Monday, 20 May 2024

പരമശിവനെ ഭജിക്കുക; വാതിലിന്വെളിയിൽ അരച്ച ചന്ദനം സൂക്ഷിക്കുക

(നിത്യജ്യോതിഷം എന്നും ലഭിക്കാൻ neramonline.com സന്ദർശിക്കുക. അല്ലെങ്കിൽ ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്നും AstroG App ഡൗൺലോഡ് ചെയ്യുക.)

2024 മാർച്ച് 31, ഞായർ
കലിദിനം 1871935
കൊല്ലവർഷം 1199 മീനം 17
(൧൧൯൯ മീനം ൧൭)
തമിഴ് വർഷം ശോഭാകൃത് ഫാൽഗുനി 18
ശകവർഷം 1946 ചൈത്രം 11

ഉദയം 06.21 അസ്തമയം 06.34 മിനിറ്റ്
ദിനമാനം 12 മണിക്കൂർ 13 മിനിറ്റ്
രാത്രിമാനം 11 മണിക്കൂർ 47 മിനിറ്റ്

ഇത് അടിസ്ഥാനമാക്കിയുള്ള ഇന്നത്തെ കൃത്യമായ
രാഹുകാലം 05.02 pm to 06.34 pm (യാത്ര ആരംഭിക്കുന്നതിന് മാത്രം വർജ്ജ്യം)
ഗുളികകാലം 03.30 pm to 05.02 pm (എല്ലാ ശുഭകാര്യങ്ങൾക്കും വർജ്ജ്യം)
യമഗണ്ഡകാലം 12.27 pm to 01.59 pm (ശുഭകാര്യങ്ങൾക്കു വർജ്ജ്യം)

ഗ്രഹാവസ്ഥകൾ
ശനി സ്വക്ഷേത്രത്തിൽ

ഗ്രഹങ്ങളുടെ നക്ഷത്രചാരം
സൂര്യൻ ഉത്രട്ടാതിയിൽ (ഉത്രട്ടാതി ഞാറ്റുവേല) ചൊവ്വ ചതയത്തിൽ ബുധൻ അശ്വതിയിൽ വ്യാഴം ഭരണിയിൽ ശുക്രൻ പൂരുരുട്ടാതി ശനി ചതയത്തിൽ രാഹു രേവതിയിൽ കേതു അത്തത്തിൽ

ഉദയം മുതൽ അസ്തമയം വരെ രാശിപ്രമാണം
കാലത്ത് 07.14 വരെ മീനം പകൽ 09.00 വരെ മേടം പകൽ 11.10 വരെ ഇടവം പകൽ 01.14 വരെ മിഥുനം പകൽ 03.24 വരെ കർക്കടകം വൈകിട്ട് 05.22 വരെ ചിങ്ങം തുടർന്ന് കന്നി

ഗോധൂളി മുഹൂർത്തം
പകലിന്റെ മുപ്പതാമത്തെ ഭാഗമായതും ശുഭ കാര്യങ്ങൾക്കു ചേർന്നതുമായ
ഗോധൂളി മുഹൂർത്തം 06.33 pm to 06.57 pm

ഈശ്വരപ്രീതികരമായ കാര്യങ്ങൾക്ക് ഉപയോഗിക്കാവുന്ന സമയങ്ങൾ
ബ്രാഹ്മമുഹൂർത്തം 04.58 am to 05.46 am
പ്രാതഃസന്ധ്യ 05.22 am to 06.34 am
സായംസന്ധ്യ 06.35 pm to 07.47 pm

ഇന്നത്തെ നക്ഷത്രം
രാത്രി 10.57 വരെ തൃക്കേട്ട

തിഥി ദൈർഘ്യം
രാത്രി 09.31 വരെ കൃഷണപക്ഷ ഷഷ്ഠി

ശുഭ കാര്യങ്ങൾ ചെയ്യുന്നതിന് ചേർന്ന ദിനമല്ല
സത്സന്താനയോഗമുള്ള ദിനമാണ്
സിസേറിയൻ പ്രസവം ആവാം

