Monday, 30 Sep 2024

പുതിയ മേല്‍ശാന്തിമാർ ഒരു മാസം സന്നിധാനത്ത് ഭജനമിരിക്കും

അടുത്ത ശബരിമല മേൽശാന്തിയായി തിരഞ്ഞെടുക്കപ്പെട്ട തിരുനാവായ അരീക്കര മനയിലെഎ.കെ.സുധീർ നമ്പൂതിരിയും മാളികപ്പുറം മേൽശാന്തിയാകാൻ പോകുന്നആലുവ പുളിയനം മാടവന മനയിലെഎം.എസ്.പരമേശ്വരൻ നമ്പൂതിരിയും   കന്നിമാസം ഒന്നുമുതല്‍ 31 വരെ ശബരിമലയിലും മാളികപ്പുറത്തും ഭജനമിരിക്കും.ഇക്കൊല്ലം മുതലാണ് മേല്‍ശാന്തിമാരായി തിരഞ്ഞെടുക്കപ്പെടുന്നവര്‍ ഇത്തരത്തിൽ ഭജനമിരിക്കണമെന്ന നിബന്ധന നടപ്പാക്കുന്നത്.  ക്ഷേത്രപൂജകളും അനുഷ്ഠാനങ്ങളും കൂടുതലായി മനസിലാക്കാനാണ് ഇത്തരത്തിൽ ഭജനമിരുന്നുള്ള പരിശീലനം. തന്ത്രിയും നിലവിലെ മേൽശാന്തിമാരും ഇവർക്ക് ശബരിമലയിലെയും മാളികപ്പുറത്തെയും പൂജകളും ആചാരാനുഷ്ഠാനങ്ങളും പകർന്നു നൽകും.

മണ്ഡല മാസപൂജകള്‍ക്കായി ശബരിമലനട തുറക്കുന്ന വൃശ്ചികത്തലേന്ന് സന്ധ്യയ്ക്കായിരിക്കും നിയുക്ത മേല്‍ശാന്തിമാരുടെ അവരോധിക്കല്‍ ചടങ്ങ്. വൃശ്ചികം ഒന്നിന് പുതിയ മേല്‍ശാന്തിമാരാണ് ഇരുക്ഷേത്രവും തുറക്കുക. ഇത്തവണ ശബരിമല മേല്‍ശാന്തി സ്ഥാനത്തേക്ക് പരിഗണിച്ച പട്ടികയിൽ എം.എന്‍.രജികുമാര്‍ അങ്കമാലി, എസ്.ഹരികുമാര്‍ മാവേലിക്കര ഓലകെട്ടിയമ്പലം, എം.എസ്.പരമേശ്വരന്‍ നമ്പൂതിരി ആലുവ, എ.എസ്.ശങ്കരന്‍ നമ്പൂതിരി തിരുവനന്തപുരം, പി.എം.പ്രദീപ്കുമാര്‍ ബെംഗളൂരു, എം.കെ.സുധീര്‍ നമ്പൂതിരി മലപ്പുറം തിരൂര്‍, വി.കെ.ഗോവിന്ദന്‍ നമ്പൂതിരി മലയിന്‍കീഴ്, ടി.എസ്.ശ്രീനാജ് കൊട്ടാരക്കര, എസ്.ഉണ്ണിക്കൃഷ്ണന്‍ നെയ്യാറ്റിന്‍കര എന്നിവരാണ് ഉണ്ടായിരുന്നത്.

മാളികപ്പുറം മേല്‍ശാന്തി സ്ഥാനത്തേക്ക് പരിഗണിച്ചവരിൽ ടി.വി.രാമന്‍ നമ്പൂതിരി തൃപ്പൂണിത്തുറ, ഹരിഹരന്‍ നമ്പൂതിരി വൈക്കം , എം.എന്‍.രജികുമാര്‍ അങ്കമാലി, എം.എസ്.പരമേശ്വരന്‍ നമ്പൂതിരി ആലുവ, എം.കെ.സുധീര്‍ നമ്പൂതിരി മലപ്പുറം തിരൂര്‍, കെ.ഹരീഷ് പോറ്റി ബാലരാമപുരം, പി.എം.പ്രദീപ്കുമാര്‍ ബെംഗളൂരു, പി.വി.ദിലീപ് കാഞ്ഞിരംമറ്റം തൊടുപുഴ ഈസ്റ്റ്, വി.കെ.ഗോവിന്ദന്‍ നമ്പൂതിരി മലയന്‍കീഴ് എന്നിവർ ഉണ്ടായിരുന്നു.

error: Content is protected !!
Exit mobile version