Friday, 22 Nov 2024

പ്രദോഷവ്രതം എടുത്താൽ അഭിവൃദ്ധി

ശിവപാർവ്വതിമാർ ഏറ്റവും പ്രസന്നരായിരിക്കുന്ന സമയമാണ്  പ്രദോഷസന്ധ്യ. ഈ സമയത്ത് വ്രതമെടുത്ത്  ശിവപൂജയും പ്രാർത്ഥനയും  നടത്തിയാൽ  പാപമോചനമുണ്ടാകുകയും അതുവഴി ആഗ്രഹങ്ങൾ സാധിക്കുകയും ചെയ്യും.പ്രദോഷ സന്ധ്യയിൽ പാർവ്വതി ദേവിയെ പീഠത്തിൽ ഇരുത്തി ശിവൻ നൃത്തം ചെയ്യും. ഈ സമയത്ത് സകല ദേവതകളും ഭൂതഗണങ്ങളും സന്നിഹിതരായി ശിവനെ ഭജിക്കും. ഇതാണ് സങ്കല്പം.

പ്രദോഷത്തിന് വിധിപ്രകാരം വ്രതമനുഷ്ഠിക്കുന്നതിലൂടെ  സകലപാപവും നശിക്കുന്നതിനാലാണ്  അഭീഷ്ടസിദ്ധിയുണ്ടാകുന്നത്. ദാരിദ്ര്യ ദു:ഖ ശമനം, കീർത്തി, ശത്രുനാശം, സന്താനലബ്ധി, രോഗശാന്തി, ആയുസ്സ്, ക്ഷേമം, ഐശ്വര്യം എന്നിവയെല്ലാം    സമ്മാനിക്കുന്ന ദേവതകളാണ്  ശിവ പാർവതിമാർ. അതിനാൽ ഭഗവാനെയും ഭഗവതിയെയും വ്രതം നേറ്റ് പ്രീതിപ്പെടുത്തുന്നവർക്ക് സമ്പത്ത്, ഐശ്വര്യം, സന്താനസൗഖ്യം തുടങ്ങി എല്ലാ ഭൗതിക അഭിവൃദ്ധിയും  ലഭിക്കും.

ആദിത്യദശാകാലമുള്ളവർ പ്രദോഷ വ്രതമനുഷ്ഠിക്കുന്നത് കൂടുതൽ നല്ലതാണ്. ജാതകത്തിൽ ഇഷ്ടദേവതയെ സൂചിപ്പിക്കുന്ന ഗ്രഹം ആദിത്യനായിട്ടുള്ളവർ പതിവായി പ്രദോഷ വ്രതം നോൽക്കണം. എല്ലാ ചന്ദ്രമാസവും 13-ാം തീയതിയാണ് ത്രയോദശി.  ആ ദിവസം വൈകുന്നേരം പ്രദോഷമായി കണക്കാക്കുന്നു. അന്ന്
അസ്തമയത്തിന് തൊട്ടു പിമ്പുള്ള വേളയാണ് പ്രദോഷസമയം. ഒരു ദിവസം ത്രയോദശി തിഥി അസ്തമയത്തിനുശേഷമുണ്ടെങ്കിൽ അന്നും, ഇല്ലെങ്കിൽ തലേന്നും പ്രദോഷം ആചരിക്കും.കറുത്തപക്ഷത്തിലെയും വെളുത്തപക്ഷത്തിലെയും പ്രദോഷം നോൽക്കേണ്ടതാണ്. കുംഭമാസത്തിലെ പ്രദോഷമാണ് ചതുർദ്ദശിയിലെ ശിവരാത്രി വ്രതം. കൃഷ്ണപക്ഷവും ശനിയാഴ്ചയും കൂടിവരുന്നപ്രദോഷം വളരെയേറെ പുണ്യദായകമാണ്.

അതുപോലെ തിങ്കളാഴ്ച വരുന്ന സോമപ്രദോഷത്തിനും വൈശിഷ്ട്യമേറുംപ്രദോഷത്തിന്  ഫലങ്ങൾ മാത്രം കഴിക്കുകയോ, നിരാഹാരമോ ആകാം.സ്ത്രീകൾ പ്രദോഷ വ്രതം  അനുഷ്ഠിക്കുന്നത് കുടുംബത്തിൽ ഐശ്വര്യം കൊണ്ടുവരും. രാവിലെ കുളി കഴിഞ്ഞ് നല്ല  വസ്ത്രം ധരിച്ച് ഭസ്മമിട്ട്  ശിവക്ഷേത്രദർശനം നടത്തുക. പകൽമുഴുവനും ഉപവസിക്കുക.  പഞ്ചാക്ഷരം ജപിക്കുക. ശിവപുരാണപാരായണം, ശിവക്ഷേത്രവാസം, നാമജപം, ശിവസ്തുതികൾ  എന്നിവയും ഉത്തമമാണ്. വൈകിട്ട് കുളിച്ച ശേഷം  ക്ഷേത്രദർശനം നടത്തുക. ശിവന്കൂവളമാല ചാർത്തുക. പ്രദോഷ സമയത്ത് കൂവളത്തില കൊണ്ടുള്ള അർച്ചന ബഹുവിശേഷമാണ്. അതിനുശേഷം  വ്രതസമാപ്തി വരുത്താം.

error: Content is protected !!
Exit mobile version