Friday, 5 Jul 2024

പ്രാർത്ഥിക്കാനും ക്ഷേത്ര ദർശനത്തിന് ജപിക്കാനും 21 വന്ദന ശ്ലോകങ്ങൾ

ഏതൊരു ഉപാസനയുടെയും ആരംഭത്തിലെ സുപ്രധാന കർമ്മമാണ് വന്ദനശ്ലോക ജപം. കുളിച്ച് ശുദ്ധമായി പൂജയ്ക്കിരുന്നാൽ ആദ്യം ചെയ്യുന്നത് ബാഹ്യ, ആന്തരിക ശുദ്ധിക്ക് പ്രാർത്ഥിച്ച് മാതാപിതാക്കളെയും ഗുരുവിനെയും പരദേവതയെയും സ്മരിച്ച് വന്ദിക്കും. ഒപ്പം ഉപാസിക്കുന്ന ദേവതയെ, മൂർത്തിയെ ഭക്തിപുരസരം വണങ്ങുന്ന വന്ദന ശ്ലോകം ജപിക്കും. തുടർന്നാണ് ധ്യാന ശ്ലോക ജപം. ഉപാസ്യ ദേവതയുടെ രൂപവും വേഷവും അലങ്കാരങ്ങളും ഭാവവും വർണ്ണിക്കുന്നതാണ് ധ്യാന ശ്ലോകം. ഇത് ഏകാഗ്രതയോടെ ജപിച്ച് വർണ്ണനകൾ മനസ്സിൽ സങ്കല്പിച്ച് ഉറപ്പിക്കുന്നതാണ് ധ്യാനം. സാധാരണക്കാർ പ്രാരംഭമായി ഇത്രയും കർമ്മങ്ങൾ ചെയ്ത ശേഷമാണ് ഉപാസനയിലേക്കോ ലഘു പൂജയിലേക്കോ കടക്കുന്നത്. താന്ത്രിക ശ്രേഷ്ഠന്മാരുടെ പൂജാകർമ്മങ്ങൾ വളരെ വിപുലവും താന്ത്രിക അനുഷ്ഠാനക്രിയകൾ അടങ്ങിയതുമാണ്. സാധാരണ ഭക്തർ വീട്ടിലെ പൂജാമുറിയിലിരുന്ന് ഏത് മൂർത്തിയെ ആണോ ഉപാസിക്കുന്നത് ആ മൂർത്തിയുടെ വന്ദന ശ്ലോകവും ധ്യാന ശ്ലോകവും ജപിക്കണം. ഇഷ്ട ദേവതാ സ്മരണ മനസിൽ ഉണരുമ്പോൾ പ്രത്യേക ഉപാസനകളുടെ ഭാഗമല്ലാതെ തന്നെ ഈ വന്ദന ശ്ലോകങ്ങൾ പലതും നമ്മൾ ജപിക്കാറുണ്ട്. ഇഷ്ടദേവതാ പ്രസാദത്തിന് അത് നല്ലതു തന്നെ. അതുപോലെ ക്ഷേത്ര ദർശനം നടത്തുമ്പോൾ അവിടുത്തെ ദേവതയുടെ അല്ലെങ്കിൽ മൂർത്തിയുടെ പ്രത്യേകത മനസ്സിലാക്കി വന്ദന ശ്ലോകവും ധ്യാന ശ്ലോകവും ജപിക്കുന്നത് പ്രാർത്ഥന അതിവേഗം സഫലമാകാൻ ഉപകരിക്കും. കേരളത്തിൽ പൊതുവേ പരക്കെ ആരാധിക്കപ്പെടുന്ന 21 ദേവതകളുടെയും മൂർത്തികളുടെയും വന്ദന ശ്ലോകങ്ങൾ ജപിച്ചു പഠിക്കുക. നിത്യാരാധനയ്ക്കും ക്ഷേത്ര ദർശന വേളയിലും ഇത് ഉപകരിക്കും:

വന്ദന ശ്ലോകങ്ങൾ

1 വിഷ്ണു
ശുക്ലാംബരധരം വിഷ്ണും
ശശിവർണ്ണം ചതുർഭുജം
പ്രസന്നവദനം ധ്യായേത്
സർവ്വവിഘ്നോപശാന്തയേ

2 ശ്രീകൃഷ്ണൻ
കൃഷ്ണായ വാസുദേവായ
ഹരയേ പരമാത്മനേ
പ്രണത ക്ലേശ നാശായ
ഗോവിന്ദായ നമോ നമ:

3 ശിവൻ
ശിവം ശിവകരം ശാന്തം
ശിവാത്മനം ശിവോത്തമം
ശിവ മാർഗ പ്രണേതാരം
പ്രണതോസ്മി സദാശിവം

4 സുബ്രഹ്മണ്യൻ
ശക്തിഹസ്തം വിരൂപാക്ഷം
ശിഖിവാഹം ഷഡാനനം
ദാരുണം രിപുരോഗഘ്നം
ഭാവയേ കുക്കുട ധ്വജം

