Sunday, 29 Sep 2024

പരമശിവനെ മൃത്യുഞ്ജയ ഭാവത്തിൽഭജിക്കുക; നാളികേരം ദാനം ചെയ്യുക

(നിത്യജ്യോതിഷം എന്നും ലഭിക്കാൻ neramonline.com സന്ദർശിക്കുക. അല്ലെങ്കിൽ ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്നും AstroG App ഡൗൺലോഡ് ചെയ്യുക.)

2023 ഡിസംബർ 17, ഞായർ
കലിദിനം 1871830
കൊല്ലവർഷം 1199 ധനു 01
(൧൧൯൯ ധനു ൦൧ )
ശകവർഷം 1945 മാർഗ്ഗശീർഷ 26

ഉദയം 06.32 അസ്തമയം 06.07 മിനിറ്റ്
ദിനമാനം 11 മണിക്കൂർ 35 മിനിറ്റ്
രാത്രിമാനം 12 മണിക്കൂർ 25 മിനിറ്റ്

ഇത് അടിസ്ഥാനമാക്കിയുള്ള ഇന്നത്തെ കൃത്യമായ
രാഹുകാലം 04.40 pm to 06.07 pm
(യാത്ര ആരംഭിക്കുന്നതിന് മാത്രം വർജ്ജ്യം)
ഗുളികകാലം 03.13 pm to 04.40 pm
(എല്ലാ ശുഭകാര്യങ്ങൾക്കും വർജ്ജ്യം)
യമഗണ്ഡകാലം 12.19 pm to 01.46 pm
(ശുഭകാര്യങ്ങൾക്കു വർജ്ജ്യം)

ഗ്രഹാവസ്ഥകൾ
ബുധനും കുജനും മൗഢ്യം, കുജൻ ശുക്രൻ, ശനി ഇവർ സ്വക്ഷേത്രത്തിൽ ബുധനും വ്യാഴത്തിനും വക്രം

ഗ്രഹങ്ങളുടെ നക്ഷത്രചാരം
സൂര്യൻ മൂലത്തിൽ (മൂലം ഞാറ്റുവേല) ചൊവ്വ തൃക്കേട്ടയിൽ ബുധൻ മൂലത്തിൽ വ്യാഴം അശ്വതിയിൽ ശുക്രൻ വിശാഖത്തിൽ ശനി ചതയത്തിൽ രാഹു രേവതിയിൽ കേതു ചിത്തിരയിൽ

ഉദയം മുതൽ അസ്തമയം വരെ രാശിപ്രമാണം
കാലത്ത് പകൽ 08.42 വരെ ധനു പകൽ 10.36 വരെ മകരം പകൽ 12.22 വരെ കുംഭം പകൽ 02.12 വരെ മീനം വൈകിട്ട് 03.54 വരെ മേടം വൈകിട്ട് 05.58 വരെ ഇടവം തുടർന്ന് മിഥുനം

ഗോധൂളി മുഹൂർത്തം
പകലിന്റെ മുപ്പതാമത്തെ ഭാഗമായതും ശുഭ കാര്യങ്ങൾക്കു ചേർന്നതുമായ
ഗോധൂളി മുഹൂർത്തം 06.07 pm to 06.31 pm

ഈശ്വരപ്രീതികരമായ കാര്യങ്ങൾക്ക്
ഉപയോഗിക്കാവുന്ന സമയങ്ങൾ
ബ്രാഹ്മമുഹൂർത്തം 04.35 am to 05.24 am
പ്രാതഃസന്ധ്യ 04.59 am to 06.12 am
സായംസന്ധ്യ 06.07 pm to 07.20 pm

ഇന്നത്തെ നക്ഷത്രം
രാത്രി 02.54 വരെ അവിട്ടം
തിഥി ദൈർഘ്യം
പകൽ 03.14 വരെ ശുക്ലപക്ഷ ചതുർത്ഥി

ശുഭ കാര്യങ്ങൾ ചെയ്യുന്നതിന് ചേർന്ന ദിനമല്ല
സത്സന്താനയോഗമുള്ള ദിനമാണ്
സിസേറിയൻ പ്രസവം ആവാം
ശ്രാദ്ധം
ഇന്നത്തെ ശ്രാദ്ധം ആചരിക്കേണ്ട
നക്ഷത്രം അവിട്ടം തിഥി ഇല്ല
പിറന്നാൾ
ഇന്നത്തെ പിറന്നാൾ ആചരിക്കേണ്ട
നക്ഷത്രം ഇല്ല

