Friday, 5 Jul 2024

പെട്ടെന്ന് അത്ഭുതഫലം തരുന്ന 4 ഗണപതിമന്ത്രങ്ങള്‍

അനിൽ വെളിച്ചപ്പാടൻ

ഏത് തരത്തിലുള്ള വിഘ്ന, ദുരിത നിവാരണത്തിനും ആഗ്രഹസാഫല്യത്തിനും ഏറ്റവും ഉത്തമമാണ് ഗണേശ പൂജ. ഭഗവാന്റെ മൂല മന്ത്രമായ ഓം ഗം ഗണപതയേ നമ: തുടങ്ങി അത്ഭുതകരമായ അനുഗ്രഹ ശേഷിയും ഫലസിദ്ധിയുമുള്ള
ശ്രേഷ്ഠമായ അനേകം മന്ത്രങ്ങളാൽ അനേകം ഭാവങ്ങളിൽ ഭക്തർ ഗണേശഭഗവാനെ ഉപാസിക്കുന്നു. ഇതിൽ അതിവിശേഷപ്പെട്ട
പെട്ടെന്ന് ഫലം തരുന്ന 4 ഗണപതിമന്ത്രങ്ങള്‍ പരിചയപ്പെടാം. ഇവിടെ പറയുന്ന 4 ഗണപതി മന്ത്രങ്ങളിൽ ഭക്തർക്ക് ആവശ്യമുള്ളത് തിരഞ്ഞെടുത്ത് ജപിക്കണം. വ്യക്തതയോടെയും സാവകാശത്തിലും ജപം ശീലിക്കണം. ചതുര്‍ത്ഥി തിഥി, അത്തം നക്ഷത്രം, വെള്ളിയാഴ്ച എന്നിവയാണ് ഗണേശ ആരാധന ആരംഭിക്കുവാൻ പറ്റിയ ദിവസങ്ങൾ. ഇതിൽ തന്നെ വെളുത്തപക്ഷ ചതുർത്ഥിയിലെ ആരാധനയ്ക്ക് ഫലസിദ്ധി കൂടുതലാണ്. ഏത് മന്ത്രം ജപിച്ചാലും തികഞ്ഞ ഏകാഗ്രത പുലർത്തണം. അവസാനം ജപത്തിലോ ആരാധനയിലോ എന്തെങ്കിലും തെറ്റ് കുറ്റങ്ങൾ സംഭവിച്ചിട്ടുണ്ടെങ്കിൽ അതിന്
ഭഗവാനോട് ക്ഷമ ചോദിക്കണം.

1
മഹാഗണപതി മന്ത്രം
മഹാഗണപതി മന്ത്രം സ്ഥിരമായി ജപിക്കുന്നവര്‍ക്ക് അത്ഭുതകരമായ വശ്യശക്തി ലഭിക്കും. ഏവരും ബഹുമാനിക്കും. സര്‍വ്വ സിദ്ധികളും ലഭിക്കും. തടസങ്ങളെല്ലാം അകലും. ഉദാത്തമായ ഗണപതിമന്ത്രങ്ങളില്‍ വച്ചേറ്റവും ഫലപ്രദമായ മന്ത്രമാണിതെന്ന് ആചാര്യന്മാർ പറയുന്നു
സ്വഭാവ മഹിമയാണ് ഈ മന്ത്ര ജപത്തിലൂടെ ആർജ്ജിക്കാവുന്ന മറ്റൊരു അനുഗ്രഹം.
സന്താനങ്ങളുടെയും യുവതീ യുവാക്കളുടെയും സ്വഭാവ വൈകല്യങ്ങൾ പരിഹരിക്കാൻ അവരുടെ പേരും നാളും ആവശ്യവും പറഞ്ഞ് ക്ഷേത്രത്തിൽ
മഹാഗണപതി മന്ത്രസഹിതം പുഷ്പർച്ചനയും ഗണപതിഹോമവും നടത്തുന്നത് ഫലപ്രദമാണ്.

മന്ത്രം
ഓം ശ്രീം ഹ്രീം ക്ലീം ഗ്ലൌം
ഗം മഹാഗണപതയേ വര വരദ
സര്‍വ്വജനം മേ
വശമാനയ സ്വാഹാ

2
ലക്ഷ്മീവിനായക മന്ത്രം
ദാരിദ്യശാന്തിക്കും ധനാഭിവൃദ്ധിക്കും
ജാതകത്തില്‍ ഓജരാശിയില്‍ നില്‍ക്കുന്നവർക്ക്
ശുക്രനെ പ്രീതിപ്പെടുത്താനും രണ്ടാം ഭാവത്തില്‍
കേതു നില്‍ക്കുന്നതിന്റെ ദോഷങ്ങൾ അനുഭവിക്കുന്നവർക്കും ലക്ഷ്മീവിനായക മന്ത്രം
പ്രയോജനപ്പെടും. ഇത് എന്നും 108 തവണ ജപിക്കുന്നതും ക്ഷേത്രത്തിൽ ഇത് ഉപയോഗിച്ച്
പൂജ നടത്തുന്നതും അത്യുത്തമം ആകുന്നു.

മന്ത്രം
ഓം ശ്രീം ഗം സൗമ്യായ ഗണപതയേ
വരവരദ സര്‍വ്വജനം മേ വശമാനയ സ്വാഹാ

3
ക്ഷിപ്രഗണപതി മന്ത്രം
തടസങ്ങൾ അകറ്റുന്നതിനും അതിവേഗമുളള
കാര്യസിദ്ധിക്കും ഐശ്വര്യത്തിനും ക്ഷിപ്രഗണപതി മന്ത്രജപം ഉത്തമമാണ്. ഇത്
പതിവായി 108 തവണ വീതം ജപിക്കുന്നതിനൊപ്പം ഗണപതി ഭഗവാന് ഏറ്റവും പ്രിയങ്കരമായ ഗണപതി ഹോമം കൂടി ആഴ്ചയിൽ ഒരു തവണ ക്ഷേത്രത്തിൽ നടത്തിയാൽ അതിവേഗം ഫലം ലഭിക്കും.

മന്ത്രം
ഗം ക്ഷിപ്ര പ്രസാദനായ നമ:

4
വശ്യഗണപതി മന്ത്രം
ദാമ്പത്യകലഹശമനം, പ്രേമസാഫല്യം എന്നിവയ്ക്ക് വശ്യഗണപതി മന്ത്രജപം അതീവ ഫലപ്രദമാണ്.
108 ആണ് ജപസംഖ്യ. എല്ലാ ദിവസവും ജപിക്കുക.
ദാമ്പത്യത്തിലെ വിഷമങ്ങളെല്ലാം മാറിക്കിട്ടും.

മന്ത്രം
ഹ്രീം ഗം ഹ്രീം വശമാനയ സ്വാഹാ

അനിൽവെളിച്ചപ്പാടൻ,
+91 9497 134134

(കരുനാഗപ്പള്ളി ആസ്ഥാനമായുള്ള ഉത്തരാ
ജ്യോതിഷ ഗവേഷണ കേന്ദ്രം മേധാവിയാണ് അനിൽ വെളിച്ചപ്പാടൻ. https://uthara.in )

error: Content is protected !!
Exit mobile version