Friday, 5 Jul 2024

പൊങ്കാലയ്ക്കിയിൽ ചൊല്ലാന്‍അത്ഭുത ഫലസിദ്ധിയുള്ള മന്ത്രങ്ങൾ

മനസ്സും ശരീരവും ശുദ്ധമാക്കി തികഞ്ഞ ഭക്തിയോടെ ഏകാഗ്രതയോടെ ആറ്റുകാൽ അമ്മയ്ക്ക് പൊങ്കാല സമർപ്പിച്ചാൽ തീർച്ചയായും ആഗ്രഹസാഫല്യം ലഭിക്കും.

ഭക്തർ നേരിട്ടു സമർപ്പിക്കുന്ന നിവേദ്യമായതിനാൽ അമ്മയ്ക്ക് ഏറെ പ്രിയങ്കരമാണിത്. വിധി പ്രകാരം പൊങ്കാല സമർപ്പിച്ചാൽ കുടുംബ ഐശ്വര്യം സന്തോഷം, സന്തുഷ്ടി, രോഗമുക്തി, വിവാഹഭാഗ്യം, വിദ്യാവിജയം, എന്നിവയെല്ലാം ലഭിക്കും. വ്രതം തുടങ്ങിയാൽ പിന്നെ ആരോടും കലഹിക്കരുത്. കോപിക്കരുത്. ആരെയും വെറുക്കരുത്. മനസിലെപ്പോഴും ആറ്റുകാൽ ഭഗവതിയുടെ രൂപം തെളിയണം. ഇത്തവണ ഫെബ്രുവരി 25 ഞായറാഴ്ച രാവിലെ 10:30 ന് വേണ്ട ഒരുക്കങ്ങൾ പൂർത്തിയാക്കി പൊങ്കാലയ്ക്ക് അഗ്നി പകരുമ്പോൾ ആറ്റുകാൽ അമ്മയെ സ്തുതിക്കുന്ന മന്ത്രങ്ങളും സ്തോത്രങ്ങളും കഴിയുന്നത്ര ജപിക്കണം. പൊങ്കാലക്കലത്തിൽ അരി ഇടുമ്പോള്‍ ആറ്റുകാൽ ഭഗവതിയുടെ രൂപം സ്മരിച്ച് ദേവീമന്ത്രം ജപിക്കണം.

ദേവീപ്രസീദ …ദേവീ പ്രസീദ …… എന്ന് നിരന്തരം ജപിക്കുന്നതാണ് ഏറ്റവും നല്ലത്. അല്ലെങ്കിൽ ഇഷ്ടമുള്ള ദേവീമന്ത്രം ജപിക്കണം. ലളിതാ സഹസ്രനാമം, ആറ്റുകാൽ അമ്മയുടെ അഷ്ടോത്തരം, ഭദ്രകാളിപ്പത്ത്, ഭദ്രകാളി അഷ്ടോത്തരം എന്നിവ ഈ സമയത്ത് ജപിക്കുകയോ കേൾക്കുകയോ ചെയ്യുന്നത് നല്ലതാണ്.


പൊങ്കാല തയ്യാറായിക്കഴിഞ്ഞ് ഉച്ചതിരിഞ്ഞ് 3:30 ന് നിവേദ്യം വരെയും ജപം തുടരണം.

പൊങ്കാലയ്ക്കിടയിൽ ജപിക്കേണ്ട ചില മന്ത്രങ്ങൾ
1
സര്‍വമംഗള മംഗല്യേ
ശിവേ സര്‍വാര്‍ത്ഥസാധികേ
ശരണ്യേ ത്ര്യംബകേ ഗൗരി
നാരായണി നമോസ്തുതേ
2
അമ്മേ നാരായണ
ദേവീ നാരായണ
ലക്ഷ്മീ നാരായണ
ഭദ്രേ നാരായണ
3
അന്നപൂർണ്ണ സദാ പൂർണ്ണേ
ശങ്കര പ്രാണവല്ലഭേ
ജ്ഞാനവൈരാഗ്യ സിദ്ധ്യർത്ഥം
ഭിക്ഷാം ദേഹി മഹേശ്വരി
4
ദേവീ പ്രപന്നാർത്തി ഹരേ പ്രസീദ
പ്രസീദ മാതർജ്ജഗതോ അഖിലസ്യ
പ്രസീദ വിശ്വേശ്വരി പാഹി വിശ്വം
ത്വമീശ്വരീദേവി ചരാചരസ്യ
5
ഓം പഞ്ച കോശാന്തര സ്ഥിതായൈ നമഃ
ഓം പായസാന്ന പ്രിയായൈ നമഃ
ഓം ഗുഡാന്നപ്രീത മാനസായൈ നമഃ
ഓം അന്നദായൈ നമഃ