പ്രതികൂല നക്ഷത്രങ്ങൾ
ഇന്ന് ദിനം പ്രതികൂലമായ നക്ഷത്രങ്ങൾ
അവിട്ടം, ചിത്തിര, മകയിരം, ഉത്രാടം, മൂലം, അനിഴം
അനുകൂല നക്ഷത്രങ്ങൾ
ഇന്ന് ദിനം അനുകൂലമായ നക്ഷത്രങ്ങൾ:
തിരുവോണം, പൂരാടം, തൃക്കേട്ട, ഭരണി, കാർത്തിക

ദിവസ ഗുണവർദ്ധനവിന്
ദിവസ ഗുണ വർദ്ധനയ്ക്ക് പരമശിവനെ മൃത്യുഞ്ജയ ഭാവത്തിൽ ഭജിക്കുക ഒരു ധ്യാനം ചേർക്കുന്നു:
ചന്ദ്രാർക്കാഗ്നി വിലോചനം സ്മിതമുഖം
പദ്മദ്വയാന്ത: സ്ഥിതം
മുദ്രാപാശ മൃഗാക്ഷ സൂത്ര വിലസത്-
പാണീം ഹിമാംശുപ്രഭം
കോടീന്ദു പ്രഗള ത്സു ധാ പ്ലുതഃ തനും
ഹാരാദി ഭൂഷോജ്ജ്വലം
കാന്തം വിശ്വ വിമോഹനം പശുപതിം
മൃത്യുംഞ്ജയം ഭാവയേത്

ലാൽ – കിതാബ് പരിഹാരം
ദിവസത്തിന് ചേർന്ന ലാൽ – കിതാബ് നിർദ്ദേശം: നാളികേരം ദാനം ചെയ്യുക

ഇന്നത്തെ നിറം
ദിവസത്തിന് ചേർന്ന നിറം: ചുവപ്പ്, കാഷായ നിറം. പ്രതികൂല നിറം: കറുപ്പ്, നീല.

രവി പീഡകൾ മാറാൻ
ഇന്ന് ഞായറാഴ്ച. ജനനസമയത്ത് സൂര്യന് നീചം,
മൗഢ്യം, ദുർബ്ബല ക്ഷേത്ര സ്ഥിതി എന്നിവയുള്ളവർ, സൂര്യന്റെ ദശാപഹാര ഛിദ്രങ്ങളിൽ കഴിയുന്നവർ,
പിതൃദോഷമുള്ളവർ, അഹിതമായ ഭക്ഷണരീതി അവലംബിച്ചവർ, മൃഗഹത്യാ പാപമുള്ളവർ, മദ്യപാനത്താൽ വിഷമിക്കുന്നവർ മേടം, തുലാം ഇവ ജനനലഗ്നമോ ജന്മരാശിയോ ആയിട്ടുള്ളവർ ഇവർക്ക് ജപിക്കുവാൻ സൂര്യന്റെ പീഡാഹാര
സ്തോത്രം ചേർക്കുന്നു . ഉദിച്ച് ഒരു മണിക്കൂറിനുള്ളിൽ (സൂര്യ ഹോരയിൽ) ഭക്തിയോടെ ജപിക്കുക:
ഗ്രഹാണാമാദിരാദിത്യോ
ലോകരക്ഷണ കാരക:
വിഷമസ്ഥാന സംഭൂതാം
പീഢാം ഹരതു മേ രവി:
(ഗണിത സ്ഥലം: ചങ്ങനാശ്ശേരി)
വി സജീവ് ശാസ്‌താരം, + 91 9656377700
ശാസ്‌താരം അസ്‌ട്രോളജി, പെരുന്ന, ചങ്ങനാശ്ശേരി
sastharamastro@gmail.com
www.sastharamastro.in
Story Summary: Nithya Jothisham: Accurate Malayalam Panchangam With Events and Fasts by Sajeev Sastharam
Copyright 2023 Neramonline.com. All rights reserved

error: Content is protected !!
Exit mobile version