5 ഗണപതി
ഏകദന്തം മഹാകായം
തപ്ത കാഞ്ചന സന്നിഭം
ലംബോദരം വിശാലാക്ഷം
വന്ദേഹം ഗണനായകം

6 ശ്രീപാർവ്വതി
പാശാങ്കുശാവിക്ഷു ശരാസ ബാണൌ
കരൈർവ്വഹന്തീമരുണാംശുകാഢ്യാം
ഉദ്യത് പതംഗാഭിരുചിം മനോജ്ഞാം
ശ്രീപാർവ്വതീം രത്നചിതാം പ്രണൌമി

7 ശിവകുടുബം
വന്ദേ ഗിരീശം ഗിരിജാസമേതം
കൈലാസ ശൈലേന്ദ്ര ഗുഹാ ഗൃഹസ്ഥം
അങ്കേ നിഷണ്ണേന വിനായകേന
സ്കന്ദേന ച അത്യന്തസുഖായമാനം

8 സരസ്വതി
സരസ്വതി നമസ്തുഭ്യം
വരദേ കാമരൂപിണീ
വിദ്യാരംഭം കരിഷ്യാമി
സിദ്ധിർ ഭവതു മേ സദാ

9 ഭഗവതി
സർവ്വ മംഗല മംഗല്യേ
ശിവേ സർവ്വാർത്ഥ സാധികേ
ശരണ്യേ ത്ര്യംബകേ ഗൗരി
നാരായണി നമോസ്തു തേ

10 ഭദ്രകാളി
കാളി കാളി മഹാകാളി
ഭദ്രകാളീ നമോസ്തു തേ
കുലം ച കുലധർമ്മം ച
മാം ച പാലയ പാലയ

11 ധന്വന്തരി
ധന്വന്തരീമഹം വന്ദേ വിഷ്ണു രൂപം ജനാർദ്ദനം
യസ്യ കാരുണ്യ ഭാവേന രോഗമുക്തോ ഭവേത്ജ്ജനാഃ

12 ശ്രീരാമൻ
ആപദാപഹർത്താരം ദാതാരം സർവ്വസമ്പദാം
ലോകാഭിരാമം ശ്രീരാമം ഭൂയോ ഭൂയോ നമാമ്യഹം

13 ഹനുമാൻ
മനോജവം മാരുതതുല്യ വേഗം
ജിതേന്ദ്രിയം ബുദ്ധിമതാം വരിഷ്ഠം
വാതാത്മജം വാനരയൂഥമുഖ്യം
ശ്രീരാമദൂതം ശരണം പ്രപദ്യേ

14 ദക്ഷിണാമൂർത്തി
നമശ്ശിവായ ശാന്തായ ശുദ്ധായ പരമാത്മനേ
നിർമ്മലായ പ്രസന്നായ ദക്ഷിണാമൂർത്തയേ നമ:

15 വേട്ടെയ്ക്കൊരു മകൻ
ധാരാധര ശ്യാമളാംഗം ചുരികാചാപധാരിണം
കിരാത പവുഷം വന്ദേ പരമാത്മാനമീശ്വരം

16 ശാസ്താവ്
ഭൂതനാഥ സദാനന്ദ
സർവ്വഭൂതദയാപര
രക്ഷ രക്ഷ മഹാബാഹോ
ശാസ്ത്രേ തുഭ്യം നമോ നമ:

17 അയ്യപ്പൻ
അഖില ഭുവന ദീപം ഭക്തചിത്താബ്ജസൂരം
സുര മുനി ഗണ സേവ്യം തത്ത്വമസ്യാദി ലക്ഷ്യം
ഹരിഹരസുതമീശം താരക ബ്രഹ്മരൂപം
ശബരിഗിരിനിവാസം ഭാവയേത് ഭൂതനാഥം

18 ശങ്കരനാരായണൻ
ശിവം ശിവകരം ശാന്തം കൃഷ്ണായ വാസുദേവായ
ശിവാത്മാനം ശിവോത്തമം ഹരയേ പരമാത്മനേ
ശിവ മാർഗ്ഗ പ്രണേതാരം പ്രണത ക്ലേശ നാശായ
പ്രണതോസ്മി സദാശിവം ഗോവിന്ദായ നമോ നമഃ

19 നരസിംഹമൂർത്തി
ഉഗ്രം വീരം മഹാവിഷ്ണും
ജ്വലന്തം സർവ്വതോമുഖം
നൃസിംഹം ഭീഷണം ഭദ്രം
മൃത്യുമൃത്യും നമാമ്യഹം

20 വാമനൻ
കൃഷ്ണാജിന്യുപവീതി
സ്യാച്ഛത്രീ ധൃതകമണ്ഡലു:
കുണ്ഡലീ ശിഖയായു ക്ക് തോ
ദണ്ഡ ധാ രീ സമാവതു

21 അരയാൽ
മൂലതോ ബ്രഹ്മരൂപായ
മദ്ധ്യതോ വിഷ്ണുരൂപിണേ
അഗ്രത: ശിവരൂപായ
വൃക്ഷ രാജായ തേ നമഃ

(വന്ദന ശ്ലോകങ്ങൾക്ക് കടപ്പാട് : പഞ്ചാംഗം പുസ്തകശാല, കുന്നംകുളം)

error: Content is protected !!
Exit mobile version