Saturday, 23 Nov 2024

പെൺകുട്ടികൾ ആദ്യമായി ഋതുവാകുന്നതിന്റെ ഫലങ്ങൾ

ജ്യോതിഷി പ്രഭാസീന സി.പി

പെൺകുട്ടികൾ പുഷ്പിണിയാകുന്നത് ഒരു കാലത്ത് വലിയ ആഘോഷമായിരുന്നു. ഇപ്പോൾ നമുക്കത് ചില ആഢ്യ കുടുംബങ്ങളുടെ കഥ പറയുന്ന സിനിമകളിലെ അപൂർവ ദൃശ്യം മാത്രമാണ്. കാലത്തിന്റെ ഒഴുക്കിൽ മാഞ്ഞു മാഞ്ഞു പോകുന്ന ആചാരങ്ങളിൽ ഒന്ന് മാത്രം. എന്നാൽ ജ്യോതിഷത്തിൽ ഇതിന് പിറന്നാളിന് എന്ന പോലെ ഫലം പറയുന്നുണ്ട്. ഇത് എത്രമാത്രം ശരിയായി വരുന്നു എന്ന കാര്യത്തിൽ വ്യക്തത ഇല്ലെങ്കിലും ആ ഫലങ്ങൾ അറിഞ്ഞിരിക്കുക കൗതുകകരമാണ്. പഞ്ചാംഗ പ്രകാരമാണ് ആചാര്യന്മാർ ഋതുഫലം എഴുതി വച്ചിട്ടുള്ളത്. വാരം, നക്ഷത്രം, തിഥി, കരണം, നിത്യയോഗം ഇവ അഞ്ചുമാണ് പഞ്ചാംഗങ്ങൾ. ഇവയ്ക്ക് ഒരോന്നിനും ഋതുവായാലുള്ള ഫലം പറയുന്നുണ്ട് :

വാരഫലം
ഞായറാഴ്ച ഋതുവായാൽ വ്യാധിയും വൈധവ്യവും തിങ്കളാഴ്ച ഭർത്ത്യ പ്രീതി, ചൊവ്വാഴ്ച ദുർനടത്തം, ബുധനാഴ്ച ഭാഗ്യം, വ്യാഴാഴ്ച ധനപുഷ്ടി വെള്ളിയാഴ്ച സന്താനഭാഗ്യം, ശനിയാഴ്ച സന്താനദുഃഖം ഇവ ഫലം

നക്ഷത്രഫലം
അശ്വതി നാളിൽ ഋതുവായാൽ വൈധവ്യം, ഭരണിയിൽ സ്ത്രീ സന്താന പ്രീതി, കാർത്തികയിൽ പുത്രനാശം, രോഹിണിയിൽ സുഖാനുഭവം, മകയിരത്തിൽ പുത്ര സിദ്ധി, തിരുവാതിരയിൽ വ്യാധി, പുണർതത്തിൽ അലങ്കാര ലാഭം, പൂയത്തിൽ രാജയോഗം, ആയില്യത്തിൽ പുത്രനാശം, മകത്തിൽ കുടുംബപുഷ്ടി, പൂരത്തിൽ പുത്ര വർദ്ധന, ഉത്രത്തിൽ ഭോഗസൗഖ്യം, nഅത്തത്തിൽ രാജസുഖം, ചിത്തിരയിൽ രോഗവർദ്ധന, ചോതിയിൽ കുടുംബാഭിവ്യദ്ധി, വിശാഖത്തിൽ ധനപുഷ്ടി, അനിഴത്തിൽ ഭോഗം, തൃക്കേട്ടയിൽ രാജ്ഞീത്വം, മൂലത്തിൽ വൈധവ്യം, പൂരാടത്തിൽ ദാസീത്വം, ഉത്രാടത്തിൽ ധന്യത, തിരുവോണത്തിൽ ആഭിജാത്യം , അവിട്ടത്തിൽ ഭോഗം, ചതയത്തിൽ ഭാരിദ്ര്യം, പുരുരുട്ടാതിയിൽ വ്യാധി, ഉത്തൃട്ടാതിൽ സുഖഭോഗം, രേവതിയിൽ സൗഖ്യം ഇവ ഫലം

