Friday, 20 Sep 2024

പാപമോചനത്തിന് കുവളത്തില സമർപ്പണം;
കുടുംബൈശ്വര്യത്തിന് ശിവഗായത്രി ജപം

ജ്യോതിഷരത്നം വേണു മഹാദേവ്
വൈദ്യനാഥനായ ശിവന് കുവളത്തില സമർപ്പിച്ചാൽ മൂന്നു ജന്മങ്ങളിലെയും പാപം അകന്ന് മോക്ഷം ലഭിക്കുമെന്ന് ശിവപുരാണം പറയുന്നു. മൂന്നിതളുകൾ ചേർന്നതാണ് കുവളത്തിന്റെ ഒരു ഇലഎന്നാണ് സങ്കല്പം. ഈ മൂന്ന് ഇലകളും മഹാദേവന്റെ മൂന്ന് കണ്ണുകളും അവ മൂന്നും ശ്രീപാർവ്വതി, ഗണപതി, സുബ്രഹ്മണ്യൻ എന്നിവരുമായാണ് കരുതുന്നത്. പഞ്ചഭൂതങ്ങളുടെ അധിപനാണ് ശിവൻ. അതിനാൽ നമഃശിവായ എന്ന പഞ്ചാക്ഷരി ജപിക്കുന്നവരുടെ സർവ്വപാപങ്ങളും അകലും. ഗീത, ഗോവിന്ദൻ, ഗായത്രി എന്നിവരുടെ ഒപ്പമാണ് ശിവപ്രിയങ്കരിയായ ഗംഗയുടെ സ്ഥാനം. ഈ നാല് ഗ കാരങ്ങൾ മനസ്സിലുള്ളവർക്ക് ഭഗവാനിൽ ലയിക്കാം. ഇവയിൽ ഏറ്റവും പ്രധാനം ഗായത്രിയാണ്. ശിവഗായത്രി ജപിച്ചാൽ കുടുംബസമാധാനം സമ്പത്ത് എന്നിവയുണ്ടാകും. ശിവ ഗായത്രിക്കൊപ്പം ഗൗരീ ഗായത്രിയും ജപിക്കുന്നത് നല്ലതാണ്. താഴെ കൊടുത്തിരിക്കുന്ന ഗൗരീ ഗായത്രികളിൽ ഇഷ്ടമുള്ള ഒന്ന് തിരഞ്ഞെടുത്ത് ജപിച്ചാൽ മതി. ഈ ജപങ്ങൾ
നടത്തുന്നവർ തടസങ്ങൾ അകലുന്നതിന് നിത്യവും ഗണേശ ഗായത്രികൂടി ജപിക്കണം.

ഗണേശ ഗായത്രി
ഓം ഏകദന്തായ വിദ്മഹേ
വക്രതുണ്ഡായ ധീമഹി:
തന്നോ ബുദ്ധി പ്രചോദയാത്

ശിവഗായത്രി
ഓം പഞ്ചവക്ത്രായ വിദ്മഹേ
മഹാദേവായ ധീമഹി
തന്നോ രുദ്ര:പ്രചോദയാത്

ഗൗരി ഗായത്രി (1)
ഓം സുഭഗായൈ ച വിദ്മഹേ
കാമമാലായൈ ധീമഹി
തന്നോ ഗൗരി പ്രചോദയാത്

ഗൗരി ഗായത്രി (2)
ഓം സുഭഗായൈ വിദ്മഹേ
ഹൈമവ ത്യേ ധീമഹി
തന്നോ ഗൗരി പ്രചോദയാത്.

ജ്യോതിഷരത്നം വേണു മഹാദേവ്,

  • 91 8921709017

Story Summary: Benefits of Indian bael (Koovalathila)
offering and Shiva gayathri recitation

error: Content is protected !!
Exit mobile version