മൃത്യുദോഷം
രാത്രി 10.57 വരെ പിണ്ഡനൂൽ ദോഷമുള്ളതിനാൽ അതുവരെ സംഭവിക്കുന്ന മരണങ്ങൾക്ക് ഉചിതമായ പരിഹാരം വേണ്ടിവരും
ശ്രാദ്ധം
ഇന്നത്തെ ശ്രാദ്ധം ആചരിക്കേണ്ട നക്ഷത്രം തൃക്കേട്ട തിഥി കൃഷ്ണപക്ഷ ഷഷ്ഠി
പിറന്നാൾ
ഇന്നത്തെ പിറന്നാൾ ആചരിക്കേണ്ട നക്ഷത്രം തൃക്കേട്ട
ഇന്ന് പിറന്നാൾ വന്നാൽ
ഇന്ന് പിറന്നാൾ വരുന്നത് തൊഴിൽ പരമായും സാമൂഹ്യപരമായും നല്ലതാണ്. സർക്കാരിൽ നിന്ന് പ്രതീക്ഷിക്കുന്ന ആനുകൂല്യങ്ങൾ ഈ വർഷം ലഭിക്കാം. വരുന്ന പിറന്നാൾ വരെ ആരോഗ്യ കാര്യങ്ങളിൽ അധിക ശ്രദ്ധ പുലർത്തണം. ഗുണവർദ്ധനവിനും ദോഷശാന്തിക്കുമായി ശിവങ്കൽ ദിവസാദ്യത്തിലെ ശംഖാഭിഷേകം , പുറകുവിളക്കിലെണ്ണ നൽകൽ ഇവ ചെയ്യുക. വരുന്ന ഒരു വർഷക്കാലം
ജന്മനക്ഷത്രദിവസങ്ങളിൽ ശിവങ്കൽ ദർശനം നടത്തുകയും പുഷ്പാഞ്ജലി കഴിപ്പിക്കുകയും ചെയ്യുന്നത് ഉത്തമമാണ്.
പ്രതികൂല നക്ഷത്രങ്ങൾ
ഇന്ന് ദിനം പ്രതികൂലമായ നക്ഷത്രങ്ങൾ
അശ്വതി, ഭരണി, വിശാഖം, ചിത്തിര, ഉത്രം
അനുകൂല നക്ഷത്രങ്ങൾ
ഇന്ന് ദിനം അനുകൂലമായ നക്ഷത്രങ്ങൾ
അനിഴം, ചോതി, അത്തം, പൂരം, പൂരുരുട്ടാതി, ഉത്രട്ടാതി

ദിവസഗുണവർധനവിന്
ദിവസഗുണവർധനയ്ക്ക് പരമശിവനെ ഭജിക്കുക.
ഒരു സ്തുതി ചേർക്കുന്നു:
സകലതത്ത്വാത്മകായ സര്വമന്ത്രസ്വരൂപായ
സര്വയന്ത്രാധിഷ്ഠിതായ സര്വതന്ത്രസ്വരൂപായ
സർവ്വതത്ത്വവിദൂരായ ബ്രഹ്മരുദ്രാവതാരിണേ
നീലകണ്ഠായ പാർവതീമനോഹരപ്രിയായ
സോമസൂര്യാഗ്നിലോചനായ
നമഃശിവായ നമോ നമഃ

ലാൽ – കിതാബ് നിർദ്ദേശം
ലാൽ – കിതാബ് പരിഹാരം: പ്രധാന വാതിലിനു വെളിയിൽ അരച്ച ചന്ദനം പരന്ന പാത്രത്തിൽ സൂക്ഷിക്കുക. 

ഇന്നത്തെ നിറം
ദിവസത്തിന് ചേർന്ന നിറം: ചുവപ്പ്, കാഷായ നിറം, ഓറഞ്ച്. പ്രതികൂല നിറം: കറുപ്പ്, നീല

രവി പീഡകൾ മാറാൻ
ഇന്ന് ഞായറാഴ്ച. ജനനസമയത്ത് സൂര്യന് നീചം, മൗഢ്യം, ദുർബ്ബല ക്ഷേത്ര സ്ഥിതി എന്നിവയുള്ളവർ, സൂര്യന്റെ ദശാപഹാര ഛിദ്രങ്ങളിൽ കഴിയുന്നവർ, പിതൃദോഷമുള്ളവർ, അഹിതമായ ഭക്ഷണ രീതി അവലംബിച്ചവർ, മൃഗഹത്യാപാപമുള്ളവർ, മദ്യപാനത്താൽ വിഷമിക്കുന്നവർ മേടം, തുലാം ഇവ ജനനലഗ്നമോ ജന്മരാശിയോ ആയിട്ടുള്ളവർ ഇവർക്ക് ജപിക്കുവാൻ സൂര്യന്റെ സ്തോത്രം ചേർക്കുന്നു.
ഉദിച്ച് ഒരു മണിക്കൂറിനുള്ളിൽ (സൂര്യ ഹോരയിൽ) ഭക്തിയോടെ ജപിക്കുക:
ഗ്രഹാണാമാദിരാദിത്യോ
ലോകരക്ഷണ കാരക:
വിഷമസ്ഥാന സംഭൂതാം
പീഢാം ഹരതു മേ രവി:

(ഗണിത സ്ഥലം: ചങ്ങനാശ്ശേരി)
വി സജീവ് ശാസ്‌താരം, + 91 9656377700
ശാസ്‌താരം അസ്‌ട്രോളജി, പെരുന്ന, ചങ്ങനാശ്ശേരി
sastharamastro@gmail.com
www.sastharamastro.in

Story Summary: Nithya Jothisham: Accurate Malayalam Panchangam With Events and Fasts by Sajeev Sastharam

Copyright 2024 Neramonline.com. All rights reserved

error: Content is protected !!
Exit mobile version