Sunday, 24 Nov 2024

പെട്ടെന്ന് ഫലം കിട്ടുന്ന ഗണപതി പൂജകള്‍

എന്ത് കാര്യവും മംഗളകരമായി പര്യവസാനിക്കാൻ ഗണപതിയുടെ അനുഗ്രഹം അനിവാര്യമാണ്. അതിന് പറ്റിയ ദിവസമാണ് വിനായക ചതുർത്ഥി. അന്ന് വിനായക ഭഗവാനെ പ്രീതിപ്പെടുത്തിയാൽ സർവവിഘ്‌നങ്ങളും അകന്ന് അഭീഷ്ടസിദ്ധി കൈവരും. ചിങ്ങത്തിലെ കറുത്തവാവ് കഴിഞ്ഞ്  വരുന്ന നാലാമത്തെ ദിവസമാണ് വിനായക ചതുർത്ഥിയായി ആചരിക്കുന്നത്. സെപ്തംബർ 2 തിങ്കളാഴ്‌‌ചയാണ്  ഇത്തവണ വിനായകചതുർത്ഥി. ഗണേശ ഭഗവാന് അനേകം ഭാവങ്ങളുണ്ട്. ഓരോ കാര്യത്തിന്റെയും പെട്ടെന്നുള്ള ഫലസിദ്ധിക്ക് അതാതിന് പറഞ്ഞിട്ടുള്ള ഭാവത്തിലെ ഭഗവാനെയാണ്  ആരാധിക്കേണ്ടത്.

ഇഷ്ടകാര്യവിജയത്തിനും ഭാഗ്യസമൃദ്ധിക്കും ക്ഷിപ്ര ഗണപതിയെ പൂജിക്കണം. ദുരിതങ്ങളും വിഷമങ്ങളും അനുഭവിക്കുന്നവർ അതിശക്തമായി തന്നെ ഭഗവാനെ വിളിക്കണം. ക്ഷേത്രത്തിൽ വഴിപാടുകൾ നടത്തുന്നതിനൊപ്പം വിനായകചതുർത്ഥി ദിവസം നടത്തുന്ന പൂജകളില്‍ മത്സ്യവും മാംസവും സഹശയനവും ഒഴിവാക്കി മന:ശുദ്ധിയോടെ, വ്രതനിഷ്ഠയോടെ  പങ്കെടുക്കണം. ഗണേശ പ്രീതിക്ക് വിനായകചതുർത്ഥിദിവസം  നടത്തുന്ന ചില പ്രധാന ഹോമങ്ങളും പൂജകളും:

വിശേഷാൽ പൂജകൾ, ഹോമങ്ങൾ

1 ക്ഷിപ്രഗണപതിമന്ത്രഹോമം-വിഘ്‌നനിവാരണത്തിനും ഭാഗ്യത്തിനും

2 ബാലഗണപതിഹോമം-ഭാഗ്യസമൃദ്ധിക്ക്, കര്‍മ്മപുഷ്ടിക്ക്

3  ചെങ്കണപതിഹോമം-വശ്യശക്തി, ദാമ്പത്യഭദ്രത

4  ലക്ഷ്മീവിനായകപൂജ-ധനാഭിവൃദ്ധി, ധനം നിലനിര്‍ത്തുക

5  സിദ്ധിവിനായകപൂജ-ഐശ്വര്യത്തിനും ധനഭാഗ്യത്തിനും

6  ശക്തിവിനായകപൂജ-കുടുംബഭദ്രതയ്ക്കും, പാപശാന്തിക്കും

7   സംവാദസൂക്തഗണപതിഹോമം-ഐക്യത്തിനും ഐശ്വര്യത്തിനും

ആഗ്രഹ സാഫല്യത്തിന് ദ്രവ്യസമര്‍പ്പണം

നാളികേരം ഉടയ്ക്കൽ…. വിഘ്ന നിവാരണം

ചുവന്ന ഉടയാട …………….കാര്യസിദ്ധി

നാണയം……………………… ധനാഭിവൃദ്ധി

വെള്ളിമാല…………………. ഭാഗ്യവർദ്ധന

കറുകമാല………………….  രോഗശാന്തി 

നാരങ്ങാമാല………………..ആഗ്രഹ സാഫല്യം

നല്ലെണ്ണ………………………. ദുരിതം നീങ്ങാന്‍

നെയ്…………………………. ..ഐശ്വര്യ സമൃദ്ധി

ശര്‍ക്കര……………………… .ശാരീരിക, മാനസിക സുഖം 

അരി…………………………….ആരോഗ്യലബ്ധി

പഴങ്ങള്‍………………………..കര്‍മ്മഭാഗ്യം

നെല്ല്…………………………….ദാരിദ്യശാന്തി

പൂക്കള്‍………………………..വിഘ്‌നശമനം

സ്വർണ്ണപ്പൊട്ട്…………. …… ശാപമോക്ഷം

കറുക………………………….. അഭീഷ്ടസിദ്ധി  

മലർ…………………………… ഐശ്വര്യം

മുക്കുറ്റി……………………….ക്ഷിപ്രകാര്യസിദ്ധി

തുലാഭാരം…………………….പാപശാന്തി

– തന്ത്രരത്നംപുതുമന മഹേശ്വരൻ നമ്പൂതിരി   

മൊബൈൽ: +91 094-470-20655

2 thoughts on “പെട്ടെന്ന് ഫലം കിട്ടുന്ന ഗണപതി പൂജകള്‍

Comments are closed.

error: Content is protected !!
Exit mobile version