥ
മഹാദേവ ശംഭോ മഹേശാ ത്രിനേത്രാ
ശിവാകാന്ത ശാന്ത സ്മരാരേ പുരാരേ
ത്വദന്യോ വരേണ്യോ ന മാന്യോ ന ഗണ്യ:

ലാൽ – കിതാബ് പരിഹാരം
ദിവസത്തിന് ചേർന്ന ലാൽ – കിതാബ് നിർദ്ദേശം: ഭവനത്തിനു /ഓഫീസിനു മുന്നിൽ പറവയുടെ ചിത്രം പകൽ പ്രധാന വാതിലിനു സമീപം സൂക്ഷിക്കുക

ഇന്നത്തെ നിറം
ദിവസത്തിന് ചേർന്ന നിറം ചുവപ്പ് , കാഷായ നിറം. പ്രതികൂല നിറം : കറുപ്പ്

രവി പീഡകൾ മാറാൻ
ഇന്ന് ഞായറാഴ്ച. ജനനസമയത്ത് സൂര്യന് നീചം,
മൗഢ്യം , ദുർബ്ബല ക്ഷേത്ര സ്ഥിതി എന്നിവയുള്ളവർ, സൂര്യന്റെ ദശാപഹാര ഛിദ്രങ്ങളിൽ കഴിയുന്നവർ, പിതൃദോഷമുള്ളവർ , അഹിതമായ ഭക്ഷണ രീതി അവലംബിച്ചവർ , മൃഗഹത്യാ പാപമുള്ളവർ, മദ്യപാനത്താൽ വിഷമിക്കുന്നവർ മേടം, തുലാം ഇവ ജനനലഗ്നമോ ജന്മരാശിയോ ആയിട്ടുള്ളവർ ഇവർക്ക് ജപിക്കുവാൻ സൂര്യന്റെ സ്തോത്രംചേർക്കുന്നു. ഉദിച്ച് ഒരു മണിക്കൂറിനുള്ളിൽ (സൂര്യ ഹോരയിൽ) ഭക്തിയോടെ ജപിക്കുക:
ജപാകുസുമസങ്കാശം
കാശ്യപേയം മഹാദ്യുതിം
തമോരീം സർവ്വപാപഘ്നം
പ്രണതോസ്മി ദിവാകരം
(ഗണിത സ്ഥലം: ചങ്ങനാശ്ശേരി)
വി സജീവ് ശാസ്‌താരം, + 91 9656377700
ശാസ്‌താരം അസ്‌ട്രോളജി, പെരുന്ന, ചങ്ങനാശ്ശേരി
sastharamastro@gmail.com
www.sastharamastro.in
Story Summary: Nithya Jothisham: Accurate Malayalam Panchangam With Events and Fasts by Sajeev Sastharam
Copyright 2024 Neramonline.com. All rights reserved


error: Content is protected !!
Exit mobile version