Friday, 22 Nov 2024

പൊതു അവധിക്കും ശനിയാഴ്ചകളിലുംഗുരുവായൂർ ദർശനം ഒരു മണിക്കൂർ കൂട്ടി

ഭക്തജനങ്ങളുടെ സൗകര്യാർത്ഥ്യം എല്ലാ പൊതു അവധി ദിനങ്ങളിലും ശനിയാഴ്ചകളിലും ഗുരുവായൂർ ക്ഷേത്ര ദർശനത്തിനുള്ള സമയം ഒരു മണിക്കൂർ കൂട്ടാൻ ദേവസ്വം ഭരണസമിതി തീരുമാനിച്ചു. ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ പി സി ദിനേശൻ നമ്പൂതിരിപ്പാടിൻ്റെ ശുപാർശ പരിഗണിച്ചാണ് ഭരണസമിതിയുടെ തീരുമാനം. തീരുമാനം കഴിഞ്ഞ ദിവസം മുതൽ നടപ്പായി. എല്ലാ ശനി, ഞായർ ദിവസങ്ങളിലും ഓണം, ക്രിസ്മസ് സ്കൂൾ അവധിക്കാലം, മറ്റു പൊതു അവധി ദിനങ്ങൾ തുടങ്ങിയ ദിവസങ്ങളിൽ ഇനി ക്ഷേത്ര തിരുനട ഉച്ചതിരിഞ്ഞ് 3.30ന് തുറന്ന് ശീവേലി കഴിഞ്ഞ് ഭക്തരെ പ്രവേശിപ്പിക്കും. വൈകുന്നേരം നാലര മണിക്ക് നടതുറന്ന് ശീവേലി കഴിഞ്ഞായിരുന്നു ഇതുവരെ
ഭക്തർക്ക് പ്രവേശനം ലഭിച്ചിരുന്നത്. ഉച്ചകഴിഞ്ഞ് 3.30ന് നട തുറക്കുന്നതോടെ ദർശനസമയം ഒരു മണിക്കൂർ കൂടി ഭക്തർക്ക് അധികമായി ലഭിക്കും. കൂടുതൽ ഭക്തർക്ക് ഗുരുവായൂരപ്പ ദർശനം സാധ്യമാക്കാനാണ് ഭരണസമിതി തീരുമാനം.

ഭണ്ഡാര വരവ് 5.46 കോടിരൂപ

ഗുരുവായൂർ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ 2023 ജൂൺ മാസത്തെ ഭണ്ഡാരം എണ്ണൽ പൂർത്തിയായപ്പോൾ ലഭിച്ചത് 5,46, 002, 63 രൂപയും 2 കിലോ 731ഗ്രാം 600 മില്ലിഗ്രാം സ്വർണ്ണവും. ഈ കാലയളവിൽ ഗുരുവായൂരപ്പന് സമർപ്പിച്ച വെള്ളി 28 കിലോ 530 ഗ്രാമാണ്. നിരോധിച്ച 10 ആയിരം രൂപ കറൻസിയും 500 രൂപയുടെ 32 കറൻസിയും ലഭിച്ചു. യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയുടെ ഗുരുവായൂർ ശാഖയ്ക്കായിരുന്നു എണ്ണൽ ചുമതല. ഇതേ സമയത്തെ ഇ ഭണ്ഡാര വരവ് 1.87 ലക്ഷം രൂപയാണ്. ക്ഷേത്രം കിഴക്കേ നടയിലെ എസ്.ബി.ഐയുടെ ഇ ഭണ്ഡാരം വഴി മെയ് 8 മുതൽ ജൂൺ 4 വരെ 187731 രൂപ ലഭിച്ചു. സ്ഥിരം ഭണ്ഡാര വരവിന് പുറമെയാണ് ഇത്.

error: Content is protected !!
Exit mobile version