പൂജാമുറിയിൽ ഈ രണ്ട് ചിത്രങ്ങൾഒരിക്കലും ഒഴിവാക്കാൻ പാടില്ല
ആറ്റുകാൽ ദേവീദാസൻ
വീട്ടിൽ നല്ലൊരു പൂജാമുറി ഒരുക്കി കഴിയുമ്പോൾ പലരുടെയും സംശയമാണ് ആ പൂജാമുറിയിൽ
ഏതെല്ലാം പടങ്ങൾ വയ്ക്കണമെന്ന്. ഇക്കാര്യത്തിൽ
അങ്ങനെ ഒരു പാട് ആശങ്കപ്പെടേണ്ടതായി ഒന്നും ഇല്ല.
പൂജാമുറിയിൽ നമ്മുടെ മനസിന് ഏറ്റവും ഇഷ്ടപ്പെട്ട
ഏത് മൂർത്തിയുടെയും പടങ്ങൾ വയ്ക്കുന്നതിൽ യാതൊരു തെറ്റുമില്ല. എന്നാൽ ഒരു മൂർത്തിയെ മാത്രം ഒരു കാരണവശാലും വിട്ടു പോകരുത്. സാക്ഷാൽ ഗണപതി ഭഗവാനെ; എന്ത് സംഭവിച്ചാലും പൂജാമുറിയിൽ ഗണപതി ഭഗവാന്റെ ഒരു ചിത്രമെങ്കിലും വയ്ക്കണം. അതിനോട് ചേർന്നു തന്നെ പാർവ്വതി ദേവിയുടെ ഒരു ചിത്രം കൂടി വയ്ക്കുന്നതും ഉത്തമമാണ്. പാർവതി ദേവിയുടെ ഏത് രൂപത്തിലുള്ള, എത് ഭാവത്തിലുള്ള ചിത്രമായാലും കുഴപ്പമില്ല. ദേവിയുടെ ഒരു ചിത്രം കൂടി ഉൾപ്പെടുത്തണം. തടസങ്ങൾ മാറ്റി തരുന്നതിന് വേണ്ടിയാണ് ഗണപതി ഭഗവാന്റെ ചിത്രം വയ്ക്കുന്നത്. അന്നപാനാദികൾ മുട്ടാതിരിക്കുന്നതിനും ഐശ്വര്യ സമ്പത്തിനും വേണ്ടിയാണ് സാക്ഷാൽ അന്നപൂർണ്ണേശ്വരിയായ പാർവതി ദേവിയുടെ ചിത്രം
വയ്ക്കുന്നത്. ഇഷ്ട ദേവതകളുടെ ചിത്രം വച്ച് ആരാധിക്കുന്ന പൂജാമുറിയിൽ എന്നും രണ്ടുനേരവും – രാവിലെയും വൈകിട്ടും വിളക്ക് കൊളുത്തണം.
നെയ്, എള്ളെണ്ണ ഒഴിച്ച് വേണം വിളക്ക് കൊളുത്താൻ. ചന്ദനത്തിരിയും കൊളുത്തിവച്ച് യഥാശക്തി ദിവസവും പ്രാർത്ഥിക്കണം. രാവിലെയും വൈകുന്നേരവും പൂജാമുറിയിൽ വിളക്ക് കത്തിക്കുന്നത് വീടിന് സർവ്വവിധ ഐശ്വര്യങ്ങളും നൽകും. നിലവിളിക്കോ, ലക്ഷ്മി വിളക്കോ എന്ത് വേണമെങ്കിലും കത്തിക്കാം. പക്ഷേ
കെടാവിളക്കിന്റെയൊന്നും ആവശ്യമില്ല. എന്നാൽ ചില പഴയ തറവാടുകളിൽ കെടാവിളക്ക് സൂക്ഷിച്ച് പരിപാലിച്ച് വരുന്നുണ്ട്. അപ്രകാരമുണ്ടെങ്കിൽ അത് തുടരുന്നതിൽ
ഒരു തെറ്റുമില്ല. ഇപ്പോഴത്തെ സാഹചര്യത്തിൽ മിക്കവർക്കും കെടാവിളക്ക് വീട്ടിൽ പരിപാലിക്കാൻ സാധിക്കുകയില്ല.
ആറ്റുകാൽ ദേവീദാസൻ
+91 98475 75559