ദേവീ മാഹാത്മ്യം
1
യാ ദേവീ സര്‍വ്വ ഭൂതേഷു
വിഷ്ണുമായേതി ശബ്ദിതാ
നമസ്തസ്യൈ നമസ്തസ്യൈ
നമസ്തസ്യൈ നമോ നമഃ
2
യാ ദേവീ സര്‍വ്വ ഭൂതേഷു
ചേതനേത്യഭിധീയതേ
നമസ്തസ്യൈ നമസ്തസ്യൈ
നമസ്തസ്യൈ നമോ നമഃ
3
യാ ദേവീ സര്‍വ്വ ഭൂതേഷു
ബുദ്ധിരൂപേണ സംസ്ഥിതാ
നമസ്തസ്യൈ നമസ്തസ്യൈ
നമസ്തസ്യൈ നമോ നമഃ
4
യാ ദേവീ സര്‍വ്വ ഭൂതേഷു
നിദ്രാരൂപേണ സംസ്ഥിതാ
നമസ്തസ്യൈ നമസ്തസ്യൈ
നമസ്തസ്യൈ നമോ നമഃ
5
യാ ദേവീ സര്‍വ്വ ഭൂതേഷു
ക്ഷുധാരൂപേണ സംസ്ഥിതാ
നമസ്തസ്യൈ നമസ്തസ്യൈ
നമസ്തസ്യൈ നമോ നമഃ
6
യാദേവീ സര്‍വ്വ ഭൂതേഷു
ഛായാരൂപേണ സംസ്ഥിതാ
നമസ്തസ്യൈ നമസ്തസ്യൈ
നമസ്തസ്യൈ നമോ നമഃ
7
യാദേവീ സര്‍വ്വ ഭൂതേഷു
ശക്തി രൂപേണ സംസ്ഥിതാ
നമസ്തസ്യൈ നമസ്തസ്യൈ
നമസ്തസ്യൈ നമോ നമഃ
8
യാദേവീ സര്‍വ്വ ഭൂതേഷു
തൃഷ്ണരൂപേണ സംസ്ഥിതാ
നമസ്തസ്യൈ നമസ്തസ്യൈ
നമസ്തസ്യൈ നമോ നമഃ
9
യാദേവീ സര്‍വ്വ ഭൂതേഷു
ക്ഷാന്തി രൂപേണ സംസ്ഥിതാ
നമസ്തസ്യൈ നമസ്തസ്യൈ
നമസ്തസ്യൈ നമോ നമഃ
10
യാദേവീ സര്‍വ്വ ഭൂതേഷു
ജാതിരൂപേണ സംസ്ഥിതാ
നമസ്തസ്യൈ നമസ്തസ്യൈ
നമസ്തസ്യൈ നമോ നമഃ
11
യാദേവീ സര്‍വ്വ ഭൂതേഷു
ലജ്ജാരൂപേണ സംസ്ഥിതാ
നമസ്തസ്യൈ നമസ്തസ്യൈ
നമസ്തസ്യൈ നമോ നമഃ
12
യാദേവീ സര്‍വ്വ ഭൂതേഷു
ശാന്തി രൂപേണ സംസ്ഥിതാ
നമസ്തസ്യൈ നമസ്തസ്യൈ
നമസ്തസ്യൈ നമോ നമഃ
13
യാദേവീ സര്‍വ്വ ഭൂതേഷു
ശ്രദ്ധാ രൂപേണ സംസ്ഥിതാ
നമസ്തസ്യൈ നമസ്തസ്യൈ
നമസ്തസ്യൈ നമോ നമഃ
14
യാദേവീ സര്‍വ്വ ഭൂതേഷു
കാന്തിരൂപേണ സംസ്ഥിതാ
നമസ്തസ്യൈ നമസ്തസ്യൈ
നമസ്തസ്യൈ നമോ നമഃ
15
യാദേവീ സര്‍വ്വ ഭൂതേഷു
ലക്ഷ്മീരൂപേണ സംസ്ഥിതാ
നമസ്തസ്യൈ നമസ്തസ്യൈ
നമസ്തസ്യൈ നമോ നമഃ
16
യാദേവീ സര്‍വ്വ ഭൂതേഷു
വൃത്തിരൂപേണ സംസ്ഥിതാ
നമസ്തസ്യൈ നമസ്തസ്യൈ
നമസ്തസ്യൈ നമോ നമഃ
17
യാദേവീ സര്‍വ്വ ഭൂതേഷു
സ്മൃതിരൂപേണ സംസ്ഥിതാ
നമസ്തസ്യൈ നമസ്തസ്യൈ
നമസ്തസ്യൈ നമോ നമഃ
18
യാദേവീ സര്‍വ്വ ഭൂതേഷു
ദയാരൂപേണ സംസ്ഥിതാ
നമസ്തസ്യൈ നമസ്തസ്യൈ
നമസ്തസ്യൈ നമോ നമഃ
19
യാദേവീ സര്‍വ്വ ഭൂതേഷു
തുഷ്ടി രൂപേണ സംസ്ഥിതാ
നമസ്തസ്യൈ നമസ്തസ്യൈ
നമസ്തസ്യൈ നമോ നമഃ
20
യാദേവീ സര്‍വ്വ ഭൂതേഷു
മാതൃരൂപേണ സംസ്ഥിതാ
നമസ്തസ്യൈ നമസ്തസ്യൈ
നമസ്തസ്യൈ നമോ നമഃ
21
യാദേവീ സര്‍വ്വ ഭൂതേഷു
ഭ്രാന്തിരൂപേണ സംസ്ഥിതാ
നമസ്തസ്യൈ നമസ്തസ്യൈ
നമസ്തസ്യൈ നമോ നമഃ

Story Summary: Manthras for Attukal Ponkala offering

Copyright 2024 Neramonline.com. All rights reserved

error: Content is protected !!
Exit mobile version