തിഥിഫലം
പ്രഥമ, ദ്വിതീയ ഇവയിൽ പുത്രലാഭം, തൃതീയയിൽ രോഗം, ചതുർത്ഥിയിൽ ഭോഗം, പഞ്ചമിയിൽ പുത്രലാഭം, ഷഷ്ഠിയിൽ പുത്രനഷ്ടം, സപ്തമിയിൽ സൗഖ്യം, ദശമിയിൽ ഭോഗസിദ്ധി, ഏകാദശിയിൽ പുത്ര ഭാഗ്യം, ദ്വാദശിയിൽ വൈധവ്യം, ത്രയോദശിയിൽ പുത്രലാഭം, ചതുർദശിയിൽ ഭ്രഷ്ട് , കറുത്തവാവിൽ കുലടാത്വം, വെളുത്തവാവിൽ സ്വർണ്ണഭാഗ്യം ന

കരണഫലം
സിംഹകരണത്തിൽ സൗഖ്യം, പുലിക്കരണത്തിൽ ക്രൂരത, പന്നിക്കരണത്തിൽ സംഭോഗം, കഴുതക്കരണത്തിൽ കുടുംബ സ്നേഹം, ആനക്കരണത്തിൽ ദേഹബലം, പശുക്കരണത്തിൽ പ്രതാപം, അത്യാഗ്രഹം, വിഷ്ടിക്കരണത്തിൽ ഭാഗ്യഹാനി, പുള്ള്ക്കരണത്തിൽ പ്രതാപം, നാല്ക്കാലിക്കരണത്തിൽ സന്താപം, പാമ്പ്ക്കരണത്തിൽ സ്ത്രീ പ്രജാലാഭം, പുഴുക്കരണത്തിൽ നിന്ദ്യത, ദാരിദ്ര്യം ഇവ ഫലം

നിത്യയോഗഫലം
വിഷ്ക്കംഭത്തിൽ രോഗം, പ്രീതിയിൽ പ്രീതി , ആയുഷ്മാൻ നിത്യയോഗത്തിൽ ദീർഘായുസ്, സൗഭാഗ്യത്തിൽ സൗഭാഗ്യം, ശോഭനത്തിൽ ദീർഘസുമംഗല്യം, അതി ഗണ്ഡത്തിൽ പാപത്വം, സുകർമ്മാവിൽ സംപ്രീതി , ധ്യതിയിൽ ധൈര്യം, ശൂലത്തിൽ അസൻമാർഗികത , ഗണ്ഡത്തിൽ കഠിന മനസ്, വൃദ്ധിയിൽ സമ്യദ്ധി, ധ്രുവത്തിൽ പാതിവ്രത്യം, വ്യാഘാതത്തിൽ വൈധവ്യം, ഹർഷണത്തിൽ കുടുംബസൗഖ്യം, വജ്രത്തിൽ രൂപ സൗഭാഗ്യം തന്നിഷ്ടം, സിദ്ധിയിൽ സർവ്വകാര്യ സിദ്ധി, വ്യതീപാതത്തിൽ വ്യസനം വരീയാനിൽ ധാർമ്മികത, പരിഘത്തിൽ ശത്രുത്വം, ശിവത്തിൽ സൽഗുണം, സിദ്ധിയിൽ ഭോഗസിദ്ധി, സാദ്ധ്യത്തിൽ ഭോഗം, ശുഭത്തിൽ നന്മ, ശുഭ്രത്തിൽ സൽകീർത്തി, ബ്രാഹ്മ:ത്തിൽ പാപകർമ്മ താല്പര്യം, മഹേന്ദ്രത്തിൽ രോഗം,
വൈധൃതിയിൽ മഹാവ്യസനം

ജോതിഷി പ്രഭാ സീന സി.പി
+91 9961 442256, 989511 2028

(ഹരിശ്രീ, മമ്പറം പി.ഒ, പിണറായി
കണ്ണൂർ, Email ID: prabhaseenacp@gmail.com)
Story Summary: First Period Day Astrology


error: Content is protected !!
Exit